നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • Divorce| ഭര്‍ത്താവ് ഭാര്യയെ 'കറവ പശു'വായി കാണുന്നു, ആവശ്യം പണം മാത്രമെന്ന് ഹൈക്കോടതി, യുവതിക്ക് വിവാഹമോചനം അനുവദിച്ചു

    Divorce| ഭര്‍ത്താവ് ഭാര്യയെ 'കറവ പശു'വായി കാണുന്നു, ആവശ്യം പണം മാത്രമെന്ന് ഹൈക്കോടതി, യുവതിക്ക് വിവാഹമോചനം അനുവദിച്ചു

    ഭ‍ര്‍ത്താവിന് 19 ഉം ഭാര്യയ്ക്ക് 13 ഉം വയസ്സ് ഉള്ളപ്പോഴാണ് ഇരുവരുടെയും വിവാഹം നടന്നത്.

    News18 Malayalam

    News18 Malayalam

    • Share this:
      ന്യൂഡൽഹി: ഭര്‍ത്താവിന്റെ മാനസിക പീഡനത്തിന്റെ (Mental Torture) പേരില്‍ യുവതിക്ക് വിവാഹമോചനം (Divorce) അനുവദിച്ച്‌ ഡൽഹി ഹൈക്കോടതി (Delhi Highcourt). ഭാര്യയെ ഒരു കറവ പശു (Cash Cow) ആയിട്ടാണ് ഭർത്താവ് കാണുന്നതെന്നും ഡൽഹി പൊലീസില്‍ ജോലി ലഭിച്ചതിന് ശേഷം മാത്രമാണ് ഭാര്യയോട് താല്‍പ്പര്യമുണ്ടായതെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് വിപിന്‍ സംഘി അധ്യക്ഷനായ ബെഞ്ചാണ് യുവതിക്ക് വിവാഹമോചനം അനുവദിച്ചത്. വൈകാരികമായി അടുപ്പമില്ലാത്ത ഭ‍ത്താവിനൊപ്പം ജീവിക്കുന്നത് ഭാര്യയ്ക്ക് മാനസിക വേദനയും ആഘാതവും ഉണ്ടാക്കുമെന്ന് ജസ്റ്റിസ് വിപിന്‍ സംഘി പറഞ്ഞു.

      വിവാഹ ശേഷം ഒരു കുടുംബമായി ജീവിക്കുക എന്നത് പൊതുവിൽ സ്ത്രീകളുടെ ആഗ്രഹമാണ്. എന്നാല്‍ ഈ കേസില്‍ ഭ‍ര്‍ത്താവിന് ഭാര്യയുമൊത്തുള്ള ജീവിതത്തിന് താത്പര്യമില്ലെന്നും ഭാര്യയുടെ വരുമാനത്തോട് മാത്രമാണ് താത്പര്യമെന്നും കോടതി പറഞ്ഞു. ഭ‍ര്‍ത്താവ് തൊഴില്‍ രഹിതനും മദ്യപാനിയുമാണെന്നും ശാരീരികമായി ഉപദ്രവിക്കുന്നുണ്ടെന്നും വിവാഹമോചനം ആവശ്യപ്പെട്ട് നല്‍കിയ ഹ‍ര്‍ജിയില്‍ സ്ത്രീ ആവശ്യപ്പെട്ടു. നേരത്തെ യുവതിയുടെ വിവാഹമോചനമെന്ന ആവശ്യം കുടുംബ കോടതി തള്ളിയിരുന്നു.

      Also Read- Suicide| കോട്ടയത്ത്‌ നാലംഗ കുടുംബം ആസിഡ് കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; അമ്മയും മകളും മരിച്ചു

      നിലവിലെ കേസില്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നതാണ് ഇരുവരുടെയും കുടുംബം. അതേസമയം ഭ‍ര്‍ത്താവിന് 19 ഉം ഭാര്യയ്ക്ക് 13 ഉം വയസ്സ് ഉള്ളപ്പോഴാണ് ഇരുവരുടെയും വിവാഹം നടന്നത്. 2005ന് ശേഷവും പരാതിക്കാരിയെ ഭ‍ര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയിരുന്നില്ല. 2014 ല്‍ ഡൽഹി പൊലീസില്‍ ജോലി ലഭിച്ചതിന് ശേഷം മാത്രമാണ് ഇവരെ ഭ‍ര്‍ത്താവിന്റെ വീട്ടിലേക്ക് കൊണ്ടുപോയത്.

      പരാതിക്കാരിയെ ഒരു കറവ പശുവായിട്ടാണ് ഭർത്താവ് കണ്ടതെന്നും ഡൽഹി പൊലീസില്‍ ജോലി ലഭിച്ചതിന് ശേഷമാണ് അവളോട് താല്‍പ്പര്യം തോന്നിയതെന്നും വൈകാരിക ബന്ധങ്ങളൊന്നുമില്ലാതെ പ്രതികരിക്കുന്നയാളുടെ അത്തരം ധിക്കാരപരമായ ഭൗതിക മനോഭാവം പരാതിക്കാരിക്ക് മാനസിക വേദനയും ആഘാതവും ഉണ്ടാക്കിയിട്ടുണ്ടാകുമെന്നും കോടതി നിരീക്ഷിച്ചു

      അതേസമയം വിവാഹമോചനം ആവശ്യപ്പെട്ട യുവതിയുടെ പരാതിയെ കോടതിയില്‍ ഭര്‍ത്താവ് നിഷേധിച്ചു. സുസ്ഥിരമായ ജോലി ഭാര്യയ്ക്ക് ലഭിക്കാന്‍ പണം മുടക്കി പഠിപ്പിച്ചത് താന്‍ ആണെന്ന് ഇയാള്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ 2014 വരെ പരാതിക്കാരി മാതാപിതാക്കളോടൊപ്പമാണ് താമസിക്കുന്നത് എന്നതിനാല്‍, "അവളുടെ ജീവിതത്തിനും വളര്‍ത്തലിനുമുള്ള എല്ലാ ചെലവുകളും അവളുടെ മാതാപിതാക്കള്‍ വഹിക്കുമായിരുന്നുവെന്ന് വ്യക്തമാണ്"- മറിച്ച്‌ തെളിവുകളില്ലെന്നും കോടതി നിരീക്ഷിച്ചു.

      English Summary: The Delhi High Court has granted divorce to a couple on the ground of mental torture by the husband, observing that he viewed his wife as a 'cash cow' and became interested in her only after she got a job with the Delhi Police.
      Published by:Rajesh V
      First published:
      )}