നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • IIT Delhi | ടാറ്റ പവറുമായി സഹകരിക്കാന്‍ ഐഐടി ഡല്‍ഹി; ക്ലീന്‍ എനര്‍ജി മേഖലയില്‍ പുതിയ സാങ്കേതികവിദ്യകളുടെ വികാസം ലക്ഷ്യം

  IIT Delhi | ടാറ്റ പവറുമായി സഹകരിക്കാന്‍ ഐഐടി ഡല്‍ഹി; ക്ലീന്‍ എനര്‍ജി മേഖലയില്‍ പുതിയ സാങ്കേതികവിദ്യകളുടെ വികാസം ലക്ഷ്യം

  ഐഐടി ഡൽഹിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ടാറ്റ പവർ പ്രസ്താവനയിലൂടെ അറിയിച്ചു.

  Representative image

  Representative image

  • Share this:
   ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഘട്ടത്തിൽ നിന്ന് പൈലറ്റ് സ്റ്റേജിലേക്ക് കടക്കാൻ കഴിയുന്ന ക്ലീൻ എനർജിപദ്ധതി ഉൾപ്പെടെയുള്ള പദ്ധതികളിൽ സഹകരിക്കാൻ കരാർ ഒപ്പിട്ട് ഐഐടി ഡൽഹിയും ടാറ്റ പവറും. സ്മാർട്ട് ഗ്രിഡ് സാങ്കേതികവിദ്യ, ക്ലീൻ എനർജി സൊല്യൂഷൻസ് തുടങ്ങിയ മേഖലകളിൽ സഹകരിക്കുന്നതിനായി ഐഐടി ഡൽഹിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ടാറ്റ പവർ പ്രസ്താവനയിലൂടെ അറിയിച്ചു.

   വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വിദഗ്ദ്ധർ ധാരാളമുള്ള സ്ഥാപനങ്ങൾ എന്ന നിലയിൽ വലിയ സ്വാധീനം സൃഷ്ടിക്കാൻ കഴിയുന്ന വിധത്തിലുള്ള സഹകരണം അക്കാദമിക, ഗവേഷണ മേഖലയ്ക്കും ബിസിനസ് മേഖലയ്ക്കും ഇടയിൽ കെട്ടിപ്പടുക്കാൻ കഴിയുമെന്ന് ടാറ്റ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു. ഇലക്ട്രിക് വാഹനങ്ങൾ, നിർമിതബുദ്ധി, മെഷീൻ ലേർണിംഗ്, ഹൈഡ്രജൻ സാങ്കേതികവിദ്യ, ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം, മോണിറ്ററിങ് ആൻഡ് സെൻസിങ് സൊല്യൂഷൻസ്, മൈക്രോഗ്രിഡ്സ് തുടങ്ങിയ മേഖലകളിൽ ഗവേഷണ-വികസന ഘട്ടത്തിൽ നിന്ന് പൈലറ്റ് സ്റ്റേജിലേക്ക് ഉയർത്താൻ കഴിയുന്ന പദ്ധതികൾ കണ്ടെത്തി പ്രവർത്തിക്കാനാണ് ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നത്.

   "ഇന്ത്യയിലെ പ്രധാനപ്പെട്ട ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഐഐടി ഡൽഹിയ്ക്ക് ടാറ്റ പവറുമായി ഈ ധാരണാപത്രത്തിൽ ഒപ്പിടാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ഊർജോത്പാദനത്തിലും ഊർജവിതരണത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ സഹായിക്കുന്ന പുതിയ സാങ്കേതികവിദ്യകളുടെ വികാസത്തിന് ഈ പങ്കാളിത്തം കാരണമാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു", ഐഐടി ഡൽഹി ഡയറക്റ്റർ പ്രതികരിച്ചു.

   Also Read-UAE Kashmir Flight Service| 11 വര്‍ഷത്തിന് ശേഷം യുഎഇയില്‍ നിന്നും കശ്മീരിലേക്ക് വിമാന സര്‍വീസ്; ഫ്ളാഗ് ഓഫ് ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

   "ഊർജമേഖലയിൽ സുസ്ഥിരവും പരിവർത്തനാത്മകവുമായ സാങ്കേതികവിദ്യകൾ അവതരിപ്പിക്കുക എന്നതായിരുന്നു എക്കാലത്തും ടാറ്റ പവറിന്റെ ലക്ഷ്യം. മികവുറ്റ ഗവേഷണസ്ഥാപനമായ ഐഐടി ഡൽഹിയുമായി സഹകരിക്കാൻ കഴിയുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. രാജ്യത്ത് ക്ലീൻ എനർജി എക്കോസിസ്റ്റത്തെ ശക്തിപ്പെടുത്തുന്ന വിധത്തിൽ പുതിയ സാങ്കേതികവിദ്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള അടിത്തറയൊരുക്കാൻ ഈ സഹകരണത്തിന് കഴിയും", ടാറ്റ പവർ സിഇഓയും മാനേജിങ് ഡയറക്റ്ററുമായ പ്രവീർ സിൻഹ പറഞ്ഞു.

   വിവിധ സാങ്കേതികവിദ്യകൾ, ലബോറട്ടറികൾ, അടിസ്ഥാനസൗകര്യങ്ങൾ എന്നിവയുടെ കാര്യത്തിൽ പരസ്പര സഹകരണം ഉറപ്പുവരുത്തുന്നതിനായി ടാറ്റ പവർ വിർച്വൽ സെന്റർ ഓഫ് എക്സലൻസ് വികസിപ്പിക്കുന്നതിനുള്ള സാധ്യത തേടുക എന്നതും ഈ സഹകരണത്തിലൂടെ ഇരു സ്ഥാപനങ്ങളും ലക്ഷ്യമിടുന്നുണ്ട്. ക്ലീൻ എനർജി ഇന്റർനാഷണൽ ഇൻക്യൂബേഷൻ സെന്റർ (സിഇഐഐസി), ഐഐടി ഡൽഹിയുടെ സ്റ്റാർട്ടപ്പ് ഇൻഫ്രാസ്ട്രക്ച്ചർ എന്നിവയുടെ സഹകരണത്തിലൂടെ സ്റ്റാർട്ടപ്പുകളുടെ വികസനത്തിനായി പ്രവർത്തിക്കുക എന്നതും ധാരണാപത്രത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. സോഷ്യൽ ആൽഫ, ടാറ്റ ട്രസ്റ്റുകൾ, BIRAC ലെ ജൈവസാങ്കേതികവിദ്യാ വിഭാഗത്തിലൂടെ ഇന്ത്യൻ സർക്കാർ, ടാറ്റ പവർ, ടാറ്റ പവർ ഡൽഹി ഡിസ്‌ട്രിബ്യൂഷൻ ലിമിറ്റഡ് എന്നിവയുടെ പിന്തുണയോടെയാണ് സിഇഐഐസി പ്രവർത്തിക്കുന്നത്.

   ടാറ്റ പവർ ഇതുവരെ നൂറിലധികം ദേശീയ, അന്തർദ്ദേശീയ സാങ്കേതിക സ്ഥാപനങ്ങളുമായി ക്ലീൻ എനർജി മേഖലയിൽ കുറഞ്ഞ ചെലവിലുള്ള സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ സഹകരിച്ചു പ്രവർത്തിച്ചിട്ടുണ്ട്.
   Published by:Jayesh Krishnan
   First published:
   )}