യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം; തിരിച്ചറിഞ്ഞത് 2 മാസങ്ങള്‍ക്ക് ശേഷം

നേരത്തെ ഹെര്‍ണിയയെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 2 നായിരുന്നു നിംസില്‍വെച്ച് മഹേശ്വരിയുടെ ശസ്ത്രക്രിയ

news18
Updated: February 9, 2019, 5:50 PM IST
യുവതിയുടെ വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം; തിരിച്ചറിഞ്ഞത് 2 മാസങ്ങള്‍ക്ക് ശേഷം
forceps
  • News18
  • Last Updated: February 9, 2019, 5:50 PM IST IST
  • Share this:
ഹൈദരാബാദ്: വയറില്‍ ശാസ്ത്രക്രിയ ഉപകരണവുമായി യുവതി ആശുപത്രിയില്‍. ഹൈദരാബാദിലെ നിസാംസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (നിംസ്) ലാണ് 33 കാരിയായ മഹേശ്വരി ചൗധരിയെന്ന യുവതി ചികിത്സ തേടിയെത്തിയിരിക്കുന്നത്.

മാങ്കല്‍ഹട്ട് സ്വദേശിയായ യുവതി കഠിനമായ വയറുവേദനയെത്തുടര്‍ന്നായിരുന്നു ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍ എക്‌സ് റേ എടുക്കാന്‍ പറഞ്ഞതോടെയാണ് വയറില്‍ നേരത്തെ നടത്തിയ ശസ്ത്രക്രിയയുടെ ഉപകരണം ഉള്ളതായി തിരിച്ചറിയുന്നത്. ശരീരത്തിലെ കലകളും മറ്റും നീക്കം ചെയ്യാന്‍ ഉപയോഗിക്കുന്ന സ്വസ്തികയന്ത്രമാണ് യുവതിയുടെ വയറ്റില്‍ കുടുങ്ങിക്കിടക്കുന്നത്.

Also Read:  എം.എല്‍.എമാര്‍ക്ക് സീറ്റില്ല; സ്ഥാനാര്‍ഥി പട്ടിക 25 നകം ഹൈക്കമാന്‍ഡിന് നൽകുമെന്ന് ചെന്നിത്തല

 

സംഭവം തിരിച്ചറിഞ്ഞതിനെത്തുടര്‍ന്ന് അഡ്മിറ്റ് ചെയ്ത യുവതിയെ ശസ്ത്രക്രിയ ചെയ്യാന്‍ ഒരുങ്ങുകയാണ് ആശുപത്രി അധികൃതര്‍. 'ഞങ്ങളുടെ മെഡിക്കല്‍ സംഘം സര്‍ജറിക്കുള്ള ഒരുക്കത്തിലാണ്. സീനിയര്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന മൂന്നംഗ സമിതിയാണ് ശസ്ത്രക്രിയ നടത്തുക.' നിംസ് ഡയറക്ടര്‍ ഡോ. കെ മനോഹര്‍ പറഞ്ഞു.

നേരത്തെ ഹെര്‍ണിയയെത്തുടര്‍ന്ന് കഴിഞ്ഞ ഡിസംബര്‍ 2 നായിരുന്നു നിംസില്‍വെച്ച് മഹേശ്വരിയെ ശസ്ത്രക്രിയ ചെയ്തത്. സംഭവത്തെതുടര്‍ന്ന് യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചു. സംഭവം കൈവിട്ട പോകുമെന്നുറപ്പയാതോടെ ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയക്ക് തയ്യാറെടുക്കുകയായിരുന്നു.Also Read തരൂരിനെതിരെ മുൻ മുഖ്യമന്ത്രി അച്യുതമേനോന്റെ മകന്‍ സ്ഥാനാര്‍ഥിയാകുമോ? 

നിംസില്‍ നിന്ന് സര്‍ജറി കഴിഞ്ഞതിനു പിന്നലെ വയറുവേദന അനുഭവപ്പെടുന്നതായി മഹേശ്വരി പറഞ്ഞിരുന്നെന്നും നിരവധി മരുന്നുകള്‍ ചെയ്‌തെങ്കിലും വേദന കുറഞ്ഞിരുന്നില്ലെന്നും യുവതിയുടെ ബന്ധു മഹാദേവ് പറഞ്ഞു. സര്‍ജന്‍മാരുടെ അശ്രദ്ധയാണ് ഇത്തരം അപകടത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചതെന്നും അവര്‍ കുറ്റപ്പെടുത്തി.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: February 9, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍