• HOME
  • »
  • NEWS
  • »
  • india
  • »
  • HYDERABAD PARK BANS UNMARRIED COUPLES ON COMPLAINT OF INDECENT ACTS

വിവാഹിതരല്ലാത്ത ഇണകൾക്ക് പ്രവേശനം നിഷേധിച്ച് പാർക്ക്; പ്രതിഷേധം കനത്തതോടെ ബോര്‍ഡ് മാറ്റി

വിവാദ ബോർഡിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചത്. നടപടി ഭരണഘടനാ വിരുദ്ധവും അനാവശ്യവുമെന്നാണ് വിമർശനം.

photo- twitter

photo- twitter

  • Share this:
    സ്വാസ്തിക ദാസ്

    അവിവാഹിതരായ പുരുഷന്മാർക്കും സ്ത്രീകൾക്കും പ്രവേശനം നിഷേധിച്ച് ഹൈദരാബാദിലെ പാർക്ക്. പ്രഭാത സവാരിക്കാരുടെ ഇഷ്ടസ്ഥലമായ ഹൈദരാബാദിലെ ഇന്ദിര പാർക്കാണ് വിവാദത്തിലായത്. അവിവാഹിതരായ ഇണകൾക്ക് പാർക്കിലേക്ക് കടക്കുന്നതിന് നിരോധനം ഏർപ്പെടുത്തിയതായാണ് മാനേജ്മെന്റ് സമിതി സ്ഥാപിച്ച ബോർഡിൽ പറയുന്നത്. പൊതുസ്ഥലത്ത് പരസ്യമായി മാന്യമല്ലാത്ത പ്രവൃത്തികൾ നടക്കുന്നുവെന്ന് കാട്ടി നിരവധി കുടുംബങ്ങൾ പരാതി നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നുമാണ് മാനേജ്മെന്റ് സമിതി പറയുന്നത്.

    വിവാദ ബോർഡിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും ചൂടേറിയ ചർച്ചകൾക്കാണ് വഴിവെച്ചത്. നടപടി ഭരണഘടനാ വിരുദ്ധവും അനാവശ്യവുമെന്നാണ് വിമർശനം. പുതിയരീതിയിലുള്ള സദാചാര പൊലീസിങ്ങാണിതെന്ന് ആരോപിച്ച് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷനെതിരെ ഒട്ടേറെപേർ രംഗത്ത് വന്നു.



    പൊതുസ്ഥലത്ത് പ്രവേശിക്കുന്നതിന് ഇനി വിവാഹ സർട്ടിഫിക്കറ്റ് കൈവശം വെക്കണമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്.



    അതേസമയം, നാനാഭാഗത്ത് നിന്നും വിമർശനം ശക്തമായതോടെ ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപറേഷൻ അധികൃതർ ബോർഡ് മാറ്റാൻ നിർബന്ധിതരായി. സംഭവത്തിൽ അധികൃതർ ഖേദപ്രകടനവും നടത്തി.

    എന്നാൽ, പാർക്കിൽ ജാഗ്രത പാലിക്കാനും 'ശാന്തമായ അന്തരീക്ഷം' നിലനിർത്താനും പ്രാദേശിക പൊലീസ് ഉദ്യോഗസ്ഥർക്ക് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഇത് സദാചാര പൊലീസിങ്ങായി മാറുമോ എന്ന ആശങ്കയും പലരും പ്രകടിപ്പിക്കുന്നുണ്ട്.

    English Summary: In a bizarre move, the famous Indira Park in Hyderabad, a favourite of the morning walkers, stoked controversy after the management put up a board banning “unmarried couples" from entering its premise. The managing panel claimed many families complained that couples were “openly engaging in indecent act".
    Published by:Rajesh V
    First published:
    )}