'എന്റെ വിവാഹം നേരത്തെ കഴിഞ്ഞതാ'
Updated: August 14, 2018, 6:06 PM IST
Updated: August 14, 2018, 6:06 PM IST
ഹൈദരാബാദ്: സമകാലീന ഇന്ത്യൻ രാഷ്ട്രീയത്തിലെ സുപ്രധാന വ്യക്തിത്വമാണ് രാഹുൽ ഗാന്ധി. അമ്മ സോണിയ ഗാന്ധിയുടെ പിൻഗാമിയായി കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തിയ രാഹുൽ വാർത്തയിലെ മിന്നുംതാരമാണ്. എന്തുകൊണ്ടാണ് വിവാഹിതനാകാത്തതെന്ന് രാഹുലിനോട് മാധ്യമപ്രവർത്തകർ സ്ഥിരം ചോദിക്കുന്ന ചോദ്യമാണ്. ഇന്ന് ഹൈദരാബാദിൽവെച്ചും ഇതേ ചോദ്യം അവർ ആവർത്തിച്ചു.
എന്നാൽ രാഹുലിന്റെ മറുപടി അവിടെ കൂടിനിന്നവരെ ശരിക്കും അമ്പരിപ്പിച്ചു. താൻ വിവാഹിതനാണെന്നായിരുന്നു രാഹുലിന്റെ മറുപടി. എല്ലാവരും ഒരു നിമിഷത്തേക്ക് സ്തംബ്ധരായിപ്പോയി. എന്നാൽ വൈകാതെ വിശദീകരണവും വന്നു. താൻ വിവാഹം കഴിച്ചത് പാർടിയെയാണെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.
ഇക്കാര്യത്തിൽ കൂടുതൽ വിശദീകരിക്കാതെ രാഷ്ട്രീയവിഷയങ്ങളിലേക്ക് രാഹുൽ കടക്കുകയും ചെയ്തു. 2019-ലെ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചർച്ചകൾക്കായാണ് രാഹുൽ ഗാന്ധി ഹൈദരാബാദിൽ എത്തിയത്.
തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 230 ലോക്സഭാ സീറ്റുകള്‍ പോലും കിട്ടില്ലെന്നും മോദി വീണ്ടും പ്രധാനമന്ത്രിയാകില്ലെന്നും രാഹുല്‍ പറഞ്ഞു. 'കോണ്‍ഗ്രസ് സംസ്ഥാനതലങ്ങളില്‍ സമാനമനസ്കരായവര്ക്കൊപ്പം കൈ കോര്‍ക്കാന്‍ തയ്യാറാണ്. തെലങ്കാനയിലും പാര്‍ട്ടി വിജയം പ്രതീക്ഷിക്കുന്നുണ്ട്. ആന്ധ്രയില്‍ സ്ഥിതി മെച്ചപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. കര്‍ഷകരുടെയും ന്യൂനപക്ഷങ്ങളുടെയും പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടായേ മതിയാകൂവെന്നും രാഹുൽ പറഞ്ഞു.

Loading...
Loading...