പൗരത്വഭേദഗതി: 'പ്രതിഷേധക്കാർ വിവരമില്ലാത്തവർ'; ബാർ കൗൺസിൽ പരാമർശം വിവാദത്തിൽ
പൗരത്വഭേദഗതി: 'പ്രതിഷേധക്കാർ വിവരമില്ലാത്തവർ'; ബാർ കൗൺസിൽ പരാമർശം വിവാദത്തിൽ
പ്രതിഷേധക്കാരിൽ ഒരു വിഭാഗം വിവരമില്ലാത്തവർ ആണെന്ന പ്രമേയത്തിലെ പരാമർശമാണ് വിവാദമായത്. ഇതിനെതിരെ നിരവധിപ്പേർ സോഷ്യൽമീഡിയയിലൂടെയും അല്ലാതെയും പ്രതിഷേധവുമായി രംഗത്തെത്തി.
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ നടന്ന അക്രമപ്രവർത്തനങ്ങളെ അപലപിച്ച് ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) പുറത്തിറക്കിയ പ്രമേയം വിവാദത്തിൽ. പ്രതിഷേധത്തിന് പിന്നിൽ വിവരമില്ലാത്തവരാണെന്ന പരാമർശമാണ് വിവാദമായത്. രാജ്യത്ത് ഉണ്ടാകുന്ന പ്രതിഷേധങ്ങളും അക്രമങ്ങളും ഒഴിവാക്കാൻ അഭിഭാഷകരോടും ബാർ കൗൺസിൽ നേതാക്കളോടും ആവശ്യപ്പെട്ടുകൊണ്ടാണ് പ്രമേയം പുറത്തിറക്കിയത്. രാജ്യത്ത് സമാധാനവും ഐക്യവും നിലനിർത്താൻ ജനങ്ങളോട് അഭ്യർത്ഥിക്കുന്നതാണ് പ്രമേയം. ബാർ കൗൺസിൽ ഓഫ് ഇന്ത്യ ചെയർമാൻ മനൻ മിശ്ര ഒപ്പിട്ട പ്രമേയമാണ് പുറത്തുവന്നത്.
പൗരത്വ ഭേദഗതി നിയമ ബന്ധപ്പെട്ട വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യം ബോധ്യപ്പെടേണ്ട പ്രതിഷേധക്കാരിൽ ഒരു വിഭാഗം വിവരമില്ലാത്തവർ ആണെന്ന പ്രമേയത്തിലെ പരാമർശമാണ് വിവാദമായത്. ഇതിനെതിരെ നിരവധിപ്പേർ സോഷ്യൽമീഡിയയിലൂടെയും അല്ലാതെയും പ്രതിഷേധവുമായി രംഗത്തെത്തി.
സുപ്രീം കോടതി തീരുമാനം വരുന്നതുവരെ കാത്തിരിക്കാൻ പ്രതിഷേധക്കാർ തയ്യാറാകണം. നിരക്ഷരരായ ജനങ്ങളെ രാഷ്ട്രീയ നേതാക്കൾ സ്വന്തം താൽപര്യത്തിനുവേണ്ടി തെറ്റിദ്ധരിപ്പിക്കുകയാണെന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രമേയം കുറ്റപ്പെടുത്തുന്നു. അതേസമയം ബിസിഐയുടെ പ്രസ്താവനയെ വിമർശിച്ചുകൊണ്ട് അഭിഭാഷകനും എഴുത്തുകാരനുമായ ചിത്രൻഷുൽ സിൻഹ രംഗത്തെത്തി. 'ബിസിഐ നമുക്കുവേണ്ടി സംസാരിക്കുന്നില്ല. മിശ്ര (മനൻ കുമാർ മിശ്ര) രാജിവയ്ക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്'- അദ്ദേഹം പറഞ്ഞു.
"illiterate ignorant mass"... that's how the Bar Council describes citizens? https://t.co/j1DWh68HoW
The Manan Mishra is a well known stooge and shady character. Has been exposed many times. Sorry Bar Council of India- not in my name https://t.co/uDAzINf4LI
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.