ന്യൂഡല്‍ഹി: തെലങ്കാനയില്‍ വനിതാ മൃഗഡേക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ വെടിവെച്ച് കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ കണ്ടെത്തല്‍. സംഭവത്തില്‍ 10 പോലീസ് ഉദ്യോഗസ്ഥരെ കൊലക്കുറ്റത്തിന് വിചാരണ ചെയ്യണമെന്നും സുപ്രീം കോടതി നിയോഗിച്ച സമിതി ശുപാര്‍ശ ചെയ്തു.
സുപ്രീം കോടതിയിലെ മുന്‍ ജസ്റ്റിസ് വി.എസ്.സിര്‍പുര്‍കറിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസമിതിയുടെ കണ്ടെത്തല്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. സിബിഐ മുന്‍ ഡയറക്ടര്‍ ഡി.ആര്. കാര്ത്തികേയന്, ബോംബെ ഹൈക്കോടതി മുന്‍ ജഡ്ജി രേഖ പ്രകാശ് ബാല്‍ദോത്ത എന്നിവരാണ് മറ്റ് അംഗങ്ങള്‍.
പ്രതികള്‍ പിസ്റ്റള്‍ തട്ടിയെടുത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്ന പോലീസ് ഭാഷ്യം അവിശ്വസനീയമാണെന്നും തെളിവുകളുടെ പിന്‍ബലമില്ലെന്നും സമിതി പറയുന്നു. 2019-ല്‍, ഷംഷാബാദിലെ തോണ്ടുപള്ളിയിലെ ടോള്‍ പ്ലാസയ്ക്ക് സമീപം 27 കാരിയായ മൃഗഡോക്ടറെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെയാണ് 2019 ഡിസംബര്‍ 6ന് ഏറ്റുമുട്ടലില്‍ പൊലീസ് വെടിവച്ച് കൊലപ്പെടുത്തിയത്.
കേസില്‍ പ്രതികളായ മുഹമ്മദ് ആരിഫ്, ചിന്തകുണ്ട ചെന്നകേശവുലു, ജോലു ശിവ, ജൊല്ലു നവീന്‍ എന്നിവരെ അറസ്റ്റ് ചെയ്തശേഷം ശേഖരണത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് വാദം.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.