• HOME
 • »
 • NEWS
 • »
 • india
 • »
 • വിവാഹശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് മെസേജിന് മറുപടി നല്‍കിയില്ല; നവവധു ആത്മഹത്യ ചെയ്തു

വിവാഹശേഷം വിദേശത്തേക്ക് പോയ ഭര്‍ത്താവ് മെസേജിന് മറുപടി നല്‍കിയില്ല; നവവധു ആത്മഹത്യ ചെയ്തു

സംഭവത്തില്‍ അസ്വഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

 • Last Updated :
 • Share this:
  വിവാഹശേഷം വിദേശത്തേക്ക് പോയ ഭർത്താവ് മെസേജുകൾക്ക് മറുപടി നൽകാത്തതിൽ നവവധു ആത്മഹത്യ (Suicide) ചെയ്തു. ഭർത്താവ് മറുപടി നൽകാത്തതിൽ മനംനൊന്താണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കൾ പറയുന്നത്. ഹൈദരാബാദിലെ (Hyderabad) ചന്ദനഗറിൽ 24കാരിയായ ഖനേജ ഫാത്തിമ്മയാണ് ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത്.

  സൗദി അറേബ്യയിൽ റിസർച്ച് അനലിസ്റ്റായി ജോലി ചെയ്യുന്ന സയ്യിദ് ഹമീദ് എന്ന യുവാവുമായി കഴിഞ്ഞ ജൂലൈയിലായിരുന്നു ഫാത്തിമ്മയുടെ വിവാഹം. വിവാഹം കഴിഞ്ഞ് രണ്ട് മാസങ്ങൾക്ക് ശേഷം ഹമീദ് വിദേശത്തേക്ക് മടങ്ങി. വിദേശത്ത് എത്തിയ ശേഷം ഇയാൾ യുവതിയുമായി ബന്ധപ്പെട്ടിരുന്നില്ല. ഹമീദിന് ഫാത്തിമ്മ നിരന്തരം മെസേജുകൾ അയച്ചിരുന്നെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. ഇത് സംബന്ധിച്ച് യുവതി കടുത്ത മാനസിക വിഷമം നേരിട്ടിരുന്നതായി കുടുംബാംഗങ്ങൾ വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.

  ഭർതൃമാതാവിനോട് ഉൾപ്പെടെയുള്ളവരോട് യുവതി തന്റെ സങ്കടം പങ്കുവെച്ചിരുന്നു. സമാധാനത്തോടെ ഇരിക്കാനും ഹമീദ് ചില ആരോഗ്യപ്രശ്നങ്ങളാൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നുമാണ് ഇവരെല്ലാം തന്നെ യുവതിയെ അറിയിച്ചത്. എന്നാൽ യുവതി മെസേജുകൾ അയക്കുന്നത് തുടരുകയും തുടർന്ന് വിഷാദ രോഗത്തിന് അടിമയാവുകയായിരുന്നു എന്നാണ് പോലീസ് പറഞ്ഞത്.

  അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത ചന്ദനഗർ പോലീസ്, മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.

  (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)

  Also read-Crime | വിദ്യാർത്ഥികളായ ആൺകുട്ടികളെ അശ്‌ളീല കെണിയിൽ കുടുക്കുന്ന സംഘം പിടിയിൽ 

  അനിയത്തിയെക്കാള്‍ മുമ്പ് വിവാഹം കഴിച്ചതിന് കുറ്റപ്പെടുത്തല്‍; മധുരയില്‍ യുവാവ് ആത്മഹത്യ ചെയ്തു

  മധുര: അനിയത്തിയുടെ വിവാഹത്തിന്(marriage) മുമ്പ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കളുടെ കുറ്റപ്പെടുത്തല്‍ സഹിക്ക വയ്യാതെ യുവാവ് ആത്മഹത്യ(suicide) ചെയ്തു.  വിവരമറിഞ്ഞ് മനോവിഷമത്തില്‍ 21കാരിയായ ഭാര്യയും ജീവനൊടുക്കി. ഇതോടെ ദമ്പതിമാരുടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന് മാതാപിതാക്കളില്ലാതായി. മധുര(Madurai) അവണിയാപുരത്താണ് സംഭവം.

  ശിവഗംഗ സ്വദേശിയായ പ്രസാദ് (23), ഭാര്യ മുത്തുമാരി (21) എന്നിവരാണ് മരിച്ചത്. രണ്ടു വീട്ടുകാരുടെയും എതിര്‍പ്പിനിടെ ഒന്നരവര്‍ഷം മുമ്പായിരുന്നു ഇവരുടെ പ്രണയവിവാഹം നടന്നത്. തുടര്‍ന്ന് അവണിയാപുരത്ത് വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു. കഴിഞ്ഞയിടെ ശിവഗംഗയിലെ സ്വന്തം വീട്ടിലേക്കുപോയ പ്രസാദ് ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകള്‍ കാരണം മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് മുത്തുമാരിയെയും കുഞ്ഞിനെയും മുത്തുമാരിയുടെ വീട്ടുകാര്‍ കൂട്ടിക്കൊണ്ടുപോയി.

  ഭര്‍ത്താവിന്റെ മരണത്തില്‍ യുവതി കടുത്ത മനോവിഷമത്തിലായിരുന്നു. കഴിഞ്ഞദിവസം പ്രസാദിന്റെ ഷര്‍ട്ട് ധരിച്ച് പോക്കറ്റില്‍ ഫോട്ടോയും വെച്ച് മുത്തുമാരിയും തൂങ്ങിമരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംഭവത്തില്‍ അവണിയാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
  Published by:Naveen
  First published: