നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • india
    • »
    • ഗവർണർ ക്ഷണിച്ചാൽ കര്‍ണാടകയിൽ BJP മന്ത്രിസഭ ഉണ്ടാക്കും; സദാനന്ദ ഗൗഡ

    ഗവർണർ ക്ഷണിച്ചാൽ കര്‍ണാടകയിൽ BJP മന്ത്രിസഭ ഉണ്ടാക്കും; സദാനന്ദ ഗൗഡ

    ഗവർണറാണ് പരമാധികാരി. ഭരണഘടന അനുസരിച്ച് സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചാൽ സർക്കാർ ഉണ്ടാക്കും- സദാനന്ദ ഗൗഡ

    sadananda gowda(pic-ANI)

    sadananda gowda(pic-ANI)

    • News18
    • Last Updated :
    • Share this:
      ബംഗലൂരു: രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കർണാടകയിൽ മന്ത്രി സഭ ഉണ്ടാക്കാൻ തയാറാണെന്ന് ബിജെപി. ഗവർണർ ക്ഷണിച്ചാൽ മന്ത്രിസഭ ഉണ്ടാക്കുമെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഡി വി സദാനന്ദ ഗൗഡ പറഞ്ഞു.

      ഗവർണറാണ് പരമാധികാരി. ഭരണഘടന അനുസരിച്ച് സർക്കാർ ഉണ്ടാക്കാൻ ക്ഷണിച്ചാൽ സർക്കാർ ഉണ്ടാക്കും- സദാനന്ദ ഗൗഡ പറഞ്ഞു. ബിജെപി സർക്കാരുണ്ടാക്കിയാൽ യെദ്യൂരപ്പയായിരിക്കും മുഖ്യമന്ത്രി.

      also read: BREAKING കർണാടകയിൽ രാഷ്ട്രീയപ്രതിസന്ധി: 11 MLAമാർ രാജിക്ക്, ആരും രാജി വെക്കില്ലെന്ന് DK ശിവകുമാർ

      ഭരണപക്ഷത്തെ 11 എംഎൽഎമാർ സ്പീക്കറുടെ ഓഫീസിലെത്തി രാജി നൽകിയതോടെ എച്ച് ഡി കുമാരസ്വാമി സർക്കാർ ആടി ഉലയുകയാണ് . കോൺഗ്രസ്സിലെ 8 എംഎൽഎമാരും ജെഡിഎസിലെ മൂന്ന് അംഗങ്ങളുമാണ് രാജി നൽകിയത്. രാജിക്കാര്യം കോൺഗ്രസ് എംഎൽഎയും മുൻ ആഭ്യന്തരമന്ത്രിയുമായിരുന്ന രാമലിംഗ റെഡ്ഡി സ്ഥിരീകരിച്ചു. കൂടുതൽ പേർ രാജിക്ക് ഒരുങ്ങുന്നതായും അഭ്യൂഹങ്ങളുണ്ട്.

      അതേസമയം പ്രതിസന്ധി പരിഹരിക്കാൻ കോൺഗ്രസ് നീക്കം തുടങ്ങി. എഐസിസി ജനറൽസെക്രട്ടറി കെസി വേണുഗോപാൽ ബംഗളൂരുവിലെത്തി. എംഎൽഎമാരുടെ യോഗം വിളിച്ചുചേർക്കും. എംഎൽഎമാർ ആരും രാജിവെച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് ഡികെ ശിവകുമാർ പറഞ്ഞു.
      First published:
      )}