നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • യുപി ബിജെപി എംഎൽഎയുടെ മകളുടെ വിവാഹം നിയമപരമെന്ന് കോടതി; പൊലീസ് സംരക്ഷണം നൽകാൻ നിർദേശം

    യുപി ബിജെപി എംഎൽഎയുടെ മകളുടെ വിവാഹം നിയമപരമെന്ന് കോടതി; പൊലീസ് സംരക്ഷണം നൽകാൻ നിർദേശം

    കോടതിക്ക് മുന്നിൽ അജിതേഷ് കുമാറിനെ ഒരുസംഘം കയ്യേറ്റം ചെയ്തു

    News18

    News18

    • News18
    • Last Updated :
    • Share this:
      ലഖ്‌നൗ: പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവാവുമായുള്ള ഉത്തർപ്രദേശ് എംഎൽഎ രാജേഷ് മിശ്രയുടെ മകൾ സാക്ഷി മിശ്രയുടെ വിവാഹം നിയമപരമെന്ന് കോടതി. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി. അജിതേഷ്കുമാറിനെ വിവാഹം ചെയ്തതിൽ പിതാവിൽ നിന്ന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് സാക്ഷി നേരത്തെ രംഗത്ത് വന്നിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു വെളിപ്പെടുത്തൽ. ഇന്ന് കോടതിയിൽ ഹാജരാകാനെത്തിയപ്പോൾ ഇരുവരെയും ഒരു സംഘമാളുകൾ കയ്യേറ്റം ചെയ്തു.സംഭവത്തിൽ സർക്കാർ പൊലീസിനോട് റിപ്പോർട്ടാവശ്യപ്പെട്ടു.

      താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ പിതാവില്‍ നിന്ന് ഭീഷണിയുണ്ടെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട്‌ കോടതിയെ സമീപിച്ച സാക്ഷി മിശ്രയ്ക്കും ഭര്‍ത്താവ് അജിതേഷിനും പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. അലഹബാദ്‌ ഹൈക്കോടതിയാണ് പൊലീസ് സംരക്ഷണത്തിന് നിര്‍ദേശം നല്‍കിയത്. സാക്ഷിയും ദളിത് യുവാവായ അജിതേഷും കഴിഞ്ഞയാഴ്ചയാണ് വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നുള്ള വിവാഹമായതിനാല്‍ പിതാവ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി സാക്ഷി പരാതിപ്പെട്ടിരുന്നു. സാമൂഹിക മാധ്യമങ്ങളിലും ഇക്കാര്യം വ്യക്തമാക്കി സാക്ഷി രംഗത്തു വന്നിരുന്നു.

      സമാധാനപരമായ വിവാഹ ജീവിതമാണാഗ്രഹിക്കുന്നതെന്നും അതിനായി കോടതി സഹായിക്കണമെന്നും ഇവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനിടെ ഇരുവരേയും അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയതായും വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ ഇക്കാര്യം പൊലീസ് നിഷേധിച്ചു. ‘അജിതേഷിനു മാത്രമാണു മർദനമേറ്റത്. ആരാണ് ഇതിനുപിന്നിലെന്നു അറിയില്ല. ഇരുവരുടെയും ജീവനു ഭീഷണിയുണ്ടെന്നു വ്യക്തം. അതിനാലാണു സംരക്ഷണം തേടി കോടതിയെ സമീപിച്ചത്’– ഇരുവരുടെയും അഭിഭാഷകൻ വാർത്താ ഏജൻസിയായ എഎൻഐയോടു പറഞ്ഞു.

      പിതാവില്‍നിന്നു കടുത്ത ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് ഒളിവിലായിരുന്ന സാക്ഷിയും ഭർത്താവും, ഹൈക്കോടതി ഇന്നു ഹർജി പരിഗണിക്കുന്നതു കാത്തിരിക്കുകയായിരുന്നു. ഭീഷണി ഭയന്നു താനും കുടുംബവും ബറേലി വിട്ടെന്നും സാക്ഷിയേയും അജിതേഷിനെയും കുറിച്ച് യാതൊരു വിവരവും ഇല്ലെന്നും അജിതേഷിന്റെ പിതാവ് ഹരീഷ് കുമാർ പറഞ്ഞു. വിവാഹത്തിന്റെ പേരില്‍ മകളെ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ഇരുവരുടെയും പ്രായത്തിലുള്ള വ്യത്യാസമാണ് ആശങ്കപ്പെടുത്തുന്നതെന്നും അജിതേഷിന് നല്ല ജോലിയില്ലെന്നും രാജേഷ് മിശ്ര കുറ്റപ്പെടുത്തി.

      First published:
      )}