• HOME
  • »
  • NEWS
  • »
  • india
  • »
  • 'തെമ്മാടിത്തരം തുടർന്നാൽ കുഴിച്ചുമൂടും': തൃണമൂൽ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്

'തെമ്മാടിത്തരം തുടർന്നാൽ കുഴിച്ചുമൂടും': തൃണമൂൽ പ്രവർത്തകർക്ക് മുന്നറിയിപ്പുമായി ബിജെപി നേതാവ് ദിലീപ് ഘോഷ്

'ആറുമാസത്തിനുള്ളിൽ സ്വയം തിരുത്താന്‍ തയ്യാറാകണമെന്നാണ് മമതാ ദീദിയുടെ പ്രശ്നക്കാരായ ആളുകളോട് എനിക്ക് പറയാനുള്ളത്.അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളുടെ കൈകാലുകളും വാരിയെല്ലും ഒടിക്കപ്പെടും. ശിരസ് തകരും.

Bengal BJP president Dilip Ghosh.

Bengal BJP president Dilip Ghosh.

  • Share this:
    കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രവർത്തകർക്ക് ഭീഷണിയുമായി പശ്ചിമ ബംഗാൾ ബിജെപി അധ്യക്ഷൻ ദിലീപ് ഘോഷ്. തൃണമൂൽ പ്രവർത്തകർ അവരുടെ പ്രവൃത്തികൾ തിരുത്താൻ തയ്യാറായില്ലെങ്കിൽ കാലുകളും വാരിയെല്ലും ഒടിയുമെന്ന ഭീഷണിയാണ് മുഴക്കിയിരിക്കുന്നത്. പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് തുടർന്നാൽ ശ്മശാനത്തിലേക്ക് പോകേണ്ടി വരുമെന്ന കടുത്ത മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്.

    ഈസ്റ്റ് മിഡ്നപുരിലെ ഹല്‍ദിയയിൽ ഒരു റാലി അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് തൃണമൂലിനെ ലക്ഷ്യം വച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍റെ വിമർശനങ്ങള്‍. മമതാ ദീദിയുടെ ആളുകൾ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഘോഷിന്‍റെ മുന്നറിയിപ്പ്.'ആറുമാസത്തിനുള്ളിൽ സ്വയം തിരുത്താന്‍ തയ്യാറാകണമെന്നാണ് മമതാ ദീദിയുടെ പ്രശ്നക്കാരായ ആളുകളോട് എനിക്ക് പറയാനുള്ളത്.അങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളുടെ കൈകാലുകളും വാരിയെല്ലും ഒടിക്കപ്പെടും. ശിരസ് തകരും. വീടുകളിലേക്കെത്തുന്നതിന് മുമ്പ് നിങ്ങൾക്ക് ആശുപത്രിയിലേക്ക് പോകേണ്ടി വരും. തെമ്മാടിത്തരം വീണ്ടും തുടർന്നാൽ ശ്മശാനത്തിലേക്കും പോകേണ്ടി വരും' ദിലീപ് ഘോഷിന്‍റെ വാക്കുകളെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.



    അടുത്തവർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനത്ത് സ്വതന്ത്രവും നീതിയുക്തവുമായ രീതിയിൽ തന്നെ തെരഞ്ഞെടുപ്പ് നടക്കുമെന്ന് കേന്ദ്രം ഉറപ്പ് വരുത്തുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ അറിയിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന്‍റെ സാന്നിധ്യത്തിൽ ആവില്ല കേന്ദ്ര സേനകളുടെ സാന്നിധ്യത്തിലാകും തെരഞ്ഞെടുപ്പെന്നും ഘോഷ് വ്യക്തമാക്കി. യാതൊരു ഭയവും കൂടാതെ തങ്ങളുടെ ജനാധിപത്യ അവകാശം വിനിയോഗിക്കാൻ ജനങ്ങൾക്ക് അവസരം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    You may also like:Covid 19 | കോവിഡ് ബാധിതർ ഒരുകോടി കടക്കുന്ന ആദ്യരാജ്യമായി അമേരിക്ക; രാജ്യത്തെ പിടിച്ചുലച്ച് മൂന്നാം തരംഗം [NEWS]'ശിവശങ്കർ അറസ്റ്റിലായ ദിവസം എന്നെയും അറസ്റ്റ് ചെയ്യാൻ സിപിഎമ്മും പൊലീസും പദ്ധതിയിട്ടു'; ആരോപണവുമായി കുമ്മനം രാജശേഖരൻ [NEWS] By Poll Result 2020 | നിർണായക ഉപതെരഞ്ഞെടുപ്പ് ഫലം; തെരഞ്ഞെടുപ്പ് നടന്നത് 56 നിയമസഭാ മണ്ഡലങ്ങളിലും ഒരു ലോക്സഭാ സീറ്റിലും [NEWS]

    അതേസമയം ബിജെപി നേതാവിന്‍റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസും തൃണമൂലും രംഗത്തെത്തിയിട്ടുണ്ട്. ഭീകാരാന്തരീക്ഷം സൃഷ്ടിക്കാനാണ് ദിലീപ് ഘോഷ് ശ്രമിക്കുന്നതെന്നാണ് തൃണമൂൽ പ്രതികരിച്ചത്. രാഷ്ട്രീയ പ്രശ്നങ്ങളെ തെരുവ് പോരാട്ടത്തിന്‍റെ നിലയിലേക്ക് തരംതാഴ്ത്തരുതെന്നാണ് കോൺഗ്രസ് നേതാവ് ജിതിൻ പ്രസാദ് പ്രതികരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷൻ തന്നെ ഇങ്ങനെ ചെയ്യുന്നു എന്നതാണ് ഏറ്റവും മോശകരമായ വസ്തുത എന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
    Published by:Asha Sulfiker
    First published: