• HOME
  • »
  • NEWS
  • »
  • india
  • »
  • പുൽവാമ ആക്രമണം അപകടമാണെന്ന പ്രസ്താവന: തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് ദിഗ് വിജയ് സിംഗ്

പുൽവാമ ആക്രമണം അപകടമാണെന്ന പ്രസ്താവന: തനിക്കെതിരെ കേസെടുക്കാൻ വെല്ലുവിളിച്ച് ദിഗ് വിജയ് സിംഗ്

ബിന്‍ ലാദനെ സമാധാനത്തിന്റെ വക്താവായി ചിത്രീകരിച്ച വ്യക്തിയാണ് പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി വിമർശിച്ചിരുന്നു

  • Last Updated :
  • Share this:
    ന്യൂഡൽഹി: പുൽവാമ ആക്രമണം അപകടമാണെന്ന പരാമർശത്തിന് തനിക്കെതിരെ കേസ് എടുക്കാൻ കോണ്ഗ്രസ് നേതാവ് ദിഗ്‌ വിജയ് സിംഗിന്റെ വെല്ലുവിളി. ഈ പരാമർശത്തിന്റെ പേരിൽ തന്നെ രാജ്യ ദ്രോഹിയെന്ന് വിളിക്കുന്നവർ ധൈര്യമുണ്ടെങ്കിൽ തനിക്ക് എതിരെ കേസ് എടുക്കണം. ഡൽഹി പൊലീസ് കേന്ദ്രസർക്കാരിന് കീഴിൽ ആണല്ലോ എന്നും സിംഗ് പറഞ്ഞു. സൈന്യത്തിന്റെ ധീരത ചോദ്യം ചെയ്യുകയാണ് ദിഗ് വിജയ് സിംഗെന്ന് പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിമാരും ആരോപിച്ചതിന് പിന്നാലെയാണ് വെല്ലുവിളി. വ്യോമസേന പാകിസ്ഥാനിലെ ബാലകോട്ടില്‍ നടത്തിയ വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ഹിന്ദിയില്‍ നടത്തിയ ട്വീറ്റുകള്‍ക്കിടെയാണ് പുല്‍വാമ ആക്രമണത്തെ അപകടമെന്ന് ദിഗ്‌വിജയ് സിംഗ് വിശേഷിപ്പിച്ചത്.

    ബിന്‍ ലാദനെ സമാധാനത്തിന്റെ വക്താവായി ചിത്രീകരിച്ച വ്യക്തിയാണ് ഇന്ന് പുല്‍വാമ ഭീകരാക്രമണത്തെ അപകടമെന്ന് വിശേഷിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിമർശിച്ചിരുന്നു. ജെയ്‌ഷ് ഇ മുഹമ്മദിന്റെ ഭീകര ക്യാമ്പുകള്‍ക്കുനേരെ ഇന്ത്യന്‍ വ്യോമസേന ആക്രമണം നടത്തിയത് വിശ്വാസിക്കാന്‍ ബുദ്ധിമുട്ടുള്ള കുറച്ചു പേർ രാജ്യത്തുണ്ട് . മുംബൈ ഭീകരാക്രമണത്തില്‍ പാകിസ്ഥാന് ക്ലീന്‍ ചിറ്റ് നല്‍കിയ വ്യക്തിയാണ് എന്ന് പേര് പരാമർശിക്കാതെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.



    ‘ദശകങ്ങളോളം നമ്മുടെ രാജ്യം ഭരിച്ചവരാണ് ഇന്ന് നമ്മുടെ സൈന്യത്തിന്റെ കഴിവിനെ ചോദ്യം ചെയ്യുന്നത്. പ്രത്യേകിച്ച് മദ്ധ്യപ്രദേശില്‍ നിന്നുള്ള നിന്നുള്ള നേതാവ്. അദ്ദേഹം ഇന്ന് പറഞ്ഞു പുല്‍വാമ ഭീകരാക്രമണം അപകടമായിരുന്നുവെന്ന്. ശരിക്കും അത് അപകടമായിരുന്നോ? ഇതാണ് അവരുടെ മനോഭാവം’ – അദ്ദേഹം പറഞ്ഞു.

    First published: