വ്യോമസേനയുടെ സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിച്ച് തകർന്നു; അപകടം പരിശീലനത്തിനിടെ

പൈലറ്റുമാര്‍ അപകടത്തിനിടെ വിമാനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.  മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ട വിമനത്തിനുള്ളില്‍ ഉണ്ടോയെന്നതു സംബന്ധിച്ച് വ്യക്തതയില്ല.

news18
Updated: February 19, 2019, 12:54 PM IST
വ്യോമസേനയുടെ സൂര്യകിരണ്‍ വിമാനങ്ങള്‍ കൂട്ടിയിച്ച് തകർന്നു; അപകടം പരിശീലനത്തിനിടെ
എ.എൻ.ഐ പുറത്തുവിട്ട ദൃശ്യം.
  • News18
  • Last Updated: February 19, 2019, 12:54 PM IST
  • Share this:
ബംഗലുരൂ: പരിശീലനത്തിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ സൂര്യ കിരണ്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു. എയ്‌റോ ഇന്ത്യ 2019 ഷോയുടെ ഭാഗമായുള്ള അഭ്യാസപ്രകടനത്തിന്റെ പരിശീലനം നടത്തുന്നതിനിടെ ചെവ്വഴ്ച ഉച്ചയ്ക്കു ശേഷമാണ് അപകടമുണ്ടായത്.

വ്യോമാഭ്യാസത്തിനിടെ സേനയുടെ എയറോബാറ്റിക്‌സ് വിഭാഗത്തിലുള്ള രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കുന്നു. എന്നാല്‍ പൈലറ്റുമാര്‍ അപകടത്തിനിടെ വിമാനത്തില്‍ നിന്നും ചാടി രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.  മറ്റാരെങ്കിലും അപകടത്തില്‍പ്പെട്ട വിമനത്തിനുള്ളില്‍ ഉണ്ടോയെന്നതു സംബന്ധിച്ച് വ്യക്തതയില്ല.
Also Read 'എനിക്ക് സൈന്യത്തിൽ ചേരണം': വീരമൃത്യു വരിച്ച ജവാന്റെ ഭാര്യ

യെല്‍ഹാങ്കാ സൈനിക വിമാനത്തിവളത്തിനു സമീപത്തു നിന്നും പുക ഉയരുന്നതിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഇന്ത്യന്‍ വ്യോമസേനയുടെ അഭ്യാസപ്രകടത്തിലെ മുഖ്യആകര്‍ഷണമാണ് സൂര്യകിരണ്‍. ഈ മാസം 20 മുതല്‍ 24 വരെയാണ് വ്യോമസേനയുടെ അഭ്യാസപ്രകടനം ബംഗലുരുവില്‍ നടക്കുന്നത്.First published: February 19, 2019, 12:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading