ഇന്റർഫേസ് /വാർത്ത /India / Mann Ki Baat | നൂറ് കോടിയിലേറെ ആളുകൾ ഒരുതവണയെങ്കിലും പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് ശ്രവിച്ചിട്ടുണ്ടെന്ന് സർവേ

Mann Ki Baat | നൂറ് കോടിയിലേറെ ആളുകൾ ഒരുതവണയെങ്കിലും പ്രധാനമന്ത്രിയുടെ മൻ കീ ബാത്ത് ശ്രവിച്ചിട്ടുണ്ടെന്ന് സർവേ

മൻ കി ബാത്ത്

മൻ കി ബാത്ത്

രാജ്യത്തെ ഏകദേശം 96% ആളുകൾക്കും മൻ കി ബാത്തിനെ കുറിച്ച് അറിയാമെന്നും സർവേ ഫലം വ്യക്തമാക്കുന്നു

  • Share this:

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കീ ബാത്ത് 100 എപ്പിസോഡ് പിന്നിട്ടത് കഴിഞ്ഞ ദിവസമാണ്. നൂറ് കോടിയിലേറെ ആളുകൾ ഒരുതവണയെങ്കിലും മൻ കീ ബാത്ത് ശ്രവിച്ചിട്ടുണ്ടെന്ന് ഐഐഎം റോത്തക് നടത്തിയ സർവേയിൽ വ്യക്തമായി. രാജ്യത്തെ ഏകദേശം 96% ആളുകൾക്കും മൻ കി ബാത്തിനെ കുറിച്ച് അറിയാമെന്നും സർവേ ഫലം വ്യക്തമാക്കുന്നു. പ്രസാർ ഭാരതി സിഇഒ ഗൗരവ് ദ്വിവേദിയും ഐഐഎം റോഹ്തക് ഡയറക്ടർ ധീരജ് പി ശർമയും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സർവേ റിപ്പോർട്ട് പുറത്തുവിട്ടത്.

രാജ്യത്തെ 23 കോടി ആളുകൾ പതിവായി മൻ കീ ബാത്ത് പരിപാടി കേൾക്കുകയോ കാണുകയോ ചെയ്തിട്ടുണ്ട്. 41 കോടി ആളുകൾ ഇടയ്ക്കിടെ മൻ കീ ബാത്ത് ശ്രദ്ധിക്കാറുണ്ട്. മൻ കീബാത്ത് ശ്രവിക്കുന്ന 73% പേർക്ക് കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനത്തിലും രാജ്യത്തിന്റെ പുരോഗതിയിലും ശുഭാപ്തിവിശ്വാസമുണ്ട്. ഏകദേശം 60% പേർ രാഷ്ട്ര നിർമ്മാണത്തിനായി പ്രവർത്തിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുള്ളതായും സർവേ ഫലം വ്യക്തമാക്കുന്നു.

നൂറാം എപ്പിസോഡിന് മുന്നോടിയായി മൻ കി ബാത് റേഡിയോ പരിപാടി രാജ്യത്തെ 100 കോടി ശ്രോതാക്കളിൽ എത്തിയതായി ഐഐഎം സർവേ കണ്ടെത്തി. രാജ്യത്തെ ശക്തവും നിർണ്ണായകവുമായ നേതൃത്വം, പ്രേക്ഷകരുമായുള്ള വൈകാരിക ബന്ധം എന്നിവയാണ് മൻ കീ ബാത്തിനോട് ശ്രോതാക്കളുടെ ജനപ്രീതിക്ക് കാരണമായി സർവേ ചൂണ്ടിക്കാട്ടുന്നത്.

മൻ കി ബാത് ജനങ്ങളുടെ പെരുമാറ്റത്തെ സ്വാധീനിക്കുന്നു, 60% പേർ രാഷ്ട്ര നിർമ്മാണത്തിൽ താൽപ്പര്യപ്പെടുന്നു, 73% പേർ രാജ്യം ശരിയായ ദിശയിലേക്ക് പോകുന്നുവെന്ന് അഭിപ്രായപ്പെട്ടതായും സർവേ വ്യക്തമാക്കുന്നു.

മൂന്ന് പ്ലാറ്റ്‌ഫോമുകളിലായാണ് മൻ കീ ബാത്തിലേക്ക് ജനങ്ങൾ എത്തിയത്. 44.7% ആളുകൾ ടിവിയിലൂടെയും, 37.6% പേർ മൊബൈൽ ഫോൺ ഉപയോഗിച്ചുമാണ് മൻ കീ ബാത്ത് ശ്രവിച്ചത്. 19-നും 34-നും ഇടയിൽ പ്രായമുള്ളവരിൽ 62% പേർ ടിവിയിലൂടെയാണ് പരിപാടിയുടെ പ്രേക്ഷകരായത്. 65 ശതമാനം പേർ ഹിന്ദി ഭാഷയിലാണ് ഇത് ശ്രവിച്ചത്. ഇംഗ്ലീഷിൽ മൻ കീ ബാത്ത് ശ്രവിച്ചത് 18 ശതമാനം പേരാണ്.

Also Read- പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് നൂറാം പതിപ്പിൽ; 100 രൂപയുടെ നാണയം പുറത്തിറക്കും

മൻ കീ ബാത്തിനെക്കുറിച്ചുള്ള സർവേയ്ക്കായി 10003 സാമ്പിളാണ് ശേഖരിച്ചത്. അതിൽ 60% പുരുഷന്മാരും 40% സ്ത്രീകളുമാണ്. സർവേയിൽ പങ്കെടുത്തവരിൽ 68 തൊഴിൽ മേഖലകളിലായി വ്യാപിച്ചുകിടക്കുന്നു, 64% അനൗപചാരികവും സ്വയം തൊഴിൽ ചെയ്യുന്നതുമായ മേഖലകളിൽ നിന്നുള്ളവരാണ്, അതേസമയം വിദ്യാർത്ഥികൾ 23% വരും. ഇന്ത്യയുടെ വടക്ക്, തെക്ക്, കിഴക്ക്, പടിഞ്ഞാറ് മേഖലകളിൽ നിന്ന് ഓരോ സോണിലും ഏകദേശം 2500 പേരിൽനിന്നാണ് വിവരങ്ങൾ തേടിയത്.

22 ഇന്ത്യൻ ഭാഷകൾക്കും 29 ഉപഭാഷകൾക്കും പുറമെ ഫ്രഞ്ച്, ചൈനീസ്, ഇന്തോനേഷ്യൻ, ടിബറ്റൻ, ബർമീസ്, ബലൂചി, അറബിക്, പഷ്തു, പേർഷ്യൻ, ദാരി, സ്വാഹിലി തുടങ്ങിയ 11 വിദേശ ഭാഷകളിലും മൻ കി ബാത്ത് സംപ്രേക്ഷണം ചെയ്യുന്നുണ്ടെന്ന് ഗൗരവ് ദ്വിവേദി അറിയിച്ചു. ആകാശവാണിയുടെ 500-ലധികം പ്രക്ഷേപണ കേന്ദ്രങ്ങളാണ് മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

First published:

Tags: Mann ki Baat, Narendra modi, Pm modi