കർണാടകയിലെ ജനസമ്മിതി കോൺഗ്രസ് പിൻവാതിലിലൂടെ നേടിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ സമാപിച്ച ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ ഒരു പാഠം പഠിപ്പിച്ചുവെന്നും മോദി പറഞ്ഞു. ജനവിധിക്കെതിരെ പോയാൽ ജനം ശിക്ഷ വിധിക്കുക തന്നെ ചെയ്യും എന്നായിരുന്നു മോദിയുടെ പരാമർശം.
രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് ബി.ജെ.പി.യ്ക്ക് പരിമിതമായ സ്വാധീനമുണ്ടെന്ന് പറഞ്ഞവരെ ജനാധിപത്യപരമായ രീതിയിൽ ശിക്ഷിച്ചതായി തെരഞ്ഞെടുപ്പ് യോഗത്തിൽ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
“കോൺഗ്രസും സഖ്യകക്ഷികളും കർണാടകയിലെ ജനവിധി അട്ടിമറിച്ച്, പിന്നിൽ നിന്ന് കുത്തുകയായിരുന്നു. ഈ പാർട്ടികൾക്ക് ഇനി പരാജയം നുകരേണ്ടി വരും,” അദ്ദേഹം പറഞ്ഞു.
കർണാടകയിൽ കോൺഗ്രസിന് വികസന അജണ്ടയില്ലായിരുന്നു.
കോൺഗ്രസിനും ജെ.ഡി.എസ്സിനും ഇനിയും ജനങ്ങളെ പിന്നിൽ നിന്ന് കുത്താൻ കഴിയില്ല എന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ സൂചിപ്പിക്കുന്നതെന്നും മോദി പറഞ്ഞു.
ജാർഖണ്ഡിലെ ബൊക്കാറോയിലെ തെരഞ്ഞെടുപ്പ് മീറ്റിംഗിൽ സംസാരിക്കവെയാണ് മോദി ഇത്തരത്തിൽ പരാമർശം നടത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.