• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബി.ജെ.പി ഇന്ത്യയെ 'ഹിന്ദു പാകിസ്താന്‍' ആക്കും; നിലപാടില്‍ ഉറച്ച് തരൂര്‍


Updated: July 12, 2018, 12:13 PM IST
ബി.ജെ.പി ഇന്ത്യയെ 'ഹിന്ദു പാകിസ്താന്‍' ആക്കും; നിലപാടില്‍ ഉറച്ച് തരൂര്‍
New Delhi: Congress MP Shashi Tharoor at Parliament House during the winter session in New Delhi on Wednesday. PTI Photo by Kamal Singh (PTI12_7_2016_000129B)

Updated: July 12, 2018, 12:13 PM IST
തിരുവനന്തപുരം; ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്താന്‍' ആകുമെന്ന പരാമര്‍ശത്തില്‍ ഉറച്ചുനില്‍ക്കുന്നതായി ശശി തൂര്‍ എം.പി. താന്‍ ഈ നിലപാട് നേരത്തെയും പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ഇനിയും പറയുമെന്നും തരൂര്‍ വ്യക്തമാക്കി.

ഭൂരിപക്ഷ മതത്തിന്റെ അടിസ്ഥാനത്തിലാണ് പാകിസ്താന്‍ രൂപീകരിച്ചത്. ആ രാജ്യത്ത് ന്യൂനപക്ഷ മത വിഭാഗങ്ങള്‍ക്ക് തുല്യപരിഗണനയോ അവകാശമോ അല്ല ലഭിക്കുന്നത്. പക്ഷെ ഇന്ത്യ എല്ലാ വിഭാഗത്തില്‍പ്പെട്ടവര്‍ക്കും തുല്യനീതിയും അവകാശങ്ങളുമാണ് നല്‍കുന്നത്.

അതേസമയം പാകിസ്താന്റെ കാഴ്ചപ്പാടിനു തുല്യമായ നിലയിലാണ് ബി.ജെ.പിയും ആര്‍.എസ്.എസും ഇന്ത്യയില്‍ ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നത്. ഇത് ഇന്ത്യയെ ഹിന്ദു പാക്‌സ്താനാക്കും. ഇതിനു വേണ്ടി ബി.ജെ.പി ഭരണഘടനപോലും തിരുത്താന്‍ തയാറാകുമെന്നും തരൂര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ പൊതുപരിപാടിക്കിടെ തരൂര്‍ നടത്തിയ പിന്ദു പാകിസ്താന്‍ പ്രയോഗത്തിനെതിരെ ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തരൂര്‍ നിലപാട് ആവര്‍ത്തിച്ചത്.
First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍