• HOME
  • »
  • NEWS
  • »
  • india
  • »
  • Suicide | സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചതിന് നവവധു ജീവനൊടുക്കി

Suicide | സിനിമയ്ക്ക് പോകാൻ ഭർത്താവ് വിസമ്മതിച്ചതിന് നവവധു ജീവനൊടുക്കി

ഫാനിൽ തൂങ്ങിയാണ് യുവതി ജീവനൊടുക്കിയത്

  • Share this:
    ഹൈദരാബാദിലെ ശങ്കര്‍പ്പള്ളിയിൽ സിനിമയ്ക്ക് പോകാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതിന് നവവധു ജീവനൊടുക്കി (Suicide).വികാരാബാദ് ജില്ലയിലെ താണ്ടൂര്‍ സ്വദേശിനിനിയായ സ്വാതിയാണ് ആത്മഹത്യ ചെയ്തത്.

    അടുത്താണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. ഇവര്‍ വാടകവീട്ടില്‍ താമസിച്ചുവരുകയായരിരുന്നു. ഇരുവരുടെയും വിവാഹത്തിന് വീട്ടുകാരുടെ എതിർപ്പ് ഉണ്ടായിരുന്നു. 

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സ്വാതി തന്നെ സിനിമയിലേക്ക് കൊണ്ടുപോകാൻ രാജുവിനോട് ആവശ്യപ്പെട്ടിരുന്നു എന്നാല്‍ ഭര്‍ത്താവ് രാജു ഇതിന് സമ്മതിച്ചില്ല. തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു.

    ഹോട്ടലില്‍ ജീവനക്കാരനായ രാജു  ജോലിക്ക് പോയ സമയത്ത് ഫാനിൽ തൂങ്ങിയാണ് യുവതി  ജീവനൊടുക്കിയത്. സംഭവത്തില്‍ ശങ്കര്‍പ്പള്ളി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

    Found Dead | പോക്സോ കേസ് ഇരയായ എട്ട് വയസുകാരി കുളത്തിൽ മരിച്ച നിലയിൽ

    പോക്സോ കേസ് (POCSO Case) ഇരയായ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു. ഇടുക്കി (Idukki) വണ്ടൻമേട് പതിനാറ് ഏക്കറിലാണ് തോട്ടം തൊഴിലാളികളുടെ മകളായ എട്ട് വയസുകാരിയായ കുട്ടിയെ കുളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കളിച്ചുകൊണ്ടിരിക്കെ കാൽവഴുതി കുട്ടി കുളത്തിൽ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

    പെൺകുട്ടി പീഡനത്തിന് ഇരയായ കേസിൽ പ്രതിയായ 52-കാരനായ കുമളി സ്വദേശിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ മരണത്തിൽ നിലവിൽ ദുരൂഹതയൊന്നും ഇല്ലെന്നാണ് പോലീസിന്റെ നിഗമനം. കളിക്കുന്നതിനിടെ കുട്ടി കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് മറ്റ് കുട്ടികളും മൊഴി നൽകിയിരിക്കുന്നത്.
    Published by:Jayashankar Av
    First published: