Hyderabad GHMC Election Results 2020 | ഹൈദരാബാദിൽ ബിജെപിക്ക് വൻ മുന്നേറ്റം; ടിആർഎസ് ഏറെ പിന്നിൽ
സംസ്ഥാന ഭരണം കൈയാളുന്ന ടിആർഎസിന് 12 സീറ്റുകളിൽ മാത്രമാണ് ലീഡ്. നിലവിൽ 99 സീറ്റുകളുള്ള പാർട്ടിയാണ് ഏറെ പിന്നിലായത്

Hyderabad Counting
- News18 Malayalam
- Last Updated: December 4, 2020, 10:06 AM IST
ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ മുന്നേറ്റം. 150 സീറ്റുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ഒടുവിൽ വിവരം ലഭിക്കുമ്പോൾ 40 ഇടത്ത് ബിജെപി മുന്നിട്ടു നിൽക്കുകയാണ്. സംസ്ഥാന ഭരണം കൈയാളുന്ന ടിആർഎസിന് 12 സീറ്റുകളിൽ മാത്രമാണ് ലീഡ്. നിലവിൽ 99 സീറ്റുകളുള്ള പാർട്ടിയാണ് ഏറെ പിന്നിലായത്. അതേസമയം 2016ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വെറും നാലു സീറ്റുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
30 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്റെ വ്യക്തമായ ഫല സൂചന രാവിലെ 11 മണിയോടെ പുറത്തുവരും. ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷനിൽ 25 നിയമസഭാ മണ്ഡലങ്ങളും നാല് ലോക്സഭാ സീറ്റുകളും ഉണ്ട്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടമായി മാറി. എഐഐഎം, കോൺഗ്രസ്, ടിഡിപി എന്നിവയാണ് മത്സരരംഗത്തുള്ള മറ്റ് പാർട്ടികൾ. Also Read- ഹൈദരാബാദിന്റെ പേര് 'ഭാഗ്യനഗർ'എന്നാക്കും; ബിജെപി അധികാരത്തിലേറിയാൽ നടക്കുന്ന കാര്യമെന്ന് യോഗി ആദിത്യനാഥ്
നിലവിൽ തെലങ്കാന നിയമസഭയിൽ രണ്ട് എംഎൽഎമാർ മാത്രമാണ് ബിജെപിക്കുള്ളത്. തെലങ്കാനയുടെ തലസ്ഥാനമായ ഹൈദരാബാദിൽ വെന്നിക്കൊടി പായിച്ച് മറ്റു തെക്കൻ സംസ്ഥാനങ്ങളിലും ശക്തമായ സ്വാധീനം ചെലുത്താമെന്ന പ്രതീക്ഷയിലാണ് ബിജെപി. യോഗി ആദിത്യനാഥ്, അമിത് ഷാ തുടങ്ങിയ മുൻനിര നേതാക്കളെ രംഗത്തിറക്കിയാണ് ബിജെപി തെരഞ്ഞെടുപ്പ് പോരാട്ടം നയിച്ചത്.
മറുവശത്ത്, ടിആർഎസിന് സ്വന്തമായി മേയറാകാൻ ആവശ്യമായ സീറ്റുകൾ ലഭിക്കുമെന്ന ആത്മവിശ്വാസമുണ്ടെങ്കിലും അത് നേടുന്ന മൊത്തം സീറ്റുകളുടെ എണ്ണത്തിൽ ഇടിവുണ്ടാകുമെന്ന് ആശങ്ക പാർട്ടിക്കുള്ളിലുണ്ട്. ബിജെപി കടുത്ത പോരാട്ടമാണ് നടത്തിയതെന്നാണ് പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ സൂചിപ്പിക്കുന്നത്.
30 കേന്ദ്രങ്ങളിലായി നടക്കുന്ന വോട്ടെണ്ണലിന്റെ വ്യക്തമായ ഫല സൂചന രാവിലെ 11 മണിയോടെ പുറത്തുവരും. ഗ്രേറ്റർ ഹൈദരാബാദ് കോർപറേഷനിൽ 25 നിയമസഭാ മണ്ഡലങ്ങളും നാല് ലോക്സഭാ സീറ്റുകളും ഉണ്ട്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് തെലങ്കാന രാഷ്ട്ര സമിതിയും (ടിആർഎസ്) ബിജെപിയും തമ്മിൽ നേർക്കുനേർ പോരാട്ടമായി മാറി. എഐഐഎം, കോൺഗ്രസ്, ടിഡിപി എന്നിവയാണ് മത്സരരംഗത്തുള്ള മറ്റ് പാർട്ടികൾ.