വ്യോമസേനയുടെ ഹെവി ലിഫ്റ്റർ വിമാനമായ സി-17 ഗ്ലോബ്മാസ്റ്റർ റൺവേയിൽ കുടുങ്ങിയതിനെ തുടർന്ന് ലേ വിമാനത്താവളത്തിൽ നിരവധി വിമാന സർവീസുകൾ റദ്ദാക്കി. സാങ്കേതിക പ്രശ്‌നങ്ങളെത്തുടർന്ന് ലേ വിമാനത്താവളം അടച്ചുപൂട്ടുകയും മറ്റ് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചില സർവീസുകൾ റദ്ദാക്കുകയും ചെയ്തു എന്ന് ചില യാത്രക്കാരും വിമാനക്കമ്പനികളും ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഡൽഹിയിൽ നിന്ന് ലേയിലേക്കുള്ള യുകെ 601 വിമാനം (DEL-IXL) ഡൽഹി വിമാനത്താവളത്തിലേക്ക് മടങ്ങുകയാണെന്ന് വിസ്താര അറിയിച്ചു. ഏറ്റവും മികച്ച രീതിയിൽ തന്നെ യാത്രക്കാരെ സഹായിക്കാൻ ശ്രമിക്കുകയാണെന്ന് ഇൻഡിഗോയും വ്യക്തമാക്കി.
@DGCAIndia @PMOIndia Passengers are stranded at Leh airport. @AAI_Official Kindly give permission to fly few additional flights to and from Leh airport on Wednesday and request to @IndiGo6E to fly additional flight on Wed.
— Mayuresh (@mdmukadam) May 16, 2023
“സാങ്കേതിക പ്രശ്നം കാരണം IAF C -17 ഹെവി ലിഫ്റ്റർ വിമാനം റൺവേയിൽ കുടുങ്ങി കിടക്കുന്നതിനാൽ ലേ വിമാനത്താവളം നിലവിൽ പ്രവർത്തനരഹിതമാണ്. റൺവേ ക്ലിയർ ചെയ്യാനുള്ള ജോലികൾ പുരോഗമിക്കുകയാണ് എന്നുമാണ് വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. ഇൻഡിഗോ, എയർ ഇന്ത്യ, സ്‌പൈസ് ജെറ്റ്, വിസ്താര തുടങ്ങിയ ആഭ്യന്തര വിമാനക്കമ്പനികൾ ലേയിലേക്ക് ദിവസവും 11 വിമാനസർവീസ് നടത്തുന്നുണ്ട്. എന്നാൽ ഏകദേശം എല്ലാം വിമാന സർവീസുകളും റദ്ദാക്കിയ സ്ഥിതിയാണ് നിലവിലുള്ളത്. ചിലത് വഴിതിരിച്ച് വിട്ടിട്ടുണ്ട്. പ്രശ്നം ഉടനടി പരിഹരിക്കുമെന്നും വിമാന സർവീസുകൾ വളരെ വേഗത്തിൽ പുനരാരംഭിക്കുമെന്നുമാണ് വിവരം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Flight cancelled, Indian Air Force, Indigo