HOME » NEWS » India » IM A LAW ABIDING CITIZEN LEFT INDIA FOR TREATMENT IN US 1 CHOKSI IN DOMINICA HIGH COURT

'നിയമം അനുസരിക്കുന്ന പൗരന്‍; ഇന്ത്യ വിട്ടത് യുഎസ്സില്‍ ചികിത്സയ്ക്ക് പോകാന്‍'; കോടതിയില്‍ മെഹുല്‍ ചോക്‌സി

ഇന്ത്യ വിടുന്ന സമയത്ത് തനിക്കെതിരെ വാറണ്ടൊന്നും ഉണ്ടായിരുന്നില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ണ് വെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചോക്‌സി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

News18 Malayalam | news18-malayalam
Updated: June 6, 2021, 8:03 PM IST
'നിയമം അനുസരിക്കുന്ന പൗരന്‍; ഇന്ത്യ വിട്ടത് യുഎസ്സില്‍ ചികിത്സയ്ക്ക് പോകാന്‍'; കോടതിയില്‍ മെഹുല്‍ ചോക്‌സി
Mehul Choksi
  • Share this:
ന്യൂഡല്‍ഹി: അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്നതിനാണ് ഇന്ത്യ വിട്ടതെന്നും താന്‍ നിയമം അനുസരിക്കുന്ന പൗരനാണെന്നും പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതി മെഹുല്‍ ചോക്‌സി. ഡൊമനിക്കന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ചോക്‌സി ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. ഇന്ത്യ വിടുന്ന സമയത്ത് തനിക്കെതിരെ വാറണ്ടൊന്നും ഉണ്ടായിരുന്നില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ണ് വെട്ടിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ചോക്‌സി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

അന്വേഷണത്തിന്റെ ഭാഗമായി താന്നോട് എന്തെങ്കിലും ചോദ്യം ചോദിക്കാനുണ്ടെങ്കില്‍ ഉദ്യോഗസ്ഥരെ ക്ഷണിച്ചിരുന്നുവെന്നും എട്ടു പേജുള്ള സത്യവാങ്മൂലത്തില്‍ ചോക്‌സി അവകാശപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്ക് എന്തെങ്കിലും ആരായനുണ്ടെങ്കില്‍ ചോദിച്ചറിയുന്നതിനായി ക്ഷണപത്രം അയച്ചിരുന്നു എന്നാണ് ചോക്‌സിയുടെ വാദം.

Also Read-NEET Exam | നീറ്റ് പരീക്ഷ റദ്ദാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

2018 ജനുവരി ആദ്യവാരമാണ് മെഹുല്‍ ചോക്‌സിയും അനന്തരവന്‍ നീരവ് മോഡിയും ഇന്ത്യയില്‍ നിന്ന് കടന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ് സംബന്ധിച്ച വാര്‍ത്തകള്‍ ബാങ്കിങ് മേഖലയെ പിടിച്ചുകുലുക്കുന്നതിന് മുന്‍പായിരുന്നു ഇരുവരും ഇന്ത്യ വിട്ടത്. പൊതുമേഖല ബാങ്കിലെ ഉദ്യോഗസ്ഥര്‍ക്ക് കോഴ നല്‍കി ലെറ്റര്‍ ഓഫ് അണ്ടര്‍ടേക്കിങ്ങുകള്‍ സ്വന്തമാക്കുകയും അതുപയോഗിച്ച് ബാങ്കുകളില്‍ നിന്ന് വന്‍തുക കടമെടുക്കുകയും അത് തിരിച്ചടച്ചിട്ടില്ലെന്നും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

Also Read-Covid Vaccine | 1.63 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളില്‍ ഇപ്പോഴും ലഭ്യമാണ്; കേന്ദ്ര സര്‍ക്കാര്‍

ബാങ്ക് തട്ടിപ്പ് പുറത്താകുന്നതിന് മുന്‍പ് ഇന്ത്യവിട്ട ചോക്‌സി ആന്റിഗയില്‍ പൗരത്വം നേടുകയും അവിടെ നിന്ന് ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഡൊമനിക്കയില്‍വച്ച് പിടിയിലായത്. ചോക്‌സിയെ ഇന്ത്യക്ക് കൈമാറുന്ന വിഷയം പരിഗണിക്കുന്നത് ഡൊമനിക്ക ഹൈക്കോടതി മാറ്റിവച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ അന്വേഷണ സംഘം വെറുംകൈയോടെ മടങ്ങിയിരുന്നു.

Also Read-'പിസ്സ വീട്ടിലെത്തിക്കാമെങ്കില്‍ റേഷന്‍ എന്തുകൊണ്ട് എത്തിച്ചുകൂടാ'; കേന്ദ്ര സര്‍ക്കാരിനെതിരെ അരവിന്ദ് കെജ്‌രിവാള്‍

സിബിഐ സിഐഡി ശാര്‍ദാ റാവത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഡൊമനിക്കയിലേക്ക് പോയിരുന്നത്. ചോക്‌സിയെ അനധികൃതമായി തടഞ്ഞു വെച്ചിരിക്കുന്നു എന്നാരോപിച്ച ഹര്‍ജി ഡൊമനിക്കന്‍ ഹൈക്കോടതി വ്യാഴാഴ്ച പരിഗണിച്ചിരുന്നു. പിന്നീട് മാറ്റിവെച്ചു. അടുത്ത മാസം ഹര്‍ജി പരിഗണിക്കുമെന്നാണ് സൂചന.
Published by: Jayesh Krishnan
First published: June 6, 2021, 8:00 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories