നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • ഇനി വേറെ വഴിയില്ല... ജഗനെ ജയിപ്പിച്ച പ്രശാന്ത് കിഷോറിന്റെ സഹായം തേടി ചന്ദ്രബാബു നായിഡു

  ഇനി വേറെ വഴിയില്ല... ജഗനെ ജയിപ്പിച്ച പ്രശാന്ത് കിഷോറിന്റെ സഹായം തേടി ചന്ദ്രബാബു നായിഡു

  അന്ധ്രാ രാഷ്ട്രീയത്തില്‍ ഏറെ ദുര്‍ബലമായിരുന്ന കാലത്താണ് ജഗന്‍ പ്രശാന്ത് കിഷോറിനെ സമീപിക്കുന്നത്.  ആദ്യഘട്ടമെന്ന നിലയില്‍ 3600 കിലോമീറ്റര്‍ നീണ്ട പദയാത്രയാണ് ഐ-പാക് ജഗനു വേണ്ടി ആവ്ഷ്‌ക്കരിച്ചത്. ഇതാണ് 2019-ലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ജഗന് നിര്‍ണായകമായതും.

  news18

  news18

  • News18
  • Last Updated :
  • Share this:
   ഹൈദരാബാദ്: ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയ  വഴി പിന്തുടര്‍ന്ന് റ്റി.ഡി.പി നേതാവ് ചന്ദ്രബാബു നായിഡു. പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള ഐ-പാക് കമ്പനിയെ പ്രചാരണച്ചുമതല ഏൽപ്പിച്ച് ഭരണത്തില്‍ മടങ്ങിയെത്താനുള്ള ശ്രമത്തിലാണ് ചന്ദ്രബാബു നായിഡു.

   2017-ലാണ് ജഗന്‍ മോഹന്‍ റെഡ്ഡി പ്രശാന്ത് കിഷോറിനെ വൈ.എസ്.ആർ കോൺഗ്രസിന്റെ പ്രചാരണച്ചുമതല ഏൽപ്പിച്ചത്.  ഇതിനു പിന്നാലെ 2019 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചന്ദ്രബാബു നായിഡുവിനെതിരെ മൃഗീയ ഭൂരിപക്ഷം നേടിയാണ് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്. ജഗന്റെ ഈ തിളക്കമാര്‍ന്ന വിജയം തന്നെയാണ് പ്രശാന്ത് കിഷോറുമായി കരാറുണ്ടാക്കാന്‍ ചന്ദ്രബാബു നായിഡുവിനെ ഇപ്പോള്‍ പ്രേരിപ്പിച്ചിരിക്കുന്നത്.

   അന്ധ്രാ രാഷ്ട്രീയത്തില്‍ ഏറെ ദുര്‍ബലമായിരുന്ന കാലത്താണ് ജഗന്‍ പ്രശാന്ത് കിഷോറിനെ സമീപിക്കുന്നത്.  ആദ്യഘട്ടമെന്ന നിലയില്‍ 3600 കിലോമീറ്റര്‍ നീണ്ട പദയാത്രയാണ് ഐ-പാക് ജഗനു വേണ്ടി ആവ്ഷ്‌ക്കരിച്ചത്. ഇതാണ് 2019-ലെ തെരഞ്ഞെടുപ്പ് വിജയത്തില്‍ ജഗന് നിര്‍ണായകമായതും.

   അതേസമയം ചന്ദ്രബാബു നായിഡു പ്രശാന്ത് കിഷോറിനെ സമീപിച്ചെങ്കിലും ഐ-പാക്ക് പ്രചാരണച്ചുമതല ഏറ്റെടുത്തിട്ടുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് വിശ്വസനീയ കേന്ദ്രങ്ങള്‍ ന്യൂസ് 18 നോട് പറഞ്ഞു. 2016 ലും നായിഡു പ്രശാന്ത് കിഷോറിനെ സമീപിച്ചിരുന്നു. എന്നാല്‍  പിന്നീട് തുടര്‍ നടപടികളുണ്ടായില്ലെന്നു മാത്രമല്ല തെരഞ്ഞെടുപ്പിന് പിന്നാലെ പ്രശാന്ത് കിഷോറിനെ അധിക്ഷേപിച്ച് നായിഡു രംഗത്തെത്തുകയും ചെയ്തു.

   നിലവില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ.ഡി(യു) വൈസ് പ്രസിഡന്റാണ് പ്രശാന്ത് കിഷോര്‍. എന്നാൽ ഐ-പാക്കിന് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും സ്വതന്ത്ര സ്ഥാപനമാണെന്നും പ്രശാന്ത് കിഷോറും നിതീഷ് കുമാറും വ്യക്തമാക്കിയിട്ടുണ്ട്.

   ജൂണ്‍ എട്ടിന് പ്രശാന്ത് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനാര്‍ജിയുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. 2012- ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മോദിക്കു വേണ്ടിയാണ് പ്രശാന്ത് കിഷോര്‍ ആദ്യമായി തെരഞ്ഞെടുപ്പ് പ്രചാരണച്ചുമതല ഏറ്റെടുത്തത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയുടെ പ്രചാരണം പ്രശാന്ത് കിഷോറിനായിരുന്നു.

   2015-ലാണ് ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി (ഐ-പാക്) എന്ന കമ്പനി പ്രശാന്ത് കിഷോര്‍ ആരംഭിക്കുന്നത്. ബിഹാറില്‍ നിതീഷ് കുമാര്‍- ലാലു സഖ്യത്തിനു വേണ്ടിയായിരുന്നു ഐ-പാക്കിന്റെ ആദ്യ പ്രചാരണം. ആ തെരഞ്ഞെടുപ്പില്‍ ജെ.ഡി(യു0 സഖ്യം ബി.ജെ.പി പരാജയപ്പെത്തി. തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പദ്ധതികളുടെ ആസൂത്രണച്ചുമതലയും പ്രശാന്ത് കിഷോറിനെ ഏല്‍പ്പിച്ചു.

   2017-ലെ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഐ-പാക് കോണ്‍ഗ്രസിനു വേണ്ടിയും പ്രചാരച്ചുമതല ഏറ്റെടുത്തിരുന്നു. ആ തെരഞ്ഞെടുപ്പില്‍ രണ്ടു തവണ തുടര്‍ച്ചയായി പരാജയപ്പെട്ട അമരീന്ദര്‍ സിങിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ പഞ്ചാബില്‍ അധികാരത്തിലെത്തി. 2017-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിൽ കോൺഗ്രസിനു വേണ്ടി പ്രചാരണം നടത്തിയെങ്കിലും  പ്രശാന്ത് കിഷോറിന് ലക്ഷ്യത്തിൽ എത്താനായില്ല.

   Also Read ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയായി ജഗൻ മോഹന്‍ റെഡ്ഡി സത്യപ്രതിജ്ഞ ചെയ്തു

   First published:
   )}