നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ICSE 10, ISC 12 ക്ലാസ് പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് 3 ന്

  ICSE 10, ISC 12 ക്ലാസ് പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് 3 ന്

  പുനഃപരിശോധനയ്ക്ക് 16ന് അകം അപേക്ഷ നൽകണം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ന്യൂഡ‍ൽഹി: ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ് സി 12ാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുമെന്ന്  കൗൺസിൽ ഫോർ ദി ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻസ് (CICSE) അറിയിച്ചു.

   www.cisce.org എന്ന വെബ്സൈറ്റിലൂടെയും എസ്എംഎസിലൂടെയും ഫലം അറിയാം. വെബ്സൈറ്റിൽ യുണിക് ഐഡി, ഇൻഡക്സ് നമ്പർ എന്നിവ നൽകി ഫലമറിയാം. സ്കൂളുകൾക്ക് CAREERS പോർട്ടലിൽ ലോഗിൻ ചെയ്തും ഫലം അറിയാം.

   TRENDING: ‘Jio-bp’ partnership | റിലയൻസിനൊപ്പം കൈകോർത്ത് ബ്രിട്ടീഷ് പെട്രോളിയവും; 49% ഓഹരി സ്വന്തമാക്കിയത് ഒരു ബില്യൺ ഡോളറിന് [NEWS]സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യാനിരക്ക് കൂടുന്നു; പഠിക്കാന്‍ DGP ആര്‍. ശ്രീലേഖയുടെ നേതൃത്വത്തില്‍ സമിതി [NEWS]തട്ടിപ്പ് വീരൻ 'അറബി' അസീസ് കഞ്ചാവുമായി പിടിയിൽ; വലയിലായത് നിരവധി പിടിച്ചുപറി, ബലാത്സംഗ കേസുകളിലെ പിടികിട്ടാപുള്ളി [NEWS]

   12–ാം ക്ലാസ് വിദ്യാർഥികൾ, ISC <SPACE> ഏഴക്ക ഐഡി നമ്പർ, 10–ാം ക്ലാസ് വിദ്യാർഥികൾ ICSE <SPACE> ഏഴക്ക ഐഡി നമ്പർ ‌എന്ന് ടൈപ്പ് ചെയ്ത് 09248082883 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്ക്കേണ്ടത്.

   കൊവിഡ് ലോക്ക്ഡൗണിനെ തുട‍ർന്ന് മാര്‍ച്ച് 19 മുതലുള്ള പരീക്ഷകൾ നീട്ടിവെച്ചിരുന്നു. പിന്നീട് പരീക്ഷകള്‍ റദ്ദാക്കുവാന്‍ തീരുമാനിച്ചതായി ബോർഡ് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.പത്താം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷ വേണ്ടെന്നു വച്ചതായും കോടതിയെ അറിയിച്ചിരുന്നു.

   പുനഃപരിശോധനയ്ക്ക് 16ന് അകം അപേക്ഷ നൽകണം.
   Published by:Naseeba TC
   First published: