രാജസ്ഥാനിലെ ഹനുമാന്‍ഗഡില്‍ വ്യോമസേനയുടെ മിഗ് 21 യുദ്ധ വിമാനം തകര്‍ന്ന് വീണ് രണ്ട് പേര് കൊല്ലപ്പെട്ടു. പതിവ് നിരീക്ഷണ പറക്കലിനിറങ്ങിയ വിമാനം വീടിന് മുകളില്‍ തകര്‍ന്ന് വീഴുകയായിരുന്നു. രണ്ട് സ്ത്രീകളാണ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്. അപകടത്തില്‍ ഒരാള്‍ക്ക് പരുക്കേറ്റു.
#WATCH | Indian Air Force MiG-21 fighter aircraft crashed near Hanumangarh in Rajasthan. Two civilian women died and a man was injured in the incident, the pilot sustained minor injuries. pic.twitter.com/z4BZBsECVV
— ANI (@ANI) May 8, 2023
പൈലറ്റ് സുരക്ഷിതനാണെന്നാണ് വ്യോമസേന വൃത്തങ്ങള്‍ നല്കുന്ന വിവരം. സൂറത്ത്ഗഡില്‍ നിന്നുമാണ് വിമാനം പുറപ്പെട്ടത്. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Indian Air Force, Mig 21 crash