'അവർക്ക് എന്റെ സഹായം വേണമെന്നു തോന്നുന്നു'; ഇന്ത്യാ-പാക് തർക്കത്തിൽ വീണ്ടും മധ്യസ്ഥത വാഗ്ദാനം ചെയ്ത് ട്രംപ്

യുഎന്‍ പൊതുസഭാ സമ്മേളനത്തിനു മുന്നോടിയായി മാധ്യങ്ങളെ കണ്ടപ്പോഴായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന.

news18-malayalam
Updated: September 24, 2019, 10:51 PM IST
'അവർക്ക് എന്റെ സഹായം വേണമെന്നു തോന്നുന്നു'; ഇന്ത്യാ-പാക് തർക്കത്തിൽ വീണ്ടും മധ്യസ്ഥത വാഗ്ദാനം ചെയ്ത് ട്രംപ്
യുഎന്‍ പൊതുസഭാ സമ്മേളനത്തിനു മുന്നോടിയായി മാധ്യങ്ങളെ കണ്ടപ്പോഴായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന.
  • Share this:
ന്യൂഡൽഹി: ജമ്മു കശ്മീർ വിഷയത്തിൽ മധ്യസ്ഥതയ്ക്ക് തയാറാണെന്ന് ആവത്തിച്ച് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.  യുഎന്‍ പൊതുസഭാ സമ്മേളനത്തിനു മുന്നോടിയായി മാധ്യങ്ങളെ കണ്ടപ്പോഴായിരുന്നു ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന.

"പാകിസ്ഥാനെയും ഇന്ത്യയെയും സഹായിക്കാൻ ഞാൻ തയാറാണ്. എന്റെ ഏതെങ്കിലും തരത്തിലുള്ള സഹായം അവർക്ക് വേണമെന്നു തോന്നുന്നു. പക്ഷെ രണ്ടു രാജ്യങ്ങളും അത് ആവശ്യപ്പെടണം.  വിഷയത്തിൽ ഇരു രാജ്യങ്ങൾക്കും വ്യത്യസ്തമായ കാഴ്ചപ്പാടാണുള്ളത്." - ട്രംപിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ ANI റിപ്പോർട്ട് ചെയ്യുന്നു.

തിങ്കളാഴ്ചയും കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാനുള്ള സന്നദ്ധത അമേരിക്കൻ പ്രസിഡന്റ് അറിയിച്ചിരുന്നു. ജൂലൈയിൽ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനുമായി വൈറ്റഹൗസിൽ നടത്തിയ കൂടിക്കാഴ്ചയിലും ഇരു രാജ്യങ്ങൾക്കും ഇടയിലുള്ള തർക്കം പരിഹരിക്കാൻ ഇടപെടാമെന്ന് ട്രംപ് വ്യക്തമാക്കിയിരുന്നു.

Also Read മോദിയുടെ കീഴിൽ ഇന്ത്യ പുരോഗതിയിലേക്ക്; മോദിയുടെ നല്ല വാക്കുകൾക്ക് നന്ദി പറഞ്ഞ് ട്രംപ്

First published: September 24, 2019, 10:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading