ന്യൂഡല്‍ഹി: ഭരണഘടനാ സ്ഥാപനങ്ങളായ തെരഞ്ഞെടുപ്പ് കമ്മീഷനെയും ജുഡീഷ്യറിയെയും ബിജെപിയും ആര്‍എസ്എസും ചേര്‍ന്ന് സമ്മര്‍ദ്ദത്തിലാക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. തല വെട്ടിയാലും ആര്‍എസ്എസ് ഓഫീസിന്റെ പടി ചവിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തന്റെ ബന്ധുവാണ് വരുണ്‍ ഗാന്ധി. ബിജെപി എംപി കൂടിയാണ് അദ്ദേഹം. അദ്ദേഹവുമായി ഒത്തുച്ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു രാഹുല്‍.
തങ്ങളുടേതില്‍ നിന്ന് വ്യത്യസ്തമായ പ്രത്യേയശാസ്ത്രത്തില്‍ വിശ്വസിക്കുന്നയാളാണ് വരുണ്‍ ഗാന്ധി എന്നും രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രയില്‍ വരുണ്‍ പങ്കെടുത്താല്‍ അതിന്റെ പേരില്‍ നിരവധി പ്രശ്നങ്ങള്‍ അദ്ദേഹത്തിന് നേരിടേണ്ടി വരുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Also read-ഗൃഹനാഥയ്ക്ക് പ്രതിമാസം 2,000 രൂപ; കർണാടക തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വാഗ്ദാനം
”ഞാൻ ഒരിക്കലും ഒരു ആര്‍എസ്എസ് ഓഫീസില്‍ പോകില്ല. നിങ്ങള്‍ എന്റെ കഴുത്തറുത്ത് കൊല്ലുമെന്ന് പറഞ്ഞാലും ഞാന്‍ പോകില്ല. എന്റെ കുടുംബം വിശ്വസിക്കുന്ന ഒരു പ്രത്യേയ ശാസ്ത്രമുണ്ട്,’ രാഹുല്‍ പറഞ്ഞു.
‘വരുണ്‍ ഗാന്ധിയെ കണ്ട് സംസാരിക്കാനും കെട്ടിപ്പിടിക്കാനും എനിക്ക് കഴിയും. അദ്ദേഹത്തെ സ്നേഹിക്കാനും കഴിയും. എന്നാല്‍ അദ്ദേഹം വിശ്വസിക്കുന്ന പ്രത്യേയശാസ്ത്രത്തെ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിയില്ല,’ രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
I have read the Gita & Upanishads, & I have never heard that Hindus should be aggressive. Hinduism is all about self-observation and compassion. Even Lord Rama felt compassion for Ravana when he was dying.
Listen to Shri @RahulGandhi as he reflects on the meaning of Hinduism. pic.twitter.com/9X9hT1VTXi
— Congress (@INCIndia) January 17, 2023
ഭഗവത് ഗീതയും ഉപനിഷത്തുകളും താന്‍ വായിച്ചിട്ടുണ്ടെന്നും എന്നാല്‍ അതില്‍ എവിടെയും ഹിന്ദുത്വം എന്നാല്‍ ആക്രമണം എന്ന് പറഞ്ഞിട്ടില്ലെന്നും രാഹുല്‍ പറഞ്ഞു. അനുകമ്പ, സ്വയം നിരീക്ഷണം എന്നിവയാണ് ഹിന്ദുത്വത്തില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന് വരെ രാവണനോട് അനുകമ്പയാണ് തോന്നിയിട്ടുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. ഒരു മതവും വിദ്വേഷം പ്രചരിപ്പിക്കാന്‍ കൂട്ട് നില്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹിന്ദുക്കള്‍ പ്രകൃത്യാ ആക്രമണോത്സുക നയം പിന്തുടരുന്നവരാണെന്ന ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരാമര്‍ശത്തെയും രാഹുല്‍ നിശിതമായി വിമര്‍ശിച്ചു.
Also read-തിരഞ്ഞെടുപ്പ് നേരിടാനൊരുങ്ങി ത്രിപുരയും മേഘാലയയും നാഗാലാൻഡും; തയ്യാറെടുപ്പുകൾ എന്തെല്ലാം?
‘എത് ഹിന്ദുത്വത്തെപ്പറ്റിയാണ് അദ്ദേഹം പറയുന്നത് എന്ന് എനിക്ക് അറിയില്ല. ഞാന്‍ ഇതൊന്നും കേട്ടിട്ടില്ല. എവിടെന്നാണ് അദ്ദേഹത്തിന് ഇത്തരം ആശയങ്ങള്‍ കിട്ടുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഇതൊന്നും ഹിന്ദുത്വ ആശയങ്ങളല്ല. ഇതെല്ലാം ആര്‍എസ്എസിന്റെ മാത്രം ആശയമാണ്,’ രാഹുല്‍ പറഞ്ഞു.
സഞ്ജയ് ഗാന്ധിയുടെയും മനേക ഗാന്ധിയുടെയും മകനാണ് വരുണ്‍ ഗാന്ധി. നിലവില്‍ ബിജെപിയ്ക്കുള്ളില്‍ പാര്‍ട്ടിയ്ക്കെതിരെ നിരന്തരം വിമര്‍ശനം ഉന്നയിക്കുന്നയാളാണ് വരുണ്‍. വരുണ്‍ കോണ്‍ഗ്രസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണോ എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
അതേസമയം രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്ന രീതിയിലാണ് ആര്‍എസ്എസും ബിജെപിയും പ്രവര്‍ത്തിക്കുന്നതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്,ജുഡീഷ്യറി, ഉദ്യോഗസ്ഥവൃന്ദം, പത്രങ്ങള്‍ എന്നിവയെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ബിജെപിയും ആര്‍എസ്എസ് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനാധിപത്യക്രമം അട്ടിമറിക്കാനാണ് ഇരുപാര്‍ട്ടികളും ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ തൊഴിലില്ലായ്മയും ദാരിദ്ര്യവും വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളില്‍ ബിജെപിയ്ക്ക് വെല്ലുവിളിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Also read-1100 കാളകളെ പിടിച്ചുകെട്ടാൻ 400 പോരാളികൾ; തമിഴ്നാട്ടിലെ ജല്ലിക്കട്ട് ചിത്രങ്ങളിലൂടെ
അതേസമയം പഞ്ചാബില്‍ അധികാരത്തിലിരിക്കുന്ന ആം ആദ്മി സര്‍ക്കാരിനെയും രാഹുല്‍ വിമര്‍ശിച്ചു. പഞ്ചാബ് ഭരിക്കേണ്ടത് പഞ്ചാബില്‍ നിന്നുള്ളവരാണ്. ഡല്‍ഹിയില്‍ നിന്നുള്ളവരല്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രാജ്യത്ത് കര്‍ഷകര്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ചും രാഹുല്‍ വിശദീകരിച്ചു. എന്നും കര്‍ഷകര്‍ക്കൊപ്പം നില്ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം വ്യക്തമാക്കി. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.