നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • IISc |ഹോസ്റ്റൽ മുറികളിലെ സീലിംഗ് ഫാനുകൾ നീക്കി; വിദ്യാർത്ഥികളുടെ ആത്മഹത്യ തടയുന്നതിനെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

  IISc |ഹോസ്റ്റൽ മുറികളിലെ സീലിംഗ് ഫാനുകൾ നീക്കി; വിദ്യാർത്ഥികളുടെ ആത്മഹത്യ തടയുന്നതിനെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്

  കോളേജ് കാമ്പസിലെ വിദ്യാർത്ഥികളുടെ ആത്മഹത്യ പ്രവണത വർദ്ധിക്കുമ്പോൾ ഒരു വിദ്യാഭ്യാസ സ്ഥാപനം പ്രതികരിക്കേണ്ടത് എങ്ങനെയാണ്?

  • Share this:
   കോളേജ് കാമ്പസിലെ വിദ്യാർത്ഥികളുടെ ആത്മഹത്യ പ്രവണത വർദ്ധിക്കുമ്പോൾ ഒരു വിദ്യാഭ്യാസ സ്ഥാപനം പ്രതികരിക്കേണ്ടത് എങ്ങനെയാണ്? വിദ്യാർത്ഥികളുടെമാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക,വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം മെച്ചപ്പെടുത്തുക എന്നിവയൊക്കെയാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, തെറ്റി. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (IISc ) കാമ്പസിൽ വിദ്യാർത്ഥികളുടെ ആത്മഹത്യ തടയാൻ വിചിത്രമായ ഒരു നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്. എല്ലാ വിദ്യാർത്ഥികളുടെയും മുറികളിൽ നിന്ന് സീലിംഗ് ഫാനുകൾ നീക്കം ചെയ്ത് പകരം ചുവരുകളിൽ ഘടിപ്പിക്കുന്ന ഫാനുകൾ സ്ഥാപിക്കാനാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് തീരുമാനിച്ചിരിക്കുന്നത്.

   ടെറസുകളിലും ബാൽക്കണികളിലും പ്രവേശിക്കുന്നതിൽ നിന്നും വിദ്യാർത്ഥികൾക്ക് നിയന്ത്രണമുണ്ടെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു. ഈ വർഷം ഐഐഎസ്‌സി കാമ്പസിൽ നാല് വിദ്യാർത്ഥികൾ ആത്മഹത്യ ചെയ്തിരുന്നു. 2020ൽ രണ്ട് പേരും ആത്മഹത്യ ചെയ്തിരുന്നു. അടുത്ത 15 ദിവസത്തിനുള്ളിൽ എല്ലാ മുറികളും 'സീലിംഗ് ഫാൻ മുക്തമാക്കുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. സീലിംഗ് ഫാൻ നീക്കം ചെയ്യുന്ന ജോലി ഈ ആഴ്ച യു ബ്ലോക്കിൽ നിന്ന് ആരംഭിച്ചതായി ചില വിദ്യാർത്ഥികൾ പറഞ്ഞു.

   ഐഐഎസ്‌സി ഹോസ്റ്റലുകളിലും സീലിംഗ് ഫാനുകൾക്ക് പകരം ഭിത്തിയിൽ ഘടിപ്പിക്കുന്ന ഫാനുകൾ സ്ഥാപിച്ചത് കൊണ്ട് ആത്മഹത്യ ഒഴിവാക്കാനാകില്ലെന്ന് 88 ശതമാനം വിദ്യാർത്ഥികളും ഒരു വോട്ടെടുപ്പിൽ വ്യക്തമാക്കി. കൂടാതെ, അവരിൽ 90 ശതമാനം പേരും സീലിംഗ് ഫാനുകൾ മാറ്റിസ്ഥാപിക്കണമെന്ന് ആഗ്രഹിക്കുന്നില്ല. ഈ മാറ്റങ്ങളൊന്നും കാര്യമാക്കുന്നില്ലെന്നാണ് 6 ശതമാനം വിദ്യാർത്ഥികൾ വ്യക്തമാക്കി.

   എന്നാൽ സ്ഥാപനത്തിന് ഒരു വെൽനസ് സെന്റർ ഉണ്ട്, ഇതുവഴി വിദ്യാർത്ഥികളുടെ സമ്മർദ്ദത്തെ നേരിടാനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കണമെന്ന് അവർ അഭിപ്രായപ്പെട്ടു. "കോളേജിന്റെ ഈ നടപടി തികച്ചും ഉപയോഗശൂന്യമാണ്," ഒരു വിഭാഗം വിദ്യാർത്ഥികൾ News18.comനോട് പറഞ്ഞു.

   ആത്മഹത്യാനിരക്ക് കുറയ്ക്കാൻ ഐഐഎസ്‌സി പോലുള്ള ഒരു സ്ഥാപനം ഇത്തരമൊരു പരിഹാരം തിരഞ്ഞെടുത്തത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴി ഒരുക്കിയിട്ടുണ്ട്.

   അടുത്തിടെയാണ് മണ്ണൂത്തി കാർഷിക സർവകലാശാല (Mannuthy Agricultural University) ഹോസ്റ്റലിൽ വിദ്യാർഥിയെ ആത്മഹത്യ (Suicide) ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. മണ്ണൂത്തി കാർഷിക സർവകലാശല ക്യാമ്പസിലെ ഹോർട്ടികൾച്ചർ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായ മഹേഷിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

   ആൺകുട്ടികളുടെ ഹോസ്റ്റലായ പമ്പയിലായിരുന്നു താമസം. ക്യാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ചിലർ കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിൽ എത്തിയിരുന്നതായി സഹപാഠികൾ പറയുന്നു. ഇവർ പോയശേഷം രാത്രി 12 മണിക്കാണ് മഹേഷിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് എസ്എഫ്ഐയുടെ പരാതി. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയ്ക്ക് എസ്എഫ്ഐ പരാതി നൽകിയിരുന്നു.
   Published by:Karthika M
   First published: