തിരുവനന്തപുരം: പശ്ചിമബംഗാളിൽ ഡോക്ടർക്ക് മർദനമേറ്റ സംഭവത്തിൽ പ്രതിഷേധിച്ച് ഐഎംഎ ആഹ്വാനം ചെയ്ത സമരത്തിൽ കേരളത്തിലെയടക്കം ആശുപത്രികൾ ഇന്ന് സ്തംഭിക്കും. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ് മെഡിക്കൽ സമരം. സര്‍ക്കാര്‍ ആശുപത്രികളില്‍ പത്ത് മണിവരെ ഓപി ബഹിഷ്‌കരിച്ച് പ്രതിഷേധത്തിന്റെ ഭാഗമാകും എന്ന് കെജിഎംഒഎ അറിയിച്ചിട്ടുണ്ട്..
മെഡിക്കല്‍ കൊളേജുകളില്‍ രാവിലെ 10 മുതല്‍ 11 വരെ ഒര് മണിക്കൂര്‍ ഒപി, ലാബ് പ്രവര്‍ത്തനങ്ങള്‍ ബഹിഷ്‌കരിച്ച് പ്രതിഷേധിക്കാൻ ആണ് ഗവണ്‍മെന്റ് മെഡിക്കല്‍ കൊളേജ് ടീച്ചേഴ്‌സ് അസോസിയേഷന്റെ തീരുമാനം. 10 മുതല്‍ 11 വരെ രാജ്ഭവന്റെ മുന്നില്‍ ധര്‍ണയും സംഘടിപ്പിക്കും. ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരെ അക്രമം കൂടി വരുന്ന സാഹചര്യത്തില്‍ സംരക്ഷണം നല്‍കുന്ന രീതിയില്‍ കേന്ദ്ര നിയമം കൊണ്ടുവരണം എന്നാണ് സമരത്തിന്റെ പ്രധാന ആവശ്യം. അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Also Read-'മോദി മാങ്ങ' മാത്രമല്ല; കൊതിപ്പിക്കുന്ന രുചിയുമായി 'അമിത് ഷാ' മാങ്ങയും വിപണിയിലെത്തും
ബംഗാളിലെ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എയിംസിലെ ഡോക്ടര്‍മാരും ഇന്ന് അനിശ്ചിതകാല സമരം ആരംഭിക്കും. കഴിഞ്ഞ വെള്ളിയാഴ്ച റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കിയതിനെ തുടര്‍ന്ന് എയിംസിലെ പ്രവര്‍ത്തനം താറുമാറായിരുന്നു. ആ സാഹചര്യത്തിൽ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം ആശുപത്രി പ്രവർത്തനങ്ങൾ താളം തെറ്റിക്കും.
അതിനിടെ ബംഗാളില്‍ പ്രശ്‌നപരിഹാരത്തിനായുള്ള നീക്കങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. മമതയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും, എന്നാല്‍ അടച്ചിട്ട മുറിയിലുള്ള ചര്‍ച്ചയല്ല വേണ്ടതെന്നും ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ച എപ്പോള്‍ വേണമെന്നും എവിടെ വെച്ച് വേണമെന്നും മമത ബാനര്‍ജിക്ക് തീരുമാനിക്കാം. സുതാര്യമാകുന്നതിനും ഉറപ്പുകൾ ലംഘിക്കാതിരിക്കുന്നതിനും ചര്‍ച്ചയുടെ ദൃശ്യങ്ങൾ ക്യാമറയില്‍ പകര്‍ത്തണമെന്നുമാണ് ഡോക്ടര്‍മാരുടെ നിലപാട്. ഡോക്ടര്‍മാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ചതോടെ ഇന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി ഡോക്ടര്‍മാരുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.