ജോലി തടസപ്പെടുത്തി: കർണാടക മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൃത്യനിർവഹണം നിർവഹിക്കുന്നതിന് തടസം നിന്നുവെന്നാണ് പരാതി.

news18
Updated: April 10, 2019, 11:42 AM IST
ജോലി തടസപ്പെടുത്തി: കർണാടക മുഖ്യമന്ത്രി കുമാരസ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്
HD-Kumaraswamy1
  • News18
  • Last Updated: April 10, 2019, 11:42 AM IST
  • Share this:
ബംഗളൂരു : കൃത്യ നിർവഹണം തടസപ്പെടുത്തിയ കർണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്കെതിരെ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ്. ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി കൃത്യനിർവഹണം നിർവഹിക്കുന്നതിന് തടസം നിന്നുവെന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് കുമാരസ്വാമി, ഉപമുഖ്യമന്ത്രി ജി.പരമേശ്വര എന്നിവരുൾപ്പെടെ ഒരു കൂട്ടം കാബിനറ്റ് അംഗങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് കത്തയച്ചിരിക്കുകയാണ് ആദായ നികുതി വകുപ്പ്.

Also Read-റഫാലിൽ കേന്ദ്രസർക്കാരിന് തിരിച്ചടി; എല്ലാ രേഖകളും പരിശോധിക്കാമെന്ന് സുപ്രീംകോടതി

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ കർണാടക മന്ത്രിമാർ ഇക്കഴിഞ്ഞ മാർച്ച് 28ന് ആദായ നികുതി വകുപ്പ് ഓഫീസിന് മുന്നിൽ ധർണ നടത്തിയിരുന്നു. ആദായ നികുതി വകുപ്പ്,സിബിഐ, എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് അടക്കമുള്ള വിഭാഗങ്ങളെ ഉപയോഗപ്പെടുത്തി പ്രതിപക്ഷത്തെ ഭയപ്പെടുത്താനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്നാരോപിച്ചായിരുന്നു ധർണ. ആദായനികുതി വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന റെയ്ഡുകളിൽ പ്രതിഷേധിച്ചായിരുന്നു ധർണ.

Also Read-സമാധാന ചര്‍ച്ച മുന്നോട്ടു പോകാന്‍ ബിജെപി അധികാരത്തിലെത്തണം: ഇമ്രാന്‍ ഖാന്‍

മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി, ഡെപ്യൂട്ടി ചീഫ് മിനിസ്റ്റർ ജി.പരമേശ്വര, മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ, മന്ത്രിമാരായ ഡി.കെ ശിവകുമാർ, എസ്.ആർ മഹേഷ്, മുൻ ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി, ദിനേശ് ഗുണ്ടു റാവു തുടങ്ങിയ പ്രമുഖർ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. പിന്നാലെയാണ് ഇവർക്കെതിരെ നിയമ നടപടി ആവശ്യപ്പെട്ട് ആദായനികുതി വകുപ്പ് എത്തിയിരിക്കുന്നത്. ഭരണഘടനാ പരമായ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തുന്ന ഇത്തരം പ്രതിഷേധങ്ങൾ സംസ്ഥാനത്ത് ഇപ്പോൾ ആദായ നികുതി വകുപ്പ് നടത്തുന്ന തെരച്ചിലുകൾ മനപ്പൂര്‍വം തടസ്സപ്പെടുത്താനാണെന്നും കൃത്യനിർവഹണത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന ഇവർക്കെതിരെ നിയമപരമായ നടപടി എടുക്കണമെന്നുമാണ് ആദായ നികുതി വകുപ്പ് പ്രിൻസിപ്പൾ ചീഫ് കമ്മീഷണർ ബി ആർ ബാലകൃഷ്ണൻ, തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തിൽ ആവശ്യപ്പെടുന്നത്.

First published: April 10, 2019, 11:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading