കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്

ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് വിധി പുറപ്പെടുവിക്കുക

news18
Updated: July 17, 2019, 8:04 AM IST
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി ഇന്ന്
kulbhushab
  • News18
  • Last Updated: July 17, 2019, 8:04 AM IST
  • Share this:
പാകിസ്ഥാൻ ശിക്ഷിച്ച മുൻ ഇന്ത്യൻ നാവികൻ കുൽഭൂഷൺ ജാദവിന്റെ വധശിക്ഷയിൽ അന്താരാഷ്ട്ര നീതിന്യായ കോടതി ഇന്ന് വിധി പറയും. ചാരവൃത്തി ആരോപിച്ച് പാകിസ്ഥാൻ സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ചതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിക്കുകയായിരുന്നു. ഇന്ത്യൻ സമയം വൈകിട്ട് 6.30നാണ് വിധി പുറപ്പെടുവിക്കുക.‌‌

ഇന്ത്യൻ നാവിക സേനയിൽ നിന്ന് വിരമിച്ച് സ്വകാര്യ ആവശ്യത്തിന് ഇറാനിലെത്തിയ കുൽഭൂഷൺ ജാദവിനെ 2016ലാണ് പാകിസ്ഥാൻ ചാര ഏജൻസി പിടികൂടിയത്. ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിക്കുകയായിരുന്നു. ഇതിനെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ സ്റ്റേ വാങ്ങി. ജാദവിനെ തടവിലാക്കിയത് മുതൽ അന്താരാഷ്ട്ര ചട്ടങ്ങൾ ലംഘിച്ച പാകിസ്ഥാൻ, അദ്ദേഹത്തെ കാണാൻ പോലും ഇന്ത്യൻ അധികൃതരെ അനുവദിച്ചില്ല. അന്താരാഷ്ട്ര സമ്മർദത്തെ തുടർന്ന് ജാദവിന്റെ അമ്മയെയും ഭാര്യയെയും കാണാൻ അനുവദിച്ചു. എന്നാൽ, പഠിപ്പിച്ചു വിട്ടത് പോലെ ആയിരുന്നു നിർവികാരനായി കാണപ്പെട്ട ജാദവിന്റെ പ്രതികരണം.

കുൽഭൂഷൺ കുറ്റസമ്മതം നടത്തിയെന്ന് അവകാശപ്പെട്ട് അദ്ദേഹത്തിൻറെ വീഡിയയോയും പാകിസ്ഥാൻ പുറത്തുവിട്ടിരുന്നു. കുൽഭൂഷണെ മർദിച്ച് കുറ്റം സമ്മതിപ്പിച്ചു എന്നാണ് ഇന്ത്യ വാദിക്കുന്നത്. അഭിഭാഷകൻ ഹരീഷ് സാൽവെ ആണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. കോടതിയിൽ പലതവണ തിരിച്ചടി നേരിട്ട പാകിസ്ഥാൻ, വിധിയെ മാനിക്കില്ലെന്ന നിലപാട് നേരത്തെ വ്യക്തമാക്കിയിരുന്നു.

First published: July 17, 2019, 8:04 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading