• HOME
  • »
  • NEWS
  • »
  • india
  • »
  • കുല്‍ഭൂഷണ്‍ ജാദവ് കേസ്; അന്താരാഷ്ട്ര കോടതിയുടെ വിധി ജൂലൈ 17ന്

കുല്‍ഭൂഷണ്‍ ജാദവ് കേസ്; അന്താരാഷ്ട്ര കോടതിയുടെ വിധി ജൂലൈ 17ന്

2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്നാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ കസ്റ്റഡിയില്‍ എടുത്തത്.

Judges are seen at the International Court of Justice during the final hearing in the Kulbhushan Jadhav case in The Hague, the Netherlands, February 18, 2019. REUTERS/Eva Plevier

Judges are seen at the International Court of Justice during the final hearing in the Kulbhushan Jadhav case in The Hague, the Netherlands, February 18, 2019. REUTERS/Eva Plevier

  • Last Updated :
  • Share this:
    ന്യൂഡല്‍ഹി: ചാരവൃത്തി ആരോപിച്ച് ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ പട്ടാളകോടതി വധശിക്ഷക്ക് വിധിച്ച കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി ഈ മാസം 17ന് വിധി പറയും. 2016 മാര്‍ച്ചില്‍ ബലൂചിസ്ഥാനില്‍ നിന്നാണ് കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ കസ്റ്റഡിയില്‍ എടുത്തത്.

    പാക്സ്ഥാന്‍ പാട്ടാള കോടതിയുടെ വിധിക്കെതിരെ ഇന്ത്യ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുകയായിരുന്നു. 2017 മേയില്‍ കുല്‍ഭൂഷണിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്തിമ വിധി വരുന്നതു വരെ അന്താരാഷ്ട്ര കോടതി തടഞ്ഞു.

    കുല്‍ഭൂഷണെതിരായ ചാരവൃത്തി ആരോപണത്തിന് തെളിവില്ലെന്നും അദ്ദേഹത്തിന് ആവശ്യമായ നിയമസഹായം നല്‍കാത്ത പാകിസ്ഥാന്റെ നടപടി വിയന്ന കണ്‍വെന്‍ഷന്‍ ഉടമ്പടിയുടെ ലംഘനമാണെന്നാണ് ഇന്ത്യ വാദിക്കുന്നത്.

    Also Read മൂന്നു മത വിശ്വാസങ്ങളും നികുതി വെട്ടിപ്പിന് എതിര്; റോഡുകള്‍ക്ക് നികുതിദായകരുടെ പേര് നല്‍കണം': സാമ്പത്തിക സര്‍വേ



     
    First published: