നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • india
  • »
  • പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 'ഫോളോ' ചെയ്ത് ജമ്മു കശ്മീർ ഗവർണർ; പൊലീസിന് റിപ്പോർട്ട് ചെയ്ത് രാജ്ഭവൻ

  പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ 'ഫോളോ' ചെയ്ത് ജമ്മു കശ്മീർ ഗവർണർ; പൊലീസിന് റിപ്പോർട്ട് ചെയ്ത് രാജ്ഭവൻ

  സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ജമ്മു കശ്മീർ പൊലീസിന് നിർദ്ദേശം നൽകി.

  ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്

  ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്

  • News18
  • Last Updated :
  • Share this:
   ജമ്മു: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് ഇന്ത്യയിൽ നിന്ന് ട്വിറ്ററിൽ ഒരു അപ്രതീക്ഷിത ഫോളോവർ. ജമ്മു കശ്മീർ ഗവർണർ സത്യ പാൽ മാലികാണ് ട്വിറ്ററിൽ പാക് പ്രധാനമന്ത്രിയെ ഫോളോ ചെയ്തത്. എന്നാൽ, ജമ്മു കശ്മീർ ഗവർണറുടെ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടെന്നും സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും രാജ്ഭവൻ അറിയിച്ചു.

   'ജമ്മു കശ്മീർ ഗവർണറുടെ ട്വിറ്റർ ഹാൻഡിൽ ഹാക്ക് ചെയ്യപ്പെട്ടതായി ഇന്ന് രാവിലെയാണ് ശ്രദ്ധയിൽപ്പെട്ടത്. അദ്ദേഹം പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഫോളോ ചെയ്യുന്നതായി അപ്പോഴാണ് മനസിലായത്' - രാജ്ഭവൻ വക്താവ് പറഞ്ഞു.

   ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അനുയോജ്യമായ നടപടി സ്വീകരിക്കുകയും ട്വിറ്ററിൽ ഇമ്രാൻ ഖാനെ അൺഫോളോ ചെയ്യുകയും ചെയ്തു. സംഭവത്തിൽ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ ജമ്മു കശ്മീർ പൊലീസിന് നിർദ്ദേശം നൽകി.

   First published:
   )}