നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • Illegal Migrant | കുടിയേറ്റക്കാരൻ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയത് 20 വർഷക്കാലം; കർശന ഇടപെടലുമായി ഹൈക്കോടതി

  Illegal Migrant | കുടിയേറ്റക്കാരൻ അനധികൃതമായി വോട്ട് രേഖപ്പെടുത്തിയത് 20 വർഷക്കാലം; കർശന ഇടപെടലുമായി ഹൈക്കോടതി

  ഈ വ്യക്തിയെ അനധികൃത കുടിയേറ്റക്കാരനായി പ്രഖ്യാപിച്ചിട്ട് ഇരുപത് വര്‍ഷത്തിലേറെയായതായി

  (Representational Image)

  (Representational Image)

  • Share this:
   ഇരുപത് വര്‍ഷത്തിലേറെയായി അനധികൃതമായി വോട്ട് ചെയ്യുന്ന വിദേശി ഇന്ത്യയില്‍ കോടതി നടപടി നേരിടുന്നു. ആസാമിലാണ് (Assam) സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

   ജഗത് ഘോഷ് എന്ന ഈ വ്യക്തിയെ അനധികൃത കുടിയേറ്റക്കാരനായി (Illegal Migrant) പ്രഖ്യാപിച്ചിട്ട് ഇരുപത് വര്‍ഷത്തിലേറെയായതായിടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇക്കഴിഞ്ഞ 20 വര്‍ഷക്കാലവും ഇയാള്‍ തന്റെ വോട്ടവകാശം (Voting Right) അനധികൃതമായി ഉപയോഗിച്ചു എന്നാണ് ഗുവാഹത്തി ഹൈക്കോടതിയുടെ (Guwahati Highcourt) കണ്ടെത്തല്‍. അടുത്ത 60 ദിവസത്തിനുള്ളില്‍ വിദേശികൾക്കുള്ള പ്രാദേശിക രജിസ്‌ട്രേഷന്‍ ഓഫീസില്‍ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഇയാളോട് കോടതി നിര്‍ദ്ദേശിച്ചിരിക്കുകയാണ്.

   1999 ല്‍ ഒരു വിദേശ ട്രൈബ്യൂണല്‍ തനിക്കെതിരെ വിധിച്ച വിധിയെ ചോദ്യം ചെയ്തു കൊണ്ട് ജഗത് ഘോഷ്നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. അതിനെ തുടർന്നാണ് ഇയാൾ അനധികൃതമായി വോട്ട് ചെയ്തുപോന്നതായി കോടതിയുടെ കണ്ണിൽ പെട്ടതും കോടതി ഇത് ചോദ്യം ചെയ്തതുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

   1971 മാര്‍ച്ച് 25നും 1966 ജനുവരി 1നും ഇടയിലാണ് ജഗത് ഘോഷ് എന്ന പരാതിക്കാരന്‍ ബംഗ്ലാദേശില്‍ നിന്നുള്ള അഭയാര്‍ത്ഥിയായി ഇന്ത്യയില്‍ പ്രവേശിച്ചത്. തുടര്‍ന്ന് സെന്‍ട്രല്‍ ആസാമിലെ നാഗ്യോണ്‍ ജില്ലയിലെ ലങ്കയിൽ അയാള്‍ താമസം ആരംഭിച്ചെന്ന് ട്രിബ്യൂണലിന്റെ ഓര്‍ഡറിലുള്ള വിവരങ്ങള്‍ പറയുന്നു.

   കുടിയേറ്റക്കാര്‍ക്കും അവരുടെ സന്തതി പരമ്പരകള്‍ക്കും ഇന്ത്യന്‍ പൗരത്വം അനുവദിച്ചിട്ടില്ല. 1966 ജനുവരി 1ന് മുന്‍പ് താന്‍ ആസാമില്‍ പ്രവേശിച്ചു എന്നത് വ്യക്തമാക്കാന്‍ നേരില്‍ ഹാജരാകുകയോ രേഖകള്‍ സമര്‍പ്പിക്കുകയോ ചെയ്യാതിരുന്നതിനെ തുടര്‍ന്ന് 1999 മെയ് 3 ന് ഘോഷിനെതിരെ ട്രൈബ്യൂണല്‍ ഒരു എക്‌സ്-പാര്‍ട്ടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് നാഗ്യോണ്‍ ജില്ലയിലെ എസ്പി (ബോര്‍ഡര്‍) മുന്‍പാകെ വിദേശിയാണന്ന് കാണിച്ച് പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ട്രൈബ്യൂണല്‍ നിര്‍ദ്ദേശം നല്‍കിയതായും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

   ട്രൈബ്യൂണല്‍ തങ്ങളുടെ ഉത്തരവ് പുറപ്പെടുവിച്ച് ഒരു ദശാബ്ദത്തിന് ശേഷം 201 8ലാണ് താന്‍ ഇതിനെ കുറിച്ച് അറിയുന്നത് എന്ന് കാണിച്ച് കഴിഞ്ഞ വര്‍ഷമാണ് ഘോഷ് ഹൈ കോടതിയെ സമീപിച്ചത്. 'ഹര്‍ജിക്കാരന്‍ സമര്‍പ്പിച്ചിരിക്കുന്ന രേഖകളില്‍ നിന്ന് മനസ്സിലാകുന്നത്, 1970 മുതല്‍ ഇന്നു വരെയുള്ള വര്‍ഷങ്ങളില്‍ ഹര്‍ജിക്കാരന്‍ തന്റെ വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ്. അങ്ങനെ വരുമ്പോള്‍ ഹര്‍ജിക്കാരന്‍ ഈ രാജ്യത്തെ പൗരന്‍ എന്ന നിലയില്‍ എല്ലാ അവകാശങ്ങളും പ്രത്യേക അവകാശങ്ങളും അനധികൃതമായി ആസ്വദിക്കുകയായിരുന്നു എന്നാണ് മനസ്സിലാകുന്നത്", ഹൈക്കോടതി നിരീക്ഷിച്ചു.

   1955 ലെ പൗരത്വ നിയമം അനുസരിച്ച്, 1966 ജനുവരി 1നും 1971 മാര്‍ച്ച് 25നും ഇടയില്‍ ആസാമില്‍ പ്രവേശിക്കുകയും “വിദേശികള്‍” ആയി പ്രഖ്യാപിക്കുകയും ചെയ്തിട്ടുള്ളവർ ആസാമില്‍ പ്രവേശിച്ച് 60 ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബന്ധപ്പെട്ട അധികൃതര്‍ക്ക് മുന്‍പില്‍ ഹാജരാവുകയും തങ്ങളുടെ പേര് രജിസ്റ്റര്‍ ചെയ്യുകയും വേണം. അഥവാ അവരുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ തന്നെ, 10 വര്‍ഷത്തേക്ക് അത് നീക്കം ചെയ്യേണ്ടതാണ്.

   അതേസമയം, ഇന്ത്യന്‍ പൗരന്മാര്‍ ആസ്വദിയ്ക്കുന്ന മറ്റ് അവകാശങ്ങള്‍ അവര്‍ക്ക് തുടര്‍ന്നും ആസ്വദിയ്ക്കാന്‍ സാധിക്കുന്നതുമാണ്. 10 വര്‍ഷത്തെ കാലയളവിന് ശേഷം, തെളിവുകളുടെ അടിസ്ഥാനത്തില്‍ അവരെ ഇന്ത്യന്‍ പൗരന്മാരായി പ്രഖ്യാപിയ്ക്കാവുന്നതാണ്. അവരെ വീണ്ടും വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് ഇങ്ങനെ വഴിയൊരുങ്ങുന്നു.
   Published by:Karthika M
   First published:
   )}