• HOME
  • »
  • NEWS
  • »
  • india
  • »
  • ICHR WITH EXPLANATION FOR REMOVING JAWAHARLAL NEHRU S IMAGE FROM THE WEBSITE

'അനാവശ്യമായ വിവാദം'; ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം അടുത്ത പോസ്റ്ററില്‍ ഉള്‍പ്പെടുത്തും; വിശദീകരണവുമായി ICHR

നെഹ്‌റുവിന്റെ ചിത്രത്തെ ഒഴിവാക്കി വി ഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു.

News18

News18

  • Share this:
    ന്യൂഡല്‍ഹി: ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സില്‍(ICHR) വെബ്‌സൈറ്റില്‍ നിന്ന് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ചിത്രം ഒഴിവാക്കിയതില്‍ വിശദീകരണവുമായി ICHR. ഇത് പരിപാടിയുടെ ആദ്യ ഘട്ട പോസ്റ്റര്‍ ആണെന്നും അടുത്ത പോസ്റ്ററില്‍ നെഹ്‌റുവിനെ ഉള്‍പ്പെടുത്തുമെന്നുമാണ് വിശദീകരണം. ഇത് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നാണ് ICHR വ്യക്തമാക്കി.

    രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 'ആസാദി കേ അമൃത് മഹോത്സവ്' എന്ന പരിപാടിയുടെ പോസ്റ്ററില്‍ നിന്നാണ് നെഹ്‌റുവിനെ ഒഴിവാക്കിയത്. ഈ സംഭവത്തില്‍ ഐസിഎച്ച്ആറിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

    നെഹ്‌റുവിന്റെ ചിത്രത്തെ ഒഴിവാക്കി വി ഡി സവര്‍ക്കറുടെ ചിത്രം ഉള്‍പ്പെടുത്തിയിരുന്നു. ഇതും പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. സ്വാതന്ത്ര്യ സമരത്തില്‍ ഉള്‍പ്പെട്ട ആരുടെയും പങ്ക് ഇല്ലതാക്കി കാണിക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ഐസിഎച്ച്ആര്‍ അധികൃതര്‍ പറഞ്ഞതായി വാര്‍ത്ത ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

    നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഈ സാഹടചര്യത്തിലാണ് വിശദീകരണവുമായി ഐസിഎച്ച്ആര്‍ എത്തിയത്. ചരിത്ര പുസ്തകത്തില്‍ ഇടംനേടിയിട്ടില്ലാത്ത സ്വാതന്ത്ര്യ പോരാളികളെ കൂടി ഉയര്‍ത്തി കാട്ടുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് ഐസിഎച്ച്ആര്‍ അധികൃതര്‍ അറിയിച്ചു.

    ഷെഡ്യൂള്‍ ചെയ്ത അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടി ഇന്ത്യ

    അന്തരാഷ്ട്ര വിമാന സര്‍വീസുകള്‍ക്കുള്ള വിലക്ക് സെപ്റ്റംബര്‍ 30 വരെ നീട്ടി ഇന്ത്യ. കോവിഡ് മൂന്നാം തരംഗ സാധ്യതകള്‍ നിലനില്‍ക്കുന്നതിനാലാണ് രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്തരാഷ്ട്ര വിമാന സര്‍വീസുകളുടെ വിലക്ക് കേന്ദ്ര സര്‍ക്കാര്‍ നീട്ടിയത്. സെപ്റ്റംബര്‍ 30 വരെയാണ് വിലക്ക് നീട്ടിയത്.

    അന്തരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഓഗസ്റ്റ് 31 ന് അവസാനിക്കാനിരിക്കെയാണ് വിലക്ക് നീട്ടിയത്.

    ഡിജിസിഎയുടെ പുതിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോവിഡ് വ്യാപനം മൂലം കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തിയത്.

    അതേസമയം അന്തരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡിജിസിഎ അംഗീകാരമുള്ള വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേസുകള്‍ കുറയുന്നതനുസരിച്ച് അന്തരാഷ്ട്ര വിമാനങ്ങള്‍ ചില പാതകളില്‍ സര്‍വീസ് നടത്തുമെന്നും ഉത്തരവില്‍ പറയുന്നു.

    പല രാജ്യങ്ങളിലായി കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യയുടെ വ്യോമയാന മന്ത്രാലയം 28 രാജ്യങ്ങളുമായി എയര്‍ ബബിള്‍ ഉടമ്പടിയില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. യുകെ, യുഎസ്, യുഎഇ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഉടമ്പടിയില്‍ ഉണ്ട്. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ അടിസ്ഥാനത്തില്‍ ഈ രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് നിലവില്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
    Published by:Jayesh Krishnan
    First published:
    )}