നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • 'മോദി സർക്കാരിന്റെ വംശഹത്യ'യെന്ന പേരിൽ ബംഗ്ലാദേശിലെ പഴയ വീഡിയോകൾ ട്വീറ്റ് ചെയ്തു: ഇമ്രാൻ ഖാനെതിരെ പ്രതിഷേധം

  'മോദി സർക്കാരിന്റെ വംശഹത്യ'യെന്ന പേരിൽ ബംഗ്ലാദേശിലെ പഴയ വീഡിയോകൾ ട്വീറ്റ് ചെയ്തു: ഇമ്രാൻ ഖാനെതിരെ പ്രതിഷേധം

  പ്രതിഷേധം ശക്തമായതോടെ ഈ വീഡിയോ ഇമ്രാൻ ഖാൻ ഡിലീറ്റ് ചെയ്തിരുന്നു.

  Imran-Khan

  Imran-Khan

  • News18
  • Last Updated :
  • Share this:
   ഇസ്ലാമാബാദ്: ട്വിറ്ററിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചുവെന്നാരോപിച്ച് പാക് പ്രസിഡന്റ് ഇമ്രാൻ ഖാനെതിരെ പ്രതിഷേധം ശക്തം. 'യുപിയിലെ മുസ്ലീങ്ങൾക്കെതിരെ ഇന്ത്യൻ പൊലീസിന്റെ വംശഹത്യ' എന്ന പേരിൽ ഇമ്രാൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് പ്രതിഷേധങ്ങൾക്കടിസ്ഥാനം. നിരായുധരായ ഒരുകൂട്ടം ആളുകളെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയിൽ. എന്നാൽ ഇത് ഇന്ത്യയിൽ അല്ലെന്നും ബംഗ്ലാദേശിൽ നിന്നുള്ള പഴയ വീഡിയോയാണെന്നും ഇന്ത്യ തിരിച്ചടിച്ചു.

   'ഇത് യുപിയിലെ ദൃശ്യങ്ങൾ അല്ലെന്നും മറിച്ച് ബംഗ്ലാദേശിലെ ധാക്കയില്‍ 2013 മെയിൽ നടന്ന സംഭവമാണെന്നുമാണ് ഇമ്രാന്റെ ട്വീറ്റിന് മറുപടിയായി യുപി പൊലീസ് ട്വിറ്ററിൽ കുറിച്ചത്. വീഡിയോയുടെ 0.20. 1.27 സെക്കൻഡുകളിൽ പൊലീസുകാരുടെ ഉടുപ്പ് ശ്രദ്ധിച്ചാൽ RAB (റാപ്പിഡ് ആക്ഷൻ ബറ്റാലിയൻ) എന്ന് എഴുതിയിരിക്കുന്നത് വ്യക്തമാകുമെന്നും മറുപടി ട്വീറ്റില്‍ യുപി പൊലീസ് വ്യക്തമാക്കുന്നു.

   Also Read-ഓസ്ട്രേലിയൻ കാട്ടുതീ; ന്യൂ സൗത്ത് വെയിൽസിലും വിക്ടോറിയയിലും അടിയന്തരാവസ്ഥ; ജനങ്ങളെ ഒഴിപ്പിക്കുന്നത് തുടരുന്നു

   പ്രതിഷേധം ശക്തമായതോടെ ഈ വീഡിയോ ഇമ്രാൻ ഖാൻ ഡിലീറ്റ് ചെയ്തിരുന്നു. മോദി സർക്കാരിന്റെ വംശഹത്യ എന്ന പേരിൽ വേറെയും വീഡിയോകൾ പാക് പ്രസിഡന്റെ ഷെയർ ചെയ്തിട്ടുണ്ട്. ' വ്യാജ വാർത്ത ട്വീറ്റ് ചെയ്യുക.. പിടിക്കപ്പെടുമ്പോൾ ട്വീറ്റ് ഡിലീറ്റ് ചെയ്യുക.. വീണ്ടും ഇതു തന്നെ ആവർത്തിക്കുക...പഴയശീലങ്ങൾ തന്നെ എന്നായിരുന്നു ഇമ്രാനെ വിമർശിച്ച് ഇന്ത്യൻ വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വീറ്റ് ചെയ്തത്.

   പാകിലെ പഞ്ചാബ് പ്രവിശ്യയിൽ സിക്കുകാരുടെ ആരാധനാലയത്തിന് നേരെ അതിക്രമങ്ങൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സിഖുകാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ ട്വീറ്റെത്തുന്നത്.
   Published by:Asha Sulfiker
   First published:
   )}