• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഇന്ത്യയിലേക്കുള്ള വ്യോമ-റോഡ് പാതകള്‍ അടയ്ക്കുമെന്ന് പാകിസ്ഥാന്‍ മന്ത്രി

ഇന്ത്യയിലേക്കുള്ള വ്യോമപാതയും റോഡ് ഗതാഗതവും അടയ്ക്കുന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിഗണനയിലാണെന്ന് വ്യക്തമാക്കി പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈനാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

news18-malayalam
Updated: August 28, 2019, 3:57 PM IST
ഇന്ത്യയിലേക്കുള്ള വ്യോമ-റോഡ് പാതകള്‍ അടയ്ക്കുമെന്ന് പാകിസ്ഥാന്‍ മന്ത്രി
ഇമ്രാൻ ഖാൻ
  • Share this:
ന്യൂഡല്‍ഹി: ഇന്ത്യയിലേക്കുള്ള വ്യോമ, റോഡ് ഗതാഗത പാതകള്‍ അടച്ചുപൂട്ടുന്നത് പാകിസ്ഥാന്‍ മന്ത്രിസഭയുടെ പരിഗണനയിലാണെന്നു വ്യക്തമാക്കി മന്ത്രിയുടെ ട്വീറ്റ്. ഇന്ത്യയിലേക്കുള്ള വ്യോമപാതയും റോഡ് ഗതാഗതവും അടയ്ക്കുന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ പരിഗണനയിലാണെന്ന് വ്യക്തമാക്കി പാക് ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി സി.എച്ച്.ഫവാദ് ഹുസൈനാണ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

'ഇന്ത്യയിലേക്കുള്ള വ്യേമപാതയും പാകിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് റോഡു വഴിയുള്ള വാണിജ്യ യാത്രകളും പൂര്‍ണമായും അടയ്ക്കുന്നത് പ്രധാനമന്ത്രിയുടെ പരിഗണനയിലാണ്. ഇക്കാര്യങ്ങള്‍ മന്ത്രസഭാ യോഗം ചര്‍ച്ച ചെയ്തു. ഇതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നിരോധം ഉടന്‍ പ്രഖ്യാപിക്കും. മോദി തുടങ്ങി, ഞങ്ങള്‍ അതു പൂര്‍ത്തിയാക്കും.'- മന്ത്രി ട്വീറ്റ് ചെയ്തു.



Loading...

ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിന് പിന്നാലെ രണ്ട് വ്യോമപാതകള്‍ പാകിസ്താന്‍ അടച്ചിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പിന്നീട് അത് പാകിസ്താന്‍ തന്നെ നിഷേധിക്കുകയും ചെയ്തിരുന്നു.

Also Read 'മോദിയും ഇമ്രാൻ ഖാനും നല്ല വ്യക്തികൾ' ; കശ്മീർ മധ്യസ്ഥതാ വാഗ്ദാനവുമായി ട്രംപ് വീണ്ടും

First published: August 27, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...