• HOME
  • »
  • NEWS
  • »
  • india
  • »
  • 'ഭർത്താവിന് ലൈംഗിക മനോരോഗം'; സോണിയഗാന്ധിക്ക് പരാതിയുമായി കോൺഗ്രസ് എംഎൽഎയുടെ ഭാര്യ

'ഭർത്താവിന് ലൈംഗിക മനോരോഗം'; സോണിയഗാന്ധിക്ക് പരാതിയുമായി കോൺഗ്രസ് എംഎൽഎയുടെ ഭാര്യ

സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവം ഭർത്താവിനുണ്ടെന്ന് യുവതി കത്തിൽ ആരോപിച്ചു

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    ഭർത്താവിന് ലൈംഗിക മനോരോഗമുണ്ടെന്ന് ചൂണ്ടിക്കാട്ടി, കോൺഗ്രസ് എംഎൽഎയ്ക്കെതിരെ ഭാര്യ സോണിയ ഗാന്ധിക്ക് പരാതി നൽകി. മധ്യപ്രദേശിലെ കോൺഗ്രസ് എം.എൽ.എ ഉമംഗ് സിംഘാറിന്റെ ഭാര്യയാണ് പരാതിയുമായി രംഗത്തെത്തിയത്. നേരത്തെ ഭർത്താവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് പൊലീസിലും ഇവർ പരാതി നൽകിയിരുന്നു. അതിന് പിന്നാലെയാണ് നീതി തേടി അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി മുൻ അധ്യക്ഷ സോണിയ ഗാന്ധിയ്ക്കും സംസ്ഥാന പാർട്ടി അധ്യക്ഷൻ കമൽനാഥും ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്കും പരാതി നൽകിയത്. ഇതേ കത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അയച്ചതായി യുവതി വാർത്താ ഏജൻസിയായ ഐഎഎൻഎസിനോട് പറഞ്ഞു. സ്ത്രീകളുടെ സ്വകാര്യ ദൃശ്യങ്ങൾ റെക്കോർഡ് ചെയ്യുകയും അതുപയോഗിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സ്വഭാവം ഭർത്താവിനുണ്ടെന്ന് യുവതി കത്തിൽ ആരോപിച്ചു.

    "ഉമാങ് എന്നോട് ഒന്നിലധികം തവണ അത്തരത്തിൽ പെരുമാറിയിട്ടുണ്ട്. പക്ഷേ ഇത്തവണ അയാൾ എല്ലാ പരിധികളും ലംഘിച്ചു, എനിക്ക് ഇത് സഹിക്കാൻ കഴിയില്ല. നിങ്ങൾ പാർട്ടി മുൻ അധ്യക്ഷയായതിനാൽ നിങ്ങളെ ഇത് അറിയിക്കേണ്ടത് പ്രധാനമാണ്, നിങ്ങൾ എല്ലായ്പ്പോഴും സ്ത്രീകളെ പിന്തുണയ്ക്കുന്നു. നിങ്ങൾ ഈ കാര്യത്തിലും അങ്ങനെ ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്ക് നീതി ലഭ്യമാക്കൂ," യുവതി സോണിയഗാന്ധിയ്ക്കുള്ള കത്തിൽ എഴുതി. സിംഘാർ നേരത്തെയും നിരവധി സ്ത്രീകളെ ചൂഷണം ചെയ്യുകയും ഇത്തരം സംഭവങ്ങൾ കാരണം പാർട്ടിക്ക് ചീത്തപ്പേരുണ്ടാക്കുകയും ചെയ്തിട്ടുണ്ടെന്നും ഭാര്യ ആരോപിച്ചു.

    "സ്ത്രീകളുടെ സ്വകാര്യദൃശ്യങ്ങൾ അവരറിയാതെ റെക്കോർഡ് ചെയ്യുന്നത് അയാൾക്ക് ഒരു ലൈംഗികവൈകൃതം പോലെയാണ്. മുൻ ഭാര്യയുടെ വീഡിയോകളും ഓഡിയോ റെക്കോർഡിംഗുകളും ഇത്തരത്തിൽ അയാൾ കൈവശം വെച്ചിട്ടുണ്ട്. എന്നോടും അത് തന്നെ ചെയ്തു, ഇപ്പോൾ അയാൾ ഈ വീഡിയോകൾ ഉപയോഗിച്ച് എന്നെ ബ്ലാക്ക് മെയിൽ ചെയ്യുന്നു," യുവതി പറഞ്ഞു. ഭർത്താവിന് പല സമയത്തും പല സ്വഭാവമാണ്. വ്യത്യസ്ത ആളുകൾക്ക് മുന്നിൽ വ്യത്യസ്തമായി പ്രവർത്തിക്കുമെന്നും അവർ പരാമർശിച്ചു..

    Also Read- ആയിരം പവനും റേഞ്ച് റോവർ കാറും സ്ത്രീധനം വാങ്ങിയ മരുമകൻ 107 കോടി രൂപ തട്ടിയെടുത്തെന്ന് വ്യവസായിയുടെ പരാതി

    സിംഘാറിനെതിരെ ഒന്നിലധികം പരാതികൾ നൽകിയിട്ടുണ്ടെങ്കിലും ലോക്കൽ പോലീസ് അവ ഗൗനിച്ചില്ലെന്ന് യുവതി ആരോപിച്ചു. "ഇത് എന്റെ വ്യക്തിപരമായ കാര്യമായതിനാൽ ഈ വിവരങ്ങളൊന്നും പരസ്യമായി പുറത്തുവരാൻ ഞാൻ ഒരിക്കലും ആഗ്രഹിച്ചില്ല, പക്ഷേ എനിക്ക് മറ്റ് വഴികളില്ലാതെയായി, ഒടുവിൽ അദ്ദേഹത്തിനെതിരെ (സിംഘാറിനെതിരെ) എഫ്ഐആർ രജിസ്റ്റർ ചെയ്തു. ഇക്കാര്യം നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻവേണ്ടിയാണ് കത്തെഴുതിയത്'. താൻ എപ്പോഴും കോൺഗ്രസിന്റെ ഭാഗമാണെന്നും അവർ കൂട്ടിച്ചേർത്തു.

    രാഹുൽ ഗാന്ധിയുടെ 'ഭാരത് ജോഡോ യാത്ര' മധ്യപ്രദേശിൽ പ്രവേശിച്ചപ്പോഴാണ് ഈ സംഭവം വെളിച്ചത്ത് വരുന്നത്, അവിടെ ഗോത്രവർഗക്കാരുടെ ആധിപത്യമുള്ള മാൽവ-നിമർ മേഖലയിലൂടെ കാൽനടയാത്ര തുടരുമ്പോഴാണ് എംഎൽഎയ്ക്കെതിരെ ആരോപണവുമായി ഭാര്യ രംഗത്തെത്തിയത്.
    Published by:Anuraj GR
    First published: