ന്യൂഡൽഹി: വരുന്ന അഞ്ച് ദിവസം രാജ്യത്ത് ചൂട് കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ചൂട് കൂടുമെന്നാണ് മുന്നറിയിപ്പ്. 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരും.
അടുത്ത 2 ദിവസങ്ങളിൽ മധ്യപ്രദേശ്, ഒഡീഷ, മഹാരാഷ്ട്ര, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ ഇടിമിന്നലിനും ഒപ്പം കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. അതിനു ശേഷം ക്രമേണ കാറ്റ് അതിനു ശേഷം കുറയാനും സാധ്യതയുണ്ട്.
5 days warning:
(i) Thunderstorms with gusty winds likely over Madhya Pradesh, Odisha, Maharashtra and Chhattisgarh during next 2 days and decrease thereafter.
(ii) Gradual rise in maximum temperature by 2-4°C over most parts of the country during next 5 days. pic.twitter.com/kHMsxq379U— India Meteorological Department (@Indiametdept) April 8, 2023
ഇന്ത്യയിൽ താപനില വർധിക്കുമെന്നും അതി തീവ്രമായ ഉഷ്ണ തരംഗങ്ങൾ ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധർ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ചരിത്രത്തിലെ ഏറ്റവും ചൂടേറിയ ഫെബ്രുവരി മാസമാണ് കടന്നു പോയത്. ഇതിലും കൂടുതൽ കഠിനമായ ദിനങ്ങളായിരിക്കും വരാനിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
Also Read- വരാനിരിക്കുന്നത് ചൂടേറിയ ദിനങ്ങൾ; മൺസൂൺ മഴയിലും കുറവുണ്ടായേക്കാം കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോയുടെ സ്വാധീനത്താൽ മൺസൂൺ മഴയിലും കുറവുണ്ടായേക്കാമെന്ന് വിദഗ്ധർ പറയുന്നു. ഏപ്രിൽ, മെയ് മാസങ്ങളിൽ റെക്കോർഡ് താപനിലയാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.