• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്മാർട് ഫോൺ നൽകിയില്ല; പതിനേഴുകാരനെ കൂട്ടുകാരൻ പെട്രോളൊഴിച്ച് ചുട്ടുകൊന്നു

news18india
Updated: July 17, 2018, 11:49 AM IST
സ്മാർട് ഫോൺ നൽകിയില്ല; പതിനേഴുകാരനെ കൂട്ടുകാരൻ പെട്രോളൊഴിച്ച് ചുട്ടുകൊന്നു
news18india
Updated: July 17, 2018, 11:49 AM IST
ന്യൂഡൽഹി: സ്മാർട് ഫോൺ നൽകാത്ത ദേഷ്യത്തിന് പതിനേഴുകാരനെ പത്തൊമ്പതുകാരൻ ചുട്ടുകൊന്നു. ഹൈദരാബാദിലാണ് 19വയസുള്ള ജി പ്രേം സാഗർ  17കാരനായ ഡി പ്രേമിനെ മൊബൈൽ ഫോൺ നൽകാത്തതിന്‍റെ പേരിൽ മർദ്ദിച്ച് അവശനാക്കുകയും പിന്നീട് പെട്രോൾ ഒഴിച്ച് കത്തിക്കുകയും ചെയ്തത്.

പ്രേം സാഗറിനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് ചോദ്യം ചെയ്യലിൽ സ്മാർട് ഫോൺ നൽകാത്തതിനാലാണ് പ്രേമിനെ കൊന്നതെന്ന് ഇയാൾ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. ഐ പി സി 302, 364, 201 എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രേം സാഗറിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ഉപ്പലിൽ നിന്ന് പ്രേമിനെയും കൂട്ടി പ്രതിയായ ആൾ അദിബാറ്റ്ലയിലെത്തുകയും കൃത്യം നടത്തുകയുമായിരുന്നെന്ന് മാൽകജ് ഗിരി എ സി പി പറഞ്ഞു. മോട്ടോർസൈക്കിളിലാണ് പ്രേമുമായി അദിബാറ്റ്ലയിൽ എത്തിയത്. ഒറ്റപ്പെട്ട സ്ഥലത്തെത്തിയതിനു ശേഷം ഇയാൾ പ്രേമിനെ വലിയ വടി കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബോധരഹിതനായി വീണ കുട്ടിയെ പ്രേം സാഗർ പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നെന്നും സംഭവസ്ഥലത്തു വെച്ച് തന്നെ പ്രേം എന്ന 17കാരൻ മരിച്ചെന്നും എസിപി പറഞ്ഞു. കസ്റ്റഡിയിൽ എടുത്ത പ്രതിയെ പിന്നീട് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ജൂലൈ 14ന് പ്രേമിന്‍റെ ബന്ധുക്കൾ കുട്ടിയെ കാണാനില്ലെന്ന് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന്, പൊലീസ് നടത്തിയ അന്വേഷണത്തിലാണ് നടക്കുന്ന സംഭവം ലോകമറിഞ്ഞത്.
First published: July 17, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍