ഭാര്യയെ അസഭ്യം പറഞ്ഞു: പൊലീസ് സ്റ്റേഷനിൽ യുവാവിനെ തല്ലി മലയാളി ഐഎഎസുകാരന്‍

News18 Malayalam
Updated: January 7, 2019, 11:55 AM IST
ഭാര്യയെ അസഭ്യം പറഞ്ഞു: പൊലീസ് സ്റ്റേഷനിൽ യുവാവിനെ തല്ലി മലയാളി ഐഎഎസുകാരന്‍
  • Share this:
കൊൽക്കത്ത : ഭാര്യയുടെ എഫ്ബിയിൽ മോശം കമന്റിട്ട യുവാവിനെ പൊലീസുകാർക്ക് മുന്നിലിട്ട് തല്ലി കളക്ടർ. ബംഗാൾ അലിപുർദാറിലെ ജില്ലാ മജിസ്ട്രേറ്റ്  നിഖിൽ നിർമ്മൽ ആണ് ഭാര്യയെ മോശം പറഞ്ഞ ആളെ തല്ലിയത്.

ബെറ്റർ ഇന്ത്യ തെരഞ്ഞെടുത്ത ഇന്ത്യയിലെ പത്ത് മികച്ച ഐഎഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ കൂടിയാണ് മലയാളിയായ നിഖിൽ. പശ്ചിമ ബംഗാളിലെ ഫലാകട പൊലീസ് സ്റ്റേഷനിലാണ് സംഭവം. നിഖിലും ഭാര്യയും ചേർന്ന് യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിവാദം ഉയർന്നിരിക്കുന്നത്.

Also Read-സുരക്ഷാ പരിശോധനയുമായി റയിൽവെ; ഇനി ട്രെയിനിൽ കയറാൻ 20 മിനിറ്റ് മുമ്പെത്തണം

എന്റെ ജില്ലയിൽ എനിക്കെതിരെ ഒന്നും ചെയ്യാൻ തന്നെ അനുവദിക്കില്ലെന്നും, അങ്ങനെയുണ്ടായാൽ വീട്ടിൽ കയറി വകവരുത്തുമെന്നും കളക്ടർ പറയുന്നുണ്ട്. ആർക്കും വേണ്ടിയാണ് ഇത്തരം അസഭ്യങ്ങൾ എഴുതി വിടുന്നതെന്ന് നിഖിലിന്റെ ഭാര്യയും ചോദിക്കുന്നു. യുവാവ് മാപ്പപേക്ഷിക്കുന്നതിനിടെയാണ് ഇരുവരും ചേർന്ന് ഇയാളെ മർദ്ദിക്കുന്നത്.

യാതൊരു പരാതിയും കൂടാതെയാണ് യുവാവിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തിയതും ഐഎഎസ് ഉദ്യോഗസ്ഥൻ ചോദ്യം ചെയ്ത് കൈകാര്യം ചെയ്തതെന്നുമാണ് ശ്രദ്ധേയം. പൊലീസ് ഉദ്യോഗസ്ഥരും സംഭവത്തിന് സാക്ഷിയായി അവിടെയുണ്ടായിരുന്നു. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ നിഖിലോ പൊലീസ് ഉദ്യോഗസ്ഥരോ തയ്യാറായിട്ടില്ല.

First published: January 7, 2019, 11:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading