നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • മകൾ നോക്കിനിൽക്കെ അച്ഛന്റെ മുഖത്തടിച്ച് എസ്‌ഐ; പൊട്ടിക്കരഞ്ഞ് എട്ട് വയസ്സുകാരി

    മകൾ നോക്കിനിൽക്കെ അച്ഛന്റെ മുഖത്തടിച്ച് എസ്‌ഐ; പൊട്ടിക്കരഞ്ഞ് എട്ട് വയസ്സുകാരി

    തിരുവനന്തപുരത്ത് അച്ഛനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവത്തിന് പിന്നാലെയാണ് രാജ്യത്ത് പോലീസ് സേനയ്‌ക്കെതിരെ വീണ്ടുമൊരു ആരോപണം ഉയർന്നിരിക്കുന്നത്.

    (Image: Twitter)

    (Image: Twitter)

    • Share this:
      തിരുവനന്തപുരത്ത് (Thiruvananthapuram) അച്ഛനെയും മകളെയും പിങ്ക് പൊലീസ് (Pink Police) ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവം കേരളത്തിൽ വലിയ വാർത്തയായതിന് പിന്നാലെ സമാനമായ സംഭവം തെലങ്കാനയില്‍ (Telangana). എട്ട് വയസുകാരിയായ മകളുടെ മുന്നിൽ വെച്ച് പോലീസ് ഉദ്യോഗസ്ഥൻ കുട്ടിയുടെ പിതാവിനെ മർദ്ദിച്ച സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോൾ ചർച്ചയാകുന്നത്. തെലങ്കാനയിലെ മഹ്ബൂബാബാദ് ജില്ലയിൽ വെച്ച് നടന്ന സംഭവത്തിൽ കുട്ടിയുടെ പിതാവും പോലീസ് ഉദ്യോഗസ്ഥരും വിഷയത്തെ ചൊല്ലി വാക്കുതർക്കത്തിൽ ഏർപ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.

      ഞായറാഴ്ച രാവിലെയാണ് സംഭവം നടന്നത്. തന്റെ മകളെ കൂട്ടി പച്ചക്കറി വാങ്ങാന്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് പിതാവിന് (ശ്രീനിവാസൻ) ഈ ദുരനുഭവം നേരിടേണ്ടി വന്നത്. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ശ്രീനിവാസിനെ പോലീസ് കോൺസ്റ്റബിൾ തടയുകയും പിന്നീട് സംഭവത്തിൽ ഇടപെട്ട എസ്‌ഐ മകളുടെ മുന്നില്‍ വച്ച് പിതാവിനെ അടിച്ചതായാണ് ആരോപണം. പോലീസിന്റെ പെരുമാറ്റത്തിൽ ഞെട്ടിപ്പോയ പെൺകുട്ടി പൊട്ടിക്കരയുകയായിരുന്നു. തെറ്റ് ചെയ്യാത്ത സ്ഥിതിക്ക് ഒന്നിനെ കുറിച്ചും ആശങ്കപ്പെടേണ്ട എന്ന് പറഞ്ഞ് ശ്രീനിവാസ് മകളെ ആശ്വസിപ്പിക്കുന്നതും കാണാം.      (Note: News 18 Malayalam cannot verify the authenticity of the video)

      'നിങ്ങള്‍ക്ക് പിഴ ചുമത്താം, എന്നാല്‍ എന്തിന് എന്റെ മുഖത്തടിച്ചു?'- എന്ന് ശ്രീനിവാസ് പോലീസ് ഉദ്യോഗസ്ഥനോട് ചോദിക്കുന്നതും വീഡിയോയിൽ കാണാം.

      വീഡിയോ പുറത്തുവന്നതോടെ, പോലീസിനെതിരെ പ്രതിഷേധം ശക്തമാകുകയാണ്. വഴിയാത്രക്കാരാണ് വീഡിയോ പകര്‍ത്തിയത്. അതേസമയം സബ് ഇന്‍സ്‌പെക്ടറെ ശ്രീനിവാസ് അസഭ്യം പറഞ്ഞതായി ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

      Also read- അഖിലേഷിന്റെ 'ചുവന്ന തൊപ്പി' ഉത്തർ പ്രാദേശിന് റെഡ് അലർട്ട്; സമാജ്‌വാദി പാർട്ടി നേതാവിനെ കടന്നാക്രമിച്ച് മോദി
      Published by:Naveen
      First published: