HOME /NEWS /India / Climate change| ആധുനിക വീടുകളേക്കാൾ പരിസ്ഥിതിക്ക് അനുയോജ്യം പരമ്പരാ​ഗത വീടുകളെന്ന് പഠനം

Climate change| ആധുനിക വീടുകളേക്കാൾ പരിസ്ഥിതിക്ക് അനുയോജ്യം പരമ്പരാ​ഗത വീടുകളെന്ന് പഠനം

Image for representational purpose. (Credit: REUTERS)

Image for representational purpose. (Credit: REUTERS)

ആധുനിക നിർമാണ രീതിയേക്കാൾ മരത്തിലുള്ള ചുമരുകൾ, സ്ലേറ്റ് റൂഫിംഗ് എന്നിവ ചെയ്ത വീടുകളെ കാലാവസ്ഥ വ്യതിയാനം കാര്യമായി ബാധിക്കുന്നില്ല

  • Share this:

    മാറുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായ വീടുകൾ പരമ്പരാഗത ശൈലിയിലുള്ള നിർമാണമാണെന്ന് പഠന റിപോർട്ട്. ഇന്ത്യയിലെ വ്യത്യസ്ത കാലാവസ്ഥയുള്ള വിവിധ ഭാഗങ്ങളിലെ പരമ്പരാഗത ആർക്കിടെക്ച്ചർ ശൈലിയിൽ നിർമിച്ച വീടുകളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്സി) നടത്തിയ പഠന റിപോർട്ട് ഏപ്രിലിലെ സയന്റിഫിക് റിപ്പോർട്ട് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഐഐഎസ്സി സെന്റർ ഫോർ സസ്റ്റൈനബിൾ ടെകോനോളജീസിലെ ഗവേഷകരായ ഖദീജ ഹന്ന, ആയിഷ സൈഫുദ്ദീൻ, മോണ്ടോ മണി എന്നിവരാണ് പഠനം നടത്തിയത്.

    പഠനത്തിനായി വ്യത്യസ്ത താപനിലയുള്ള മൂന്ന് ഇന്ത്യൻ ഗ്രാമങ്ങളിലെ വീടുകളാണ് ഗവേഷകർ തിരഞ്ഞെടുത്തത്. ഈ വീടുകൾക്ക് അകത്ത് ഓരോ 30 മിനിറ്റിലെയും താപനിലയുടെ ഒരു വർഷത്തെ കണക്കുകൾ പഠനത്തിനായി ശേഖരിച്ചു. ഇത്തരത്തിൽ ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ, ഭാവിയിൽ വീടുകൾക്കുള്ളിൽ സംഭവിക്കാവുന്ന താപനിലയിലെ വ്യത്യസ്ത അളവുകൾ പ്രവചിക്കാവുന്ന ഒരു മാത്തമാറ്റിക്കൽ മോഡൽ ഗവേഷകർ വികസിപ്പിച്ചെടുത്തു. ഇതിനായി ഭാവിയിൽ ഉണ്ടാകാൻ സാധ്യതയുള്ള മൂന്ന് ആഗോള താപന സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചും പഠനം നടത്തി. ഗ്രീൻ ഹൗസ് ഗ്യാസ് വ്യത്യസ്ത അളവിൽ പുറത്തുവിട്ടാണ് ഈ പഠനം നടത്തിയത്.

    കൂടാതെ, പരമ്പരാഗതവും ആധുനികവുമായ വ്യത്യസ്ത മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള നിർമ്മാണ രീതികൾ കാലാവസ്ഥയോട് എങ്ങനെ പ്രതികരിക്കുന്നുവെന്നും സംഘം പഠനം നടത്തി. പഠനത്തിൽ തദ്ദേശീയമായി ലഭിക്കുന്ന സാമഗ്രികൾ ഉപയോഗിച്ച് നിർമിച്ച പ്രകൃതിദത്തമായ വെന്റിലേഷനുള്ള പരമ്പരാഗത പാർപ്പിടങ്ങളാണ് കാലാവസ്ഥക്ക് അനുയോജ്യമായ പരിസ്ഥിതിക്ക് കോട്ടമുണ്ടാക്കാത്ത മികച്ച നിർമ്മാണ രീതിയെന്നും പഠനത്തിൽ പറയുന്നു.

    You may also like:World Wind Day 2021| കാറ്റിനായൊരു ദിനം; വിശേഷ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

    പഠനത്തിന്റെ ഭാഗമായി പശ്ചിമ ബംഗാളിലെ ഒരു ഗ്രാമത്തിൽ, ആധുനിക നിർമ്മാണരീതി ഉപയോഗിച്ച വീടുകൾ പരമ്പരാഗത നിർമ്മാണ രീതിയെക്കാൾ പരിസ്ഥിതിക്ക് 2.5 മടങ്ങ് ആഘാതമുണ്ടാക്കുന്നതായി കണ്ടെത്തി. കൂടാതെ തദ്ദേശീയമായ നിർമാണ ശൈലിയിൽ സാധാരണയുള്ള കെട്ടിട നിർമാണ ശൈലികളെക്കാൾ വ്യത്യസ്ത താപനിലയിൽ വീട്ടിനകത്ത് താമസിക്കുന്നവർക്ക് സുഖപ്രദം ആയിരിക്കുമെന്നും പഠനം പറയുന്നു.

    You may also like:കോവിഡിൽ ജോലി പോയവർക്കും കുടുംബ പ്രാരാബ്ധങ്ങളിൽ പെട്ടുപോയ വനിതകൾക്കും ജോലി; വാഗ്ദാനവുമായി കേരളത്തിലെ ഒരു ഐടി കമ്പനി

    കേരളത്തിലെ ഈർപ്പവും ചൂടുമുള്ള കാലാവസ്ഥയിലെ വീടുകളിൽ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. എല്ലാ കാലാവസ്ഥയിലും ആധുനിക നിർമാണ രീതിയേക്കാൾ പരമ്പരാഗത നിർമ്മാണ രീതിയിലുള്ള വീടുകൾക്ക് അകത്ത് താമസിക്കുന്നവർക്കാണ് കൂടുതൽ സൗകര്യപ്രദമെന്ന് പഠനം പറയുന്നു. പശ്ചിമ ബംഗാളിൽ ആധുനിക രീതിയിലുള്ള വീടുകളിൽ പരമ്പരാഗത ശൈലിയെക്കാൾ 7 മുതൽ 10 ഡിഗ്രി സെൽഷ്യസ് വരെ താപനില വർധിക്കുന്നതായി കണ്ടെത്തി.

    കൂടാതെ, ആധുനിക നിർമാണ രീതിയേക്കാൾ മരത്തിലുള്ള ചുമരുകൾ, സ്ലേറ്റ് റൂഫിംഗ് എന്നിവ ചെയ്ത വീടുകളെ കാലാവസ്ഥ വ്യതിയാനം കാര്യമായി ബാധിക്കുന്നില്ല. അതേസമയം, തണുത്ത കാലാവസ്ഥയുള്ള സ്ഥലങ്ങളിൽ ആധുനിക രീതിയിലുള്ള നിർമ്മാണം വീടിനകത്തെ ചൂട് നിലനിർത്താൻ സഹായിക്കും. കേരളം പോലെ ചൂടും ഈർപ്പവുമുള്ള കാലാവസ്ഥയുള്ള മേഖലകളിലെ ആധുനിക നിർമാണ രീതികളിൽ വീടിനകത്തെ താപനില എപ്പോഴും ഉയർന്ന് നിൽക്കുമെന്നും പഠനം പറയുന്നു.

    First published:

    Tags: Climate change