അരുണാചലിലേക്ക് പറന്നുയര്‍ന്ന വ്യോമസേനാ വിമാനം കാണാതായി; വിമാനത്തിലുണ്ടായിരുന്നത് 13 പേര്‍

ജോര്‍ഹടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ നിന്നും ഉച്ചയ്ക്ക് 12.25-ന് പറന്നുയര്‍ന്ന എ.എഫ്-32 വിമാനത്തില്‍ നിന്നും ഒരു മണി വരെ സന്ദേശം ലഭിച്ചിരുന്നതായി സേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

news18
Updated: June 3, 2019, 5:44 PM IST
അരുണാചലിലേക്ക് പറന്നുയര്‍ന്ന വ്യോമസേനാ വിമാനം കാണാതായി; വിമാനത്തിലുണ്ടായിരുന്നത് 13 പേര്‍
news18
  • News18
  • Last Updated: June 3, 2019, 5:44 PM IST
  • Share this:
ന്യൂഡല്‍ഹി: അസമിലെ ജോര്‍ഹടില്‍ നിന്നും അരുണാചല്‍ പ്രദേശിലെ മേചുകയിലേക്ക് യാത്ര തിരിച്ച വ്യോമസേനാ വിമാനം കാണാതായി. ജോര്‍ഹടിലെ വ്യോമസേനാ വിമാനത്താവളത്തില്‍ നിന്നും ഉച്ചയ്ക്ക് 12.25-ന് പറന്നുയര്‍ന്ന എ.എഫ്-32 വിമാനത്തില്‍ നിന്നും ഒരു മണി വരെ സന്ദേശം ലഭിച്ചിരുന്നതായി സേനാ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. 13 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

നിലവിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് പ്രതിരോധ മന്ത്രി രാജനാഥ് സിങ് ട്വീറ്റ് ചെയ്തു.
വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് പ്രതിരോധ വക്താവ് വ്യക്തമാക്കിയിട്ടുണ്ട്. വിമാനം കണ്ടെത്തുന്നതിനായി സുഖോയ് ഉള്‍പ്പെടെയുള്ള വിമാനങ്ങളും ഹെലികോപടറുകളും തെരച്ചില്‍ നടത്തുന്നുണ്ട്.

അരുണാചലിലെ മേചുക നിബിഡ വനമേഖലയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി ഇന്‍ഡോ-ടിബെറ്റന്‍ ബോഡര്‍ പൊലീസിലെ അംഗങ്ങളെയും പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. 2013 മുതല്‍ അടച്ചിട്ടിരുന്ന മേചുക വിമാനത്താവളം കഴിഞ്ഞ വര്‍ഷം ജൂലൈ 12 -നാണ് വീണ്ടും തുറന്നത്.

Also Read ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും: നിയമനം കാബിനറ്റ് റാങ്കോടെ

First published: June 3, 2019, 5:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading