• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്ന് തരൂര്‍


Updated: July 12, 2018, 10:59 AM IST
ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്ന് തരൂര്‍

Updated: July 12, 2018, 10:59 AM IST
തിരുവനന്തപുരം: 2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പി വിജയിച്ച് അധികാരത്തിലെത്തിയാല്‍ ഇന്ത്യ 'ഹിന്ദു പാകിസ്താന്‍ ആകുമെന്ന് മുന്‍കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. ശശി തരൂര്‍ എം.പി. തിരുവനന്തപുരത്ത് നടന്ന പൊതുപരിപാടിയ്ക്കിടയിലാണ് ബി.ജെ.പിയെ തരൂര്‍ കടന്നാക്രമിച്ചത്.

ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാല്‍ അവര്‍ ഭരണഘടന തിരുത്തിയെഴുതും. അതോടെ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുമെന്നും തരൂര്‍ കുറ്റപ്പെടുത്തി. നിലവില്‍ 20-ല്‍ അധികം സംസ്ഥാനങ്ങള്‍ ബി.ജെ.പിയ സര്‍ക്കാരാണ് ഭരിക്കുന്നത്. അതുകൊണ്ട് രാജ്യസഭയിലും അവര്‍ക്ക് ഭൂരിപക്ഷം കിട്ടുമെന്നും തരൂര്‍ പറഞ്ഞു.

 
Loading...




അത്സമയം ശശി തരൂരിന്റെ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തെത്തി. പാകിസ്താന്‍ ഉണ്ടായതിന്റെ ഉത്തരവാദിത്തം കോണ്‍ഗ്രസിനാണ്. തരൂരിന്റെ പ്രസ്താവന ഹിന്ദുക്കളെ അപമാനിക്കുകയാണെന്നും സംഭവത്തില്‍ രാഹുല്‍ ഗാന്ധി മപ്പ് പറയണമെന്നും ബിജെപി വക്താവ് സാംബിത് പാത്ര ആവശ്യപ്പെട്ടു.

 

First published: July 12, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍