നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നത് ആരാണ്? അയാളെ തൂക്കിലേറ്റും': ഡൽഹി ഹൈക്കോടതി

  'ഓക്സിജൻ വിതരണം തടസ്സപ്പെടുത്തുന്നത് ആരാണ്? അയാളെ തൂക്കിലേറ്റും': ഡൽഹി ഹൈക്കോടതി

  കോവിഡ് രണ്ടാം തരംഗത്തെ സുനാമിയെന്നാണ് കോടതി വിശേഷിപ്പിച്ചത്.

  Delhi High Court

  Delhi High Court

  • Share this:
   ന്യൂഡൽഹി: കോവിഡ് വ്യാപനം രൂക്ഷമായിരിക്കേ ഡ‍ൽഹിയിലെ മെഡിക്കൽ ഓക്സിജൻ പ്രതസിന്ധിയിൽ രൂക്ഷമായ പ്രതികരണവുമായി ഹൈക്കോടതി. ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്നത് ആരായാലും അവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നാണ് ഹൈക്കോടതിയുടെ മുന്നറിയിപ്പ്. കേന്ദ്ര, സംസ്ഥാന, പ്രാദേശിക ഭരണ കൂടത്തിലെ ഏത് ഉദ്യോഗസ്ഥനാണ് ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്നതെന്നും കോടതി ചോദിച്ചു. ‌

   ഡൽഹിയിലെ മഹാരാജ അഗ്രസെൻ ആശുപത്രിയുടെ ഹർജി പരിഗണിക്കവേയാണ് കോടതിയുടെ പരാമർശങ്ങൾ. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾക്ക് ഓക്സിജൻ ലഭ്യമാകുന്നില്ലെന്ന് കാണിച്ചാണ് ആശുപത്രി ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് വിപിൻ സംഖി, ജസ്റ്റിസ് രേഖ പള്ളി എന്നിവർ അധ്യക്ഷരായ ബെഞ്ചിന്റെതാണ് പരാമർശങ്ങൾ.

   ഓക്സിജൻ വിതരണത്തിന് തടസ്സം നിൽക്കുന്ന ഒരാളുടെ പേര് പറയാനും അയാളെ തൂക്കിലേറ്റുമെന്നും കോടതി ഡൽഹി സർക്കാരിനോട് പറഞ്ഞു. വിഷയത്തിൽ ഉത്തരവാദികളായ ആരേയും വെറുതെ വിടില്ലെന്നും കോടതി വ്യക്തമാക്കി. പ്രാദേശിക ഭരണകൂടത്തിലെ ഇത്തരം ഉദ്യോഗസ്ഥരെക്കുറിച്ച് കേന്ദ്രത്തെ അറിയിക്കണമെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും കോടതി സർക്കാരിനോട് പറഞ്ഞു.

   480 മെട്രിക് ടൺ ഓക്സിജൻ ലഭിച്ചില്ലെങ്കിൽ ആരോഗ്യ സംവിധാനം തകരുമെന്ന് ഡ‍ൽഹി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിൽ ഇത് കണ്ടതാണ്. വലിയ ദുരന്തമാകും സംഭവിക്കുക എന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇന്നലെ 297 മെട്രിക് ടൺ ഓക്സിജൻ മാത്രമാണ് ലഭിച്ചതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഓക്സിജൻ വിഹിതം, വിതരണ ഷെഡ്യൂൾ എന്നിവ സംബന്ധിച്ച വിശദമായ വിവരങ്ങളുടെ വിശദമായ സത്യവാങ്മൂലവും കേന്ദ്രത്തോട് ഡൽഹി സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

   You may also like:Oxygen Shortage|ഡൽഹിയിലെ ആശുപത്രിയിൽ ഓക്സിജൻ കിട്ടാതെ 20 രോഗികൾ മരിച്ചു

   ഡൽഹിക്ക് എപ്പോഴാണ് 480 മെട്രിക് ടൺ ഓക്സിജൻ ലഭിക്കുക എന്ന് അറിയിക്കാൻ കേന്ദ്രത്തോട് ഹൈക്കോടതി ചോദിച്ചു. സർക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നില്ല. എന്നാൽ, 480 മെട്രിക് ടൺ ഇതുവരെ ഡൽഹിയിൽ എത്തിയില്ലെന്നത് വാസ്തവമാണ്. ജനങ്ങളെ ഇങ്ങനെ മരിക്കാൻ വിടാനാകില്ലെന്നും കോടതി പറഞ്ഞു.

   You may also like:പ്രതിസന്ധി കാലത്തെ പ്രതീക്ഷകൾ; ഒരു രൂപയ്ക്ക് ഓക്സിജൻ സിലിണ്ടറുകൾ റീഫിൽ ചെയ്തു നൽകി വ്യവസായി

   കോവിഡ് രണ്ടാം തരംഗത്തെ സുനാമിയെന്നാണ് കോടതി വിശേഷിപ്പിച്ചത്. രണ്ടാം തരംഗം ഇപ്പോഴും അതിന്റെ മൂർധന്യാവസ്ഥയിൽ എത്തിയിട്ടില്ല. മെയ് പകുതിയോടെ കോവിഡ് വ്യാപനം രൂക്ഷമാകുമെന്നാണ് കരുതുന്നത്. അതിനെ നേരിടാൻ എന്ത് തയ്യാറെടുപ്പാണ് കേന്ദ്ര സർക്കാർ നടത്തിയതെന്നും കോടതി ആരാഞ്ഞു.

   വരും ആഴ്ചകളിൽ കോവിഡ് കേസുകൾ അതിവേഗം ഉയരാൻ സാധ്യതയുണ്ട്. പരിഭ്രാന്തി സൃഷ്ടിക്കാനല്ല, മറിച്ച് ഏറ്റവും മോശമായ അവസ്ഥയ്ക്ക് തയ്യാറായിരിക്കണം. ആശുപത്രികൾ പറയുന്നത് ഇത് അടിയന്തര സാഹചര്യമാണെന്നാണ്- കോടതി ചൂണ്ടിക്കാട്ടി.

   രൂക്ഷമായ വിമർശനങ്ങളാണ് ഡൽഹിയിലെ ഓക്സിജൻ അപര്യാപ്തതയിൽ കേന്ദ്ര സർക്കാരിനെതിരെ ഡൽഹി ഹൈക്കോടതി ഇക്കഴിഞ്ഞ ദിവസങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച രാത്രി എട്ടിന് പ്രത്യേക സിറ്റിങ് നടത്തിയ ഹൈക്കോടതി കേന്ദ്രത്തിനെതിരേ രൂക്ഷമായ വിമർശനമാണ് ഉന്നയിച്ചത്.

   ജഡ്ജിയായ തനിക്ക് പോലും രോഗം വന്നാൽ ഡൽഹിയിലെ ആശുപത്രിയിൽ ഒരു കിടക്ക കിട്ടാൻ സാധ്യത വളരെ കുറവാണെന്നായിരുന്നു ജസ്റ്റിസ് വിപിൻ സംഖിയുടെ കഴിഞ്ഞ ദിവസത്തെ പരാമർശം.
   Published by:Naseeba TC
   First published:
   )}