ലോകത്തെ ശക്തരായ വ്യോമസേനകളുടെ പട്ടികയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ഫോഴ്സിനെ പിന്തള്ളി ഇന്ത്യന്‍ വ്യോമസേന (Indian Air Force). ചൈന (China) മാത്രമല്ല, ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്‌സ് (ജെഎഎസ്‌ഡിഎഫ്), ഇസ്രായേലി എയർഫോഴ്‌സ്, ഫ്രഞ്ച് എയർ ആൻഡ് സ്‌പേസ് ഫോഴ്‌സ് എന്നിവയ്‌ക്കും മുകളിലായി മൂന്നാമതാണ് ഐഎഎഫ് സ്ഥാനം പിടിച്ചിരിക്കുന്നത്.
വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിട്ടറി എയർക്രാഫ്റ്റ് (World Directory of Modern Military Aircraft) പ്രസിദ്ധീകരിച്ച 2022ലെ റാങ്കിങ്ങിലാണ് ഇന്ത്യന്‍ വ്യോമസേനയുടെ മുന്നേറ്റം. അമേരിക്കയും റഷ്യയുമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.
സേനയുടെ ശക്തിക്കുപുറമേ, ആധുനികവത്കരണം, ലോജിസ്റ്റിക്കൽ സപ്പോർട്ട്, ആക്രമിക്കാനും പ്രതിരോധിക്കാനുമുള്ള ശേഷി എന്നിവ വിലയിരുത്തി തയ്യാറാക്കുന്ന ട്രൂ വാല്യു റേറ്റിങ്ങിന്റെ (ടി.വി.ആർ.) അടിസ്ഥാനത്തിലാണ് റാങ്കിങ്. കേവലം വിമാനങ്ങളുടെ എണ്ണം മാത്രമല്ല, അവയുടെ പ്രവർത്തനമികവും വ്യത്യസ്ത ദൗത്യങ്ങൾക്കുവേണ്ട വിവിധതരം വിമാനങ്ങളുടെ ലഭ്യതയും കണക്കിലെടുത്താണ് ടി.വി.ആർ. തയ്യാറാക്കുന്നത്. ഇതിനുപുറമേ, സേനയുടെ പ്രവൃത്തിപരിചയം, നടപ്പാക്കിയ പ്രത്യേക ദൗത്യങ്ങൾ, പരിശീലനം, കര-നാവിക സേനകൾക്ക് നൽകുന്ന വ്യോമ പിന്തുണ എന്നതൊക്കെ റാങ്കിങ്ങിൽ പരിഗണിക്കും. 98 രാജ്യങ്ങളിലെ വ്യോമസേനകളെ നിരീക്ഷിച്ചാണ് ഡബ്ല്യു.ഡി.എം.എം.എ. പട്ടിക തയ്യാറാക്കിയത്.
ഗ്ലോബൽ എയർ പവർ റാങ്കിംഗ് 2022 (ആദ്യ പത്ത്)
- യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് (5,091) 242.9
- യുണൈറ്റഡ് സ്റ്റേറ്റ്സ് നേവി (2,626) 142.4
- റഷ്യൻ വ്യോമസേന (3,829) 114.2
- യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി ഏവിയേഷൻ (4,328) 112.6
- യുണൈറ്റഡ് സ്റ്റേറ്റ്സ് മറൈൻ കോർപ്സ് (1,211) 85.3
- ഇന്ത്യൻ എയർഫോഴ്സ് (1,645) 69.4
- പീപ്പിൾസ് ലിബറേഷൻ ആർമി എയർഫോഴ്സ് (2,040) 63.8
- ജപ്പാൻ എയർ സെൽഫ് ഡിഫൻസ് ഫോഴ്സ് (779) 58.1
- ഇസ്രായേലി വ്യോമസേന (581) 58.0
ഫ്രഞ്ച് എയർ ആൻഡ് ബഹിരാകാശ സേന (658) 56.3
യുവിക പരിശീലന പരിപാടിയിലേക്ക് 150 വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് ഐഎസ്ആര്‍ഒ
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ (ISRO) റെസിഡന്‍ഷ്യല്‍ പരിശീലന പരിപാടിയായ യുവിക (YUVIKA) രാജ്യത്തുടനീളമുള്ള ഒരു ലക്ഷത്തോളം വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷകള്‍ സ്വീകരിച്ചു. 150 വിദ്യാര്‍ത്ഥികളെ ഐഎസ്ആര്‍ഒ തിരഞ്ഞെടുത്തു. ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായാണ് (class 9 students) പരിശീലന പരിപാടി നടത്തുന്നത്. മെയ് 16ന് ആരംഭിച്ച പരിശീലന പരിപാടി മെയ് 28ന് അവസാനിക്കും.
'ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ പ്രോഗ്രാമിനായി അപേക്ഷിച്ചു. ഒടുവില്‍, 150 വിദ്യാര്‍ത്ഥികളെ അവരുടെ അക്കാദമിക് സ്‌കോറുകളും മറ്റ് കരിക്കുലര്‍ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളും അടിസ്ഥാനമാക്കി തിരഞ്ഞെടുത്തു,'' ഐഎസ്ആര്‍ഒ ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.
ശാസ്ത്ര സാങ്കേതിക രംഗത്തെ പുതിയ ട്രെന്‍ഡുകളെ കുറിച്ച് യുവാക്കളെ ബോധവല്‍ക്കരിക്കുക എന്നതാണ് യുവികയുടെ ലക്ഷ്യം. ഇതിലൂടെ സയന്‍സ്, ടെക്‌നോളജി, എഞ്ചിനീയറിംഗ്, ഗണിതശാസ്ത്രം എന്നീ വിഷയങ്ങളില്‍ ഗവേഷണം ചെയ്യാന്‍ കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പരിശീലന പരിപാടിയുടെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസുകള്‍, ആകാശ നിരീക്ഷണം, റോബോട്ടിക് അസംബ്ലി, ലാബ്/ഫെസിലിറ്റി ടൂറുകള്‍, കാന്‍സാറ്റ് പരീക്ഷണങ്ങള്‍ എന്നിവയ്ക്ക് പുറമെ പ്രമുഖ ശാസ്ത്രജ്ഞരുമായി കൂടിക്കാഴ്ച നടത്തുന്നതിനും അവസരം ലഭിക്കും. ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥിനെ നേരിട്ട് കാണുന്നതിനും, ഇന്ത്യയുടെ ബഹിരാകാശ വിക്ഷേപണ കേന്ദ്രമായ എസ്ഡിഎസ്സി ഷാര്‍-ശ്രീഹരിക്കോട്ടയില്‍ സന്ദര്‍ശനം നടത്തുന്നതിനും വിദ്യാര്‍ത്ഥികളെ അനുവദിക്കുമെന്ന് ഐസ്ആര്‍ഒ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.