• HOME
  • »
  • NEWS
  • »
  • india
  • »
  • Trekking |വീണ്ടും 'ബാബു'; ട്രക്കിങ്ങിനിടെ 300 അടി താഴ്ചയിലേക്ക്; പാറക്കെട്ടിൽ കുടുങ്ങിയ 19 കാരന്റെ രക്ഷയ്ക്ക് വ്യോമസേന

Trekking |വീണ്ടും 'ബാബു'; ട്രക്കിങ്ങിനിടെ 300 അടി താഴ്ചയിലേക്ക്; പാറക്കെട്ടിൽ കുടുങ്ങിയ 19 കാരന്റെ രക്ഷയ്ക്ക് വ്യോമസേന

ഞായറാഴ്ച രാവിലെ ട്രെക്കിങ്ങ് ആരംഭിച്ച യുവാവ് പാറക്കെട്ടിനിടയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.

യുവാവിനെ ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടുത്തുന്നു (Image: Screengrab, ANI, Twitter

യുവാവിനെ ഹെലിക്കോപ്റ്ററിൽ രക്ഷപ്പെടുത്തുന്നു (Image: Screengrab, ANI, Twitter

  • Share this:
    കർണാടകയിലെ (Karnataka) നന്ദി ഹിൽസിൽ (Nandi Hills) ട്രെക്കിങ്ങിനിടെ (Trekking) കാൽവഴുതി പാറക്കെട്ടിലേക്ക് വീണ 19 കാരന് രക്ഷകരായി ഇന്ത്യൻ വ്യോമസേന (Indian Air Force). ഡൽഹി സ്വദേശിയായ നിശാങ്കിനെ (19) ആണ് വ്യോമസേനയു൦ ചിക്കബെല്ലാപ്പൂർ പോലീസും ചേർന്നാണ് സാഹസികമായി രക്ഷപ്പെടുത്തിയത്. ട്രെക്കിങ്ങിനിടെ കാൽവഴുതി 300 അടി താഴ്ചയിലേക്ക് വീണ യുവാവിനെ ഹെലികോപ്ടറിലാണ് രക്ഷപ്പെടുത്തിയത്. ബെംഗളൂരു പി ഇ എസ് സർവകലാശാലയിലെ വിദ്യാർഥിയായ നിശാങ്കിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

    ഞായറാഴ്ച രാവിലെ ട്രെക്കിങ്ങ് ആരംഭിച്ച യുവാവ് പാറക്കെട്ടിനിടയിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. 300 അടിയോളം താഴ്ചയിലേക്ക് വീണ് പാറക്കെട്ടിൽ കുടുങ്ങിയ യുവാവ് ഇക്കാര്യം പോലീസിനെയും വീട്ടുകാരെയും ഫോണിൽ വിളിച്ച് അറിയിക്കുകയായിരുന്നു.



    തുടർന്ന് ഡിവൈഎസ്പി വാസുദേവിന്റെ നേതൃത്വത്തിൽ യുവാവിനെ രക്ഷപ്പെടുത്താനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു. യുവാവിനെ തിരഞ്ഞ് കണ്ടുപിടിച്ച സംഘം പാറക്കെട്ടിൽ നിന്നും യുവാവിനെ രക്ഷിക്കാൻ വ്യോമസേനയുടെ സഹായം തേടുകയായിരുന്നു. പാറക്കെട്ടിൽ നിന്നും എയർലിഫ്റ്റിംഗ് നടത്തിയാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. വ്യോമസേനയ്ക്കും പോലീസിനുമൊപ്പം കേന്ദ്ര ദുരന്തനിവാരണ സേനയും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി.

    Also read- Narendra Modi | തിരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രിയുടെ കാൽ തൊട്ടുവണങ്ങാനൊരുങ്ങി ബിജെപി നേതാവ്; തടഞ്ഞ് മോദി - വീഡിയോ

    വ്യോമസേന യുവാവിനെ രക്ഷപ്പെടുത്തുന്നതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പാലക്കാട് മലമ്പുഴയിലെ കുമ്പാച്ചി മലയിൽ കുടുങ്ങിപ്പോയ ബാബുവിനെ കരസേന രക്ഷപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് കർണാടകയിലെ ഈ സംഭവം.

    Malampuzha Rescue | മലകയറിയ ബാബുവിനെതിരെ കേസെടുത്തു; വനത്തില്‍ അതിക്രമിച്ച് കടന്നതിന്

    പാലക്കാട് ചെറാട് മലയില്‍ കയറിയതിന് ബാബുവിനെതിരെ കേസെടുത്തു വനം വകുപ്പ്. വാളയാര്‍ റെയ്ഞ്ച് ഓഫീസറാണ് കേസെടുത്തത്. വനത്തില്‍ അതിക്രമിച്ച് കടന്നതിനാണ് കേസ്. ബാബുവിനൊപ്പം മല കയറിയ വിദ്യാര്‍ഥികള്‍ക്കെതിരെയും കേസെടുത്തു. കേരള ഫോറസ്റ്റ് ആക്റ്റ് (27) പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.

    സ്വാഭാവിക നടപടി ആയിക്കോട്ടെ എന്ന് ബാബുവിന്റെ ഉമ്മ പ്രതികരണം നടത്തിയ സാഹചര്യത്തിലാണ് നടപടിയെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ഇനിയും ആളുകള്‍ മലകയറുന്ന പ്രവണത തടയാനും കൂടിയാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.

    കഴിഞ്ഞ തിങ്കളാഴ്ച രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബാബു മല ചവിട്ടിയത്. താഴേയ്ക്കിറങ്ങുന്നതിനിടയില്‍, കൊടുമുടിയില്‍ നിന്ന് 200 അടിയെങ്കിലും താഴ്ന്നതായി കണക്കാക്കപ്പെടുന്ന ആഴത്തിലുള്ള മലയിടുക്കിലേക്ക് ബാബു വഴുതി വീണു. ഇതിനിടെ കാലിന് പരിക്കേറ്റു. രക്ഷപ്പെടുത്തുന്നതില്‍ പരാജയപ്പെട്ട സുഹൃത്തുക്കള്‍ കുന്നിന്റെ അടിവാരത്തെത്തി അധികൃതരെ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 45 മണിക്കൂറുകള്‍ക്ക് ശേഷമാണ് സൈന്യം രക്ഷിച്ചത്.
    Published by:Naveen
    First published: