സത്യപ്രതിജ്ഞ തീയതി 'മനസിൽ' കുറിച്ച് മോദി; ഇനി അറിയാനുള്ളത് തെരഞ്ഞെടുപ്പ് ഫലം
തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ 24,25 തീയതികളില്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രി
news18india
Updated: May 22, 2019, 7:26 AM IST

പ്രധാനമന്ത്രി നരേന്ദ്ര മോദി
- News18 India
- Last Updated: May 22, 2019, 7:26 AM IST IST
ന്യൂഡൽഹി: എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ ശരിയായാല്‍ സര്‍ക്കാര്‍ രൂപീകരണം ഒട്ടും വൈകില്ലെന്ന സൂചനയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കുന്നത്. അധികാരം ലഭിച്ചാൽ 2014ല്‍ സത്യപ്രതിജ്ഞ ചെയ്ത മെയ് 26ന് തന്നെ നരേന്ദ്ര മോദി വീണ്ടും സത്യപ്രതിജ്ഞ ചെയ്തേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ 24,25 തീയതികളില്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രി ഇന്നലെ മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞതാണ് ഈ സൂചനക്ക് കാരണമായത്.
പാര്‍ട്ടി ആസ്ഥാനത്ത് നടന്ന കേന്ദ്ര മന്ത്രിമാരുടെ യോഗത്തിൽ ആയിരുന്നു പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം. സര്‍ക്കാരിനുള്ള അംഗീകാരമാകും ജനവിധി എന്ന് പ്രതീക്ഷിക്കുന്നു. കഴിഞ്ഞ 5 വര്‍ഷം പ്രവര്‍ത്തനങ്ങള്‍ക്ക് ഒപ്പം നിന്ന മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രി നന്ദി അറിയിച്ചു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആണ് യോഗം വിളിച്ചുചേര്‍ത്തത്. പിന്നീട് എന്‍.ഡി.എ കക്ഷി നേതാക്കളുടെ യോഗവും ഡല്‍ഹിയില്‍ ചേര്‍ന്നു.
Also read: നാളെയാണ്... നാളെയാണ്...! രാജ്യം ഉറ്റുനോക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി മണിക്കൂറുകള്‍ മാത്രം
ഘടകകക്ഷി നേതാക്കളുമായി അമിത്ഷാ പ്രത്യേകമായും ചര്‍ച്ച നടത്തി. തുടര്‍ന്ന് അത്താഴ വിരുന്നും നല്കി. ജെഡിയു, ശിവസേന, എഐഎഡിഎംകെ, എല്‍ജെപി, ബിഡിജെഎസ് ഉള്‍പ്പെടെ 36 ഘടക കക്ഷി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. മൂന്ന് ഘടകകക്ഷികള്‍ രേഖാ മൂലം പിന്തുണയറിയിച്ചു.

Loading...