• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'ഞാൻ നിങ്ങൾക്ക് പപ്പുവായിരിക്കും, പക്ഷെ എനിക്ക് നിങ്ങളോട് വെറുപ്പില്ല'


Updated: July 20, 2018, 3:30 PM IST
'ഞാൻ നിങ്ങൾക്ക് പപ്പുവായിരിക്കും, പക്ഷെ എനിക്ക് നിങ്ങളോട് വെറുപ്പില്ല'

Updated: July 20, 2018, 3:30 PM IST
ന്യൂഡൽഹി: ലോക് സഭയിൽ തെലുങ്കുദേശം പാർട്ടിയുടെ അവിശ്വാസ പ്രമേയ ചർ‌ച്ചയിൽ കൈയടി വാങ്ങി രാഹുൽഗാന്ധി. ' ഞാൻ നിങ്ങൾക്ക് പപ്പുവായിരിക്കാം. പക്ഷെ, എനിക്ക് നിങ്ങളോട് വെറുപ്പ് ഒട്ടുമില്ല. ഞാൻ എന്റെ മൂല്യങ്ങളിൽ ഉറച്ചുനിൽക്കും. ഞാൻ കോൺഗ്രസുകാരനാണ്'- രാഹുൽ പ്രസംഗം അവസാനിപ്പിച്ചത് ഇങ്ങനെയാണ്. പ്രസംഗത്തിന് ശേഷം പ്രധാനമന്ത്രിക്ക് അടുത്തെത്തിയ രാഹുൽഗാന്ധി അദ്ദേഹത്തെ ആലിംഗനം ചെയ്തു.

റാഫേൽ ഇടപാടിൽ അടക്കം ബി.ജെ.പിയേയും നരേന്ദ്ര മോദിയെയും കണക്കിന് വിമർശിച്ച ശേഷമായിരുന്നു രാഹുലിന്റെ നാടകീയ നീക്കം. അപ്രതീക്ഷിതമായി സംഭവിച്ച രാഹുലിന്റെ ആലിംഗനത്തിൽ തെല്ല് അമ്പരന്നെങ്കിലും അടുത്ത് വിളിച്ച് ഹസ്തദാനം ചെയ്താണ് മോദി മടക്കിയത്.
Loading...


വിവിധ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ രാഹുൽ ഗാന്ധി നടത്തിയ ആരോപണങ്ങൾക്കിടെ അദ്ദേഹത്തിന്റെ പ്രസംഗം തടസപ്പെടുത്താൻ ഭരണപക്ഷ അംഗങ്ങൾ ശ്രമിക്കുമ്പോഴാണ് പാർലമെന്റിൽ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. നിങ്ങൾക്ക് എത്ര വേണമെങ്കിലും ദേഷ്യപ്പെടാമെന്നും എന്നാൽ താൻ അതേ നാണയത്തിൽ തിരിച്ച് പ്രതികരിക്കില്ലെന്നുമായിരുന്നു രാഹുലിന്റെ മറുപടി. താൻ സ്നേഹത്തിൽ വിശ്വസിക്കുന്നയാളാണ്. നിങ്ങളുടെ മനസിലെ സ്നേഹം കവർന്നെടുത്ത് നിങ്ങളെയും കോൺഗ്രസാക്കി മാറ്റുമെന്ന് രാഹുൽ പറഞ്ഞത് പ്രതിപക്ഷ അംഗങ്ങൾ കൈയടികളോടെയാണ് സ്വീകരിച്ചത്.

പ്രധാനമന്ത്രി മോദി, ബി.ജെ.പി ആർ.എസ്.എസ് എന്നിവരാണ് കോൺഗ്രസുകാരനായിരിക്കേണ്ടതിന്റെ അർത്ഥം എന്നെ പഠിപ്പിച്ചത്. ഒരു യഥാർത്ഥ ഇന്ത്യക്കാരനായിരിക്കേണ്ടതിന്റെ അർത്ഥം എന്നെ പഠിപ്പിച്ചുതന്നു- രാഹുൽ പറഞ്ഞു.

 
First published: July 20, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍