നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • IIT Madras | ഭൂകമ്പങ്ങള്‍ പ്രവചിക്കാന്‍ പുതിയ സംവിധാനം വികസിപ്പിച്ചെടുത്ത് മദ്രാസ് ഐഐടി ഗവേഷകര്‍

  IIT Madras | ഭൂകമ്പങ്ങള്‍ പ്രവചിക്കാന്‍ പുതിയ സംവിധാനം വികസിപ്പിച്ചെടുത്ത് മദ്രാസ് ഐഐടി ഗവേഷകര്‍

  നിരീക്ഷണ സൈറ്റില്‍ നിന്നുള്ള പ്രഭവകേന്ദ്രത്തിന്റെ ദൂരത്തെ ആശ്രയിച്ച് ഏകദേശം 30 സെക്കന്‍ഡ് മുതല്‍ 2 മിനിറ്റ് വരെ അധിക സമയം നല്‍കാനും പുതിയ സംവിധാനം സഹായിക്കും

  (പ്രതീകാത്മക ചിത്രം )

  (പ്രതീകാത്മക ചിത്രം )

  • Share this:
   മദ്രാസ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (IIT) ഗവേഷകര്‍ ഭൂകമ്പങ്ങള്‍ കൂടുതല്‍ കൃത്യമായി കണ്ടെത്തുന്നതിന് പുതിയ സംവിധാനം വികസിപ്പിച്ചെടുത്തു. നിര്‍ദ്ദിഷ്ട സംവിധാനം പി-വേവ് ആരംഭം കൃത്യമായി കണ്ടുപിടിക്കും. പ്രത്യേകിച്ച് കുറഞ്ഞ സിഗ്‌നല്‍-ടു-നോയിസ് റേഷ്യോ (എസ്എന്‍ആര്‍) സാഹചര്യങ്ങളില്‍ പോലും ഈ സംവിധാനത്തിന് അത് സാധ്യമാകുമെന്ന് ഗവേഷകർ പറയുന്നു. ഭൂകമ്പ പ്രവചനത്തിനായി നിലവിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിവരങ്ങള്‍ കണ്ടെത്താന്‍ എടുക്കുന്ന സമയത്തേക്കാള്‍ കുറച്ച് സമയം മതി പുതിയ സംവിധാനത്തിന് എന്നും അവര്‍ വ്യക്തമാക്കുന്നു.

   ഈ സംവിധാനം കൂടുതല്‍ സൗകര്യമായ രീതിയില്‍ ഫ്രീക്വന്‍സി ബാന്‍ഡ് തിരഞ്ഞെടുക്കാന്‍ സഹായിക്കുന്നു. ഓരോ ലെവലിലും താഴ്ന്നതും ഉയര്‍ന്നതുമായ ആവൃത്തികള്‍ (frequency) വിഘടിപ്പിക്കുന്നതിലൂടെ, ഭൂകമ്പത്തിന്റെ കൃത്യമായ കണ്ടെത്തലിന് കാരണമാകുന്നു. കൂടാതെ, മെച്ചപ്പെട്ട എസ്എന്‍ആറിന്റെ ഫലമായി അനാവശ്യ സമയ-ആവൃത്തി ബാന്‍ഡുകളിലെ ശബ്ദങ്ങള്‍ ഒഴിവാക്കാനും ഉപയോക്താവിന് കഴിയും. അതിലൂടെ പി-വേവ് കൃത്യമായി കണ്ടെത്താനും സാധിക്കും.

   'നിര്‍ദിഷ്ട സംവിധാനം ഭൂകമ്പ സിഗ്‌നലുകളിലെ ആദ്യ തരംഗങ്ങള്‍ കൃത്യമായി കണ്ടെത്തുന്നതിനും തിരഞ്ഞെടുക്കുന്നതിനും സഹായിക്കും. ഇതിലൂടെ ചെറിയ തോതിലാണെങ്കിലും കുറച്ച് സമയം ലാഭിക്കുന്നത് വഴി പ്രദേശത്തെ ജീവന്‍ രക്ഷിക്കാനുള്ള നടപടികള്‍ പ്രാപ്തമാക്കാന്‍ സാധിക്കും'' എന്ന് മദ്രാസ് ഐഐടി ഗവേഷകര്‍ പറയുന്നു. ഈ ലഭിക്കുന്ന അധിക സമയം ഉപയോഗിച്ച്, ന്യൂക്ലിയര്‍ റിയാക്ടറുകള്‍, മെട്രോ പോലുള്ള ഗതാഗതം എന്നിവിടങ്ങളിലെ എണ്ണമറ്റ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്ന മറ്റ് നിരവധി നടപടികള്‍ എടുക്കാന്‍ സാധിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

   മുന്‍കൂര്‍ മുന്നറിയിപ്പുകൾ വികസിപ്പിക്കുന്നതിന് ഈ സംവിധാനത്തിലൂടെ സാധിക്കും. നിരീക്ഷണ സൈറ്റില്‍ നിന്നുള്ള പ്രഭവകേന്ദ്രത്തിന്റെ ദൂരത്തെ ആശ്രയിച്ച് ഏകദേശം 30 സെക്കന്‍ഡ് മുതല്‍ 2 മിനിറ്റ് വരെ അധിക സമയം നല്‍കാനും പുതിയ സംവിധാനം സഹായിക്കുമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് അവകാശപ്പെടുന്നു.

   ഐഐടി മദ്രാസിലെ കെമിക്കല്‍ എന്‍ജിനീയറിങ് വിഭാഗം പ്രൊഫ. അരുണ്‍ കെ തങ്കിരാളയുടെ മാര്‍ഗനിര്‍ദേശപ്രകാരം ഐഐടി മദ്രാസിലെ പിഎച്ച്ഡി സ്‌കോളര്‍ കാഞ്ചന്‍ അഗര്‍വാള്‍ ആണ് ഗവേഷണം നടത്തിയത്. അവരുടെ ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ പ്രശസ്തമായ പിയര്‍-റിവ്യൂഡ് ഓപ്പണ്‍ ആക്‌സസ് സയന്റിഫിക് ജേണലായ PLOS ONE-ല്‍ പ്രസിദ്ധീകരിച്ചു. ആറ്റോമിക് എനര്‍ജി ഡിപ്പാര്‍ട്ട്മെന്റിന്റെ ഉപദേശക സമിതിയായ ബോര്‍ഡ് ഓഫ് റിസര്‍ച്ച് ഇന്‍ ന്യൂക്ലിയര്‍ സയന്‍സസ് ഈ ഗവേഷണത്തിന് ഭാഗികമായി ധനസഹായം നല്‍കിയിരുന്നു.

   വിശദാംശങ്ങള്‍ കൃത്യമായി കണക്കാക്കുന്നതിനും ഭൂകമ്പമോ മറ്റ് സംഭവങ്ങളോ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ കുറയ്ക്കുന്നതിനും ശക്തവും കൃത്യവുമായ പി-വേവ് കണ്ടെത്തല്‍ കൂടുതൽ ഗവേഷണങ്ങൾ അത്യന്താപേക്ഷിതമാണെന്നും പഠനത്തിൽ പറയുന്നു.
   Published by:Anuraj GR
   First published:
   )}