നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • എൻജിനീയറിംഗ് കോഴ്സുകൾ മാതൃഭാഷയിൽ പഠിക്കാം; അതും ഐ.ഐ.ടിയിലും എൻ.ഐ.ടിയിലും; അടുത്തവർഷം നടപ്പാക്കുമെന്ന് കേന്ദ്രം

  എൻജിനീയറിംഗ് കോഴ്സുകൾ മാതൃഭാഷയിൽ പഠിക്കാം; അതും ഐ.ഐ.ടിയിലും എൻ.ഐ.ടിയിലും; അടുത്തവർഷം നടപ്പാക്കുമെന്ന് കേന്ദ്രം

  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അധ്യക്ഷത വഹിച്ച ഉന്നതതല അവലോകന യോഗത്തിലാണ് എൻജിനീയറിംഗ് കോഴ്സുകൾ മാതൃഭാഷയിൽ തുടങ്ങാൻ തീരുമാനിച്ചത്.

  Union Education Minister, Dr. Ramesh Pokhriyal

  Union Education Minister, Dr. Ramesh Pokhriyal

  • Share this:
   ന്യൂഡൽഹി: എൻജിനീയറിംഗ് കോഴ്സുകൾ മാതൃഭാഷയിൽ പഠിക്കാമെന്ന സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്ര സർക്കാർ. അതും രാജ്യത്തെ അഭിമാന സ്ഥാപനങ്ങളിൽ നിന്നും.  ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി) എന്നീ സ്ഥാപനങ്ങളിലാണ് അടുത്ത അധ്യയന വർഷം മുതൽ മാതൃഭാഷയിൽ എൻജിനീയറിംഗ് കോഴ്സുകൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

   കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേശ് പൊഖ്രിയാൽ അധ്യക്ഷത വഹിച്ച ഉന്നതതല അവലോകന യോഗത്തിലാണ് എൻജിനീയറിംഗ് കോഴ്സുകൾ മാതൃഭാഷയിൽ തുടങ്ങാൻ തീരുമാനിച്ചത്. സാങ്കേതിക വിദ്യാഭ്യാസം, പ്രത്യേകിച്ചും എഞ്ചിനീയറിംഗ് കോഴ്സുകൾ, മാതൃഭാഷയിൽ വിദ്യാഭ്യാസം നൽകുന്നതിന് ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ടെന്നും അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കുമെന്നും മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഐഐടികളെയും എൻ‌ഐടികളെയും ഇതിനായി ഷോർട്ട്‌ലിസ്റ്റ് ചെയ്യുമെന്നും അദ്ദഹം വ്യക്തമാക്കി.

   നിലവിലെ സാഹചര്യം വിലയിരുത്തിയ ശേഷം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) മത്സരപരീക്ഷകൾക്കുള്ള സിലബസ് പുറത്തിറക്കാനും യോഗത്തിൽ തീരുമാനമായി. വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകളും ഫെലോഷിപ്പുകൾ യഥാസമയം വിതരണം ചെയ്യുന്നതിനായി ഹെൽപ്പ് ലൈൻ ആരംഭിക്കാൻ യു.ജി.സിക്ക് നിർദ്ദേശം നൽകിയെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

   2021 മുതൽ ഹിന്ദിയും ഇംഗ്ലീഷും കൂടാതെ ഒമ്പത് പ്രാദേശിക ഭാഷകളിൽ ജെഇഇ (മെയിൻ) നടത്താൻ എൻ‌ടി‌എ കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു.
   Published by:Aneesh Anirudhan
   First published:
   )}